Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ലക്ഷം രൂപ ഒന്നര മാസം അക്കൗണ്ടിൽ സൂക്ഷിച്ചാൽ എൻആർഐ അക്കൗണ്ട് ഉടമകൾക്ക് ആനുകൂല്യങ്ങൾ ഏറെ; സമ്മാന പദ്ധതിയുമായി ഫെഡറൽബാങ്ക് പുതുതലമുറ ബാങ്കുകളുടെ കടന്നു കയറ്റത്തിന്റെ ഭാഗമായി മറ്റ് ബാങ്കുകളും പ്രവർത്തന രീതിയിൽ വൻ അഴിച്ചുപണിയാണ

ഒരു ലക്ഷം രൂപ ഒന്നര മാസം അക്കൗണ്ടിൽ സൂക്ഷിച്ചാൽ എൻആർഐ അക്കൗണ്ട് ഉടമകൾക്ക് ആനുകൂല്യങ്ങൾ ഏറെ; സമ്മാന പദ്ധതിയുമായി ഫെഡറൽബാങ്ക്    പുതുതലമുറ ബാങ്കുകളുടെ കടന്നു കയറ്റത്തിന്റെ ഭാഗമായി മറ്റ് ബാങ്കുകളും പ്രവർത്തന രീതിയിൽ വൻ അഴിച്ചുപണിയാണ


പുതുതലമുറ ബാങ്കുകളുടെ കടന്നു കയറ്റത്തിന്റെ ഭാഗമായി മറ്റ് ബാങ്കുകളും പ്രവർത്തന രീതിയിൽ വൻ അഴിച്ചുപണിയാണ് നടത്തുന്നത്. അക്കൗണ്ട് ഉള്ളവരെ സന്തോഷിപ്പിച്ച് നിർത്തുന്ന കാര്യത്തിൽ ഫെഡറൽ ബാങ്ക് കാണിക്കുന്ന ശുഷ്‌കാന്തി. മറ്റ് ബാങ്കുകൾ മാതൃകയാക്കേണ്ടതാണ്. എൻആർഐ അക്കൗണ്ട് ഉടമകൾ പണം നിക്ഷേപിച്ച് ഉടൻ തന്നെ പിൻവലിക്കുന്ന സാഹചര്യം വലിയ ഗുണം ഉണ്ടാക്കുന്നില്ലെന്ന തിരിച്ചറിഞ്ഞ് പുതിയൊരു സമ്മാന പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്.

ഒരു ലക്ഷം രൂപ ഏതെങ്കിലും എൻആർഐ അക്കൗണ്ടിൽ 45 ദിവസം നിക്ഷേപിക്കുന്ന എല്ലാ ഇടപാടുകാർക്കും സമ്മാനം നല്കുന്ന പദ്ധതിയാണിത്. ആദ്യ സമ്മാനങ്ങൾ ശ്രദ്ധേയമാണെങ്കിലും എല്ലാവർക്കും സമ്മാനം ലഭിക്കുന്നതോടെ ഇടപാടുകാർ സന്തുഷ്ടരാകുമെന്ന പ്രതീക്ഷയിലാണ് ബാങ്ക്. ഇതിനായുള്ള മെറിറ്റ് ആൻഡ് റീട്ടെയ്ൽ ക്യാമ്പെയ്‌ന് ബാങ്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന സമ്മാനങ്ങൾ ഇന്ത്യയിൽ എവിടെയും ഉപഭോക്താക്കൾക്ക് താല്പ്പര്യമുള്ള സ്ഥലത്ത് എത്തിച്ച് നൽകും.

ഫെഡറൽ ബാങ്കിലെ എൻആർഐ അക്കൗണ്ടുകളിലേക്ക് ലോകത്ത് എവിടെ നിന്നും രൂപയിലോ വിദേശ കറൻസിയിലോ പണം അടയ്ക്കാൻ കഴിയും. ഈ പദ്ധതിയിലേക്ക് ഇന്ത്യയിലെ മറ്റ് ബാങ്കുകളിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യാം. ബാങ്കിന്റെ നിലവിലുള്ള എൻആർഐ അക്കൗണ്ട് പുതിയ അക്കൗണ്ടുകൾക്കും 2014 മാർച്ച് 31 വരെ ഈ ആനുകൂല്യം ലഭ്യമാണ്. റെമിറ്റ് ആൻഡ് റീട്ടെയ്ൽ ക്യാമ്പെയ്ൻ, ഇടപാടുകാരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സഹായിക്കുമെന്ന് കരുതുന്നതായി ബാങ്കിന്റെ റീട്ടെയ്ൽ ആൻഡ് ഇന്റർനാഷണൽ ബാങ്കിങ് വിഭാഗം മേധാവി എ സുരേന്ദ്രൻ പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP