Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ മുലധന നിക്ഷേപം; റഷ്യ-ഇസ്രയേലി ശതകോടീശ്വരൻ നിക്ഷേപിക്കുന്നത് 3000 കോടി രൂപ: പുതിയ നിക്ഷേപം കൂടി എത്തുന്നതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും

ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ മുലധന നിക്ഷേപം; റഷ്യ-ഇസ്രയേലി ശതകോടീശ്വരൻ നിക്ഷേപിക്കുന്നത് 3000 കോടി രൂപ: പുതിയ നിക്ഷേപം കൂടി എത്തുന്നതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും

സ്വന്തം ലേഖകൻ

ബെംഗളുരു: രാജ്യത്തെതന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ മൂലധന നിക്ഷേപം. ഇത്തവണ 3000 കോടി രൂപയുടെ വിദേശ മൂലധന നിക്ഷേപമാണ് ബൈജൂസിൽ എത്തുന്നത്. റഷ്യ-ഇസ്രയേലി ശതകോടീശ്വരനായ യൂറി മിൽനേർ ആണ് 3000 കോടി രൂപ(400 മില്യൺ ഡോളർ) നിക്ഷേപിക്കാൻ ഒരുങ്ങുന്നത്.

ഈയാഴ്ച അവസാനത്തോടെ ബൈജൂസുമായി യൂറി മിൽനേർ കരാറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും. പുതിയ നിക്ഷേപംകൂടിയെത്തുന്നതോടെ പേ ടിഎം കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പാകും ബൈജൂസ്. കഴിഞ്ഞവർഷം 100 കോടി ഡോളർ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായി ഉയർന്നിരുന്നു.

Stories you may Like

കഴിഞ്ഞ ജൂണിൽ ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ ബോണ്ടിൽനിന്ന് ബൈജൂസിൽ നിക്ഷേപമെത്തിയതോടയാണ് 10.5 ബില്യൺ ഡോളർമൂല്യമുള്ള സ്ഥാപനമായി ബൈജൂസ് വളർന്നത്. ജനുവരിയിൽ ടൈഗർ ഗ്ലോബലും ബൈജൂസിൽ 20 കോടി ഡോളർ നിക്ഷേപം നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP