Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മാർട്ട് സിറ്റിക്ക് പൂർണ പാരിസ്ഥിതിക അനുമതി; കമ്പനികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ഉടൻ തയ്യാറാക്കുമെന്ന് സിഇഒ

സ്മാർട്ട് സിറ്റിക്ക് പൂർണ പാരിസ്ഥിതിക അനുമതി; കമ്പനികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ഉടൻ തയ്യാറാക്കുമെന്ന് സിഇഒ

ന്യൂഡൽഹി: കൊച്ചിയിൽ സ്മാർട് സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക ആഘാത സമിതിയുടെ പൂർണ അംഗീകാരം. കഴിഞ്ഞ വർഷം ഐടി കെട്ടിടത്തിനു മാത്രമാണ് പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പദ്ധതിക്ക് മുഴുവനായി അനുമതി ലഭിച്ചത്. പദ്ധതി പ്രദേശം ഉൾപ്പെടുന്ന 246 ഏക്കറിനും പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുണ്ട്.

2013 ജൂലൈയിൽ ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതി വരുന്ന ഐടി കെട്ടിടത്തിന് അനുമതി നല്കിയിരുന്നു. നിർമ്മാണം പുരോഗമിക്കുന്ന ഐടി കെട്ടിടം അടുത്ത മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്മാർട്‌സിറ്റി സിഇഒ ജിജോ ജോസഫ് അറിയിച്ചു. പ്രമുഖ കമ്പനികളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും ഉടൻ തുടങ്ങുമെന്നും സിഇഒ പറഞ്ഞു.

കൊച്ചി കാക്കനാട്ട് അമ്പത് ഏക്കർ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്മാർട്ട് സിറ്റി ഉയരുന്നത്. ഇതിൽ ഒൻപത് ലക്ഷം ചതുരശ്രഅടി സ്ഥലം ഐടി വ്യവസായത്തിനും ആറ് ലക്ഷം ഐടി ഇതര പ്രവർത്തനങ്ങൾക്കുമാണ്. ഈ വർഷം ഡിസംബറോടെ കെട്ടിട നിർമ്മാണം പൂർത്തിയാകും. ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടം യാഥാർഥ്യമാകുമ്പോൾ അയ്യായിരം പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവസെ്റ്റ്‌മെന്റ്‌സും കേരള സർക്കാരും സംയുക്തമായാണ് കൊച്ചിയിൽ സ്മാർട് സിറ്റി പദ്ധതി നടപ്പാക്കുന്നത്. സ്മാർട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം 2015 മാർച്ച് 25ന് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP