Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടര കൊല്ല മുമ്പ് മൂല്യമുണ്ടായിരുന്നത് 1.6 കോടി; അസ്വാഭാവികമായി കുതിച്ചുയർന്ന് കണക്കുകളെത്തിയത് 112 കോടിയിലും; ബിറ്റ് കോയിനിൽ സൂപ്പർ താരത്തിന് കൈപൊള്ളുന്നു; മൂല്യം കുറഞ്ഞതോടെ വിഹതവും ഇടിഞ്ഞു താണു; ബിറ്റ് കോയിനിൽ ബച്ചന് സംഭവിക്കുന്നത്

രണ്ടര കൊല്ല മുമ്പ് മൂല്യമുണ്ടായിരുന്നത് 1.6 കോടി; അസ്വാഭാവികമായി കുതിച്ചുയർന്ന് കണക്കുകളെത്തിയത് 112 കോടിയിലും; ബിറ്റ് കോയിനിൽ സൂപ്പർ താരത്തിന് കൈപൊള്ളുന്നു; മൂല്യം കുറഞ്ഞതോടെ വിഹതവും ഇടിഞ്ഞു താണു; ബിറ്റ് കോയിനിൽ ബച്ചന് സംഭവിക്കുന്നത്

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേകിനും കൂടി കോടികളുടെ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇരുവർക്കും രണ്ടര വർഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് മൂല്യം വർധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നായിരുന്നു രണ്ട് ദിവസം മുമ്പത്തെ റിപ്പോർട്ട്. എന്നാൽ രണ്ട് ദിവസം കൊണ്ട് മൂല്യത്തിൽ വൻ ഇടിവുണ്ടായി.

ബിറ്റ്‌കോയിന്റെ വില കുത്തനെ ഇടിയുന്നു. ഈവർഷം ബിറ്റ്‌കോയിന്റെ മൂല്യം 1,300ശതമാനത്തിലേറെ ഉയർന്ന് 19,511 ഡോളർ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് ഈ വീഴ്ച. ബിറ്റ് കോയിന്റെ മൂല്യം സർവകാല ഉയരത്തിൽ നിന്ന് നാല് വർഷത്തെ താഴചയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞദിവസം ഒരുവേള 20,000 ഡോളർ വരെ ഉയർന്ന മൂല്യം, ഇന്നലെ 12,560 ഡോളർ വരെ ഇടിഞ്ഞു. 2013 ഏപ്രിലിനു ശേഷം ബിറ്റ് കോയിൻ രേഖപ്പെടുത്തുന്ന ഏറ്റവും താഴന്ന മൂല്യമാണിത്. 2017ന്റെ തുടക്കത്തിൽ ആയിരം ഡോളറിൽ താഴെയായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. നിക്ഷേപം കുതിച്ചതോടെ കഴിഞ്ഞ ഒരുമാസത്തിനിടെയാണ് മൂല്യം 20,000 ഡോളറിലേക്ക് കുതിച്ചത്. ഇതാണ് ഇടിയുന്നത്. ഇതോടെ ബച്ചന്റെ ബിറ്റ് കോയിനിലെ നിക്ഷേപ മൂല്യവും കുറഞ്ഞു. എന്നാൽ ബച്ചൻ മനപ്പൂർവം ബിറ്റ് കോയിനിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ് സൂചന.

2015ലാണ് ബച്ചൻ കുടുംബം സിംഗപ്പൂർ കമ്പനിയായ മെറിഡിയൻ ടെക്കിൽ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയർ പ്ലാറ്റ്ഫോമായിട്ടാണ് കമ്പനി പ്രവർത്തിക്കുന്നത്. ഈ കമ്പനിയെ ലോങ് ഫിൻ കോർപ്പറേഷൻ കഴിഞ്ഞ ആഴ്ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ് ഫിൻ കോർപ്പറേഷന്റെ ഓഹരികൾക്ക് 2500 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റെടുക്കലോടെ ബച്ചൻ കുടുംബത്തിന് ലോങ് ഫിനിൽ 250,000 ഷെയറുകളാണ് ലഭിച്ചത്. തിങ്കളാഴ്ച ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്റ്റോക് എക്സ്ചേഞ്ചിൽ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇതോടെ ബച്ചന്റെ 1.6 കോടിയുടെ നിക്ഷേപം രണ്ടര വർഷംകൊണ്ട് കുതിച്ച് 112 കോടിയിലെത്തിയെന്നായിരുന്നു റിപ്പോർട്ട്. പക്ഷേ ബിറ്റ് കോയിനുണ്ടായ ഇടിവോടെ ലാഭം കുറയുന്നു. ഒപ്പം ബിറ്റ് കോയിനിൽ ബച്ചൻ അറിഞ്ഞു കൊണ്ട് നിക്ഷേപം നടത്തിയതെല്ലെന്ന സൂചനകളും പുറത്തുവരുന്നു.

നാല് അഞ്ച് കൊല്ലം മുമ്പ് വെറും 9 കോടിയാണ് ബച്ചൻ മുടക്കിയത്. എന്നാൽ വിപണിയിലെ കുതിച്ചു ചാട്ടത്തിലൂടെ ഇത് ശതകോടി കടക്കുകയായിരുന്നു. ഇതോടെ ബിറ്റ് കോയിനിൽ അകൃഷ്ടനായ വമ്പൻ പേരുകാരനായി ബച്ചന്റെ പേര് ചർച്ചയായി. എന്നാൽ ബിറ്റ് കോയിനിനോടുള്ള താൽപ്പര്യത്തിൽ ബച്ചൻ ഒന്നും ചെയ്തില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ക്രിപ്റ്റോകറൻസി എന്ന വിഭാഗത്തിൽ പെടുന്ന ഒരു വികേന്ദ്രീകൃത നാണയമാണ് ബിറ്റ്കൊയിൻ. ക്രിപ്റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ക്രിപ്റ്റോകറൻസി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP