Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്; അദാനിക്ക് ഒറ്റയടിക്ക് നഷ്ടമായത് 9,000 കോടി: ഓഹരി മൂല്യത്തിൽ ഉണ്ടായത് 7.72 ശതമാനത്തിന്റെ കുറവ്

സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്; അദാനിക്ക് ഒറ്റയടിക്ക് നഷ്ടമായത് 9,000 കോടി: ഓഹരി മൂല്യത്തിൽ ഉണ്ടായത് 7.72 ശതമാനത്തിന്റെ കുറവ്

ന്യൂഡൽഹി: അദാനിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഒറ്റ ട്വീറ്റിൽ അദാനി ഗ്രൂപ്പിന് നഷ്ടമായത് 9,000 കോടി. വിപണി മൂല്യം ഇടിഞ്ഞതോടെ ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യത്തിൽ 7.72 ശതമാനത്തിന്റെ കുറവാണുണ്ടായത്.

ബോംബെ ഓഹരി സൂചികയിൽ അദാനി ട്രാൻസ്മിഷന്റെ ഓഹരിവില 179.85 രൂപയായി ഇടിഞ്ഞു. കൂടാതെ അദാനി എന്റർപ്രൈസസിന്റെ ഓഹരിമൂല്യം 7.24 ശതമാനം ഇടിഞ്ഞു. അദാനി പോർട്സ് ആൻഡ് സെസിന്റേത് 6.53 ശതമാനവും അദാനി പവറിന്റേത് 6.6 ശതമാനവും കുറഞ്ഞു. ഓഹരി മൂല്യത്തിലെ ഇടിവുമൂലമുണ്ടായ നഷ്ടം മുഴുവൻ കണക്കിലെടുത്താൽ 9300 കോടി വരും.

നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണെന്ന് വിലയിരുത്തപ്പെടുന്ന അദാനിക്കെതിരെ ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി നടത്തിയ ട്വീറ്റ് ആശ്ചര്യമുളവാക്കുന്നതായിരുന്നു. എന്നാൽ ഈ ഒറ്റ ട്വീറ്റ് തന്നെ അദാനിയെ തകിടം മറിക്കാൻ ശക്തിയുള്ളതുമായി. ആരും ചോദിക്കാനില്ലാത്തതുകൊണ്ട് നിരവധി കാര്യങ്ങളിൽനിന്ന് അദാനി രക്ഷപ്പെടുകയാണ്. സർക്കാരിനോട് അടുത്തയാളാണ് താനെന്ന് അദാനി പ്രചരിപ്പിക്കുന്നത് സർക്കാരിന് അപമാനകരമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലില ട്രപ്പീസുകളിക്കാരൻ ഗൗതം അദാനിയാണെന്നും ഒരു പൊതുതാൽപര്യ ഹർജി കൊണ്ടുവരേണ്ട സമയമായി എന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് 72000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയുണ്ടെന്നാണു വിവരമെന്നും അതാണ് താൻ ഇത്തരത്തിലൊരു പ്രതികരണവുമായി മുന്നോട്ടു വന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി പിന്നീടു വിശദമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP