Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി; വിഴിഞ്ഞത്തിന് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 940 കോടിയും വകയിരുത്തി; പുതിയ സംരംഭക പ്രോത്സാഹിപ്പിക്കാൻ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ

അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി; വിഴിഞ്ഞത്തിന് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 940 കോടിയും വകയിരുത്തി; പുതിയ സംരംഭക പ്രോത്സാഹിപ്പിക്കാൻ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന് വകയിരുത്തിയ 2000 കോടി രൂപ മൂലധനമായി ഉപയോഗിച്ച് കേരള അടിസ്ഥാന സൗകര്യ വികസന ഫണ്ട് ബോർഡാണ് പൊതുവിപണിയിൽനിന്ന് പണം കണ്ടെത്തുക. സബർബൻ റെയിൽവേ കോറിഡോർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലെ ലൈറ്റ് മെട്രോ, ഉൾനാടൻ ജലഗതാഗത വികസനം, വിമാനത്താവളങ്ങളും അവയുടെ വികസനം, പ്രധാന വൈദ്യുത നിലയങ്ങളുടേയും പ്രധാന തുറമുഖങ്ങളുടേയും വികസനം, വൻകിട കുടിവെള്ള പദ്ധതികൾ, പ്രധാന ഹൈവേകൾ നാലുവരിയാക്കൽ തുടങ്ങിയവയ്ക്കാണ് ഈ തുക ഉപയോഗിക്കുക.

വ്യവസായിക മേഖലയ്ക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 582.20 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തി. സമൂഹത്തിൽ ഒരു സംരംഭകത്വസംസ്‌കാരം വികസിപ്പിച്ചെടുക്കുന്നതിനുള്ള പുതിയ പദ്ധതികൾക്കാണ് ഈ മേഖലയിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
1500 കോടി വിദേശ നിക്ഷേപത്തോടെ പ്രവർത്തനംആരംഭിക്കുവാനുദ്ദേശിക്കുന്ന ജർമൻ അമേരിക്കൻ കമ്പനിയായ ടാറസിന് സർക്കാർ എല്ലാ അനുമതികളും നൽകിയതായി ധനമന്ത്രി കെഎം മാണി അറിയിച്ചു.

കോഴിക്കോട് തിരുവനന്തപുരം വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 50 കോടി. സബർബൻ, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, ഉൾനാടൻ ജലഗതാഗത വികസനം, വിമാനത്താവള വികസനം തുടങ്ങിയവക്കായി 2000 കോടി രൂപ വിനിയോഗിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർപ്ലാൻ 2030. ഇതിന് 2000 കോടി അനുവദിക്കും. കൊച്ചിയിൽ പെട്രോ കെമിക്കൽ പാർക്ക്. വഴുതക്കാട് ഫ്‌ളൈ ഓവർ നിർമ്മിക്കുന്നതിന് ഒരു കോടി. ക്രിൻഫ്രയുടെ പദ്ധതികൾക്ക് 55 കോടി രൂപ.

കൈത്തറി, കരകൗശലവസ്തുക്കൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രേഡ് ഫെസിലിറ്റേഷൻ സെന്ററുകൾക്ക് രണ്ട് കോടി. കിലയെ സർവകലാശാലയാക്കാൻ 20 കോടി. കുടുംബശ്രീക്ക് 122 കോടി. തിരുവനന്തപുരത്ത് ആസ്ഥാനത്തിന് അഞ്ച് കോടി. അട്ടപ്പാടിയിൽ മുട്ടയുത്പാദനം വർധിപ്പിക്കാൻ രണ്ട് കോടി. നാല് പുതിയ കാർഷിക പോളിടെക്‌നിക്കുകൾ. തെരഞ്ഞെടുത്ത കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈ ഫൈ. വൈദ്യുതി ബോർഡിന്റെ സഹായത്തോടെ പഞ്ചായത്തുകളിലെ സർക്കാർ സ്ഥാപനങ്ങൾക്ക് കണക്ടിവിറ്റിയുമെത്തിക്കും.

പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംരംഭക പ്രോത്സാഹന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ തുടങ്ങുന്ന തിനായി 50 ലക്ഷം രൂപ വകയിരുത്തി. ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ വ്യാപാര സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷം തുടക്കമെന്ന നിലയിൽ ആലപ്പുഴ, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തി.

പരമ്പരാഗത മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടി ക്കുന്നതിനായി 10 കോടി രൂപ ഈ വർഷം മാറ്റി വച്ചു.വ്യവസായ സാങ്കേതിക ഇൻകുബേറ്ററുകളുടെ ഫണ്ടിംഗിനായി 12 കോടി രൂപ വകയിരുത്തി. എറണാകുളത്തെ കാണിനാട്ടിൽ ഒരു ഹരിത വ്യവസായ പാർക്ക് സ്ഥാപിക്കും. ഇതിനായി 4.5 കോടി രൂപ നീക്കിവച്ചു. കെ.എസ്.ഐ.ഡി.സിക്ക് പുതിയ പാർക്കുകൾ സ്ഥാപിക്കുന്നതിനും നിർമ്മാണത്തിലിരിക്കുന്ന പാർക്കുകൾ പൂർത്തിയാക്കുന്നതിനുമായി 74 കോടി രൂപ വകയിരുത്തി. സമുദ്രഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണത്തിനും കയറ്റുമതിക്കുമായി ചേർത്തലയിൽ ഒരു മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കുന്നതിലേയ്ക്കായി 3 കോടി രൂപ വകയിരുത്തി.

കൊച്ചിയിൽ ഒരു പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കും.ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിന്റെ പങ്കാളിത്തത്തോടെ 12 കോടി രൂപ ചെലവിൽ മെഡിക്കൽ ഉപകരണ ഇൻകുബേഷൻ കേന്ദ്രം തുടങ്ങുന്നതിനായി 3.5 കോടി രൂപ വകയിരുത്തി. കിൻഫ്രയ്ക്ക് കീഴിലുള്ള പുതിയ പദ്ധതികളായ പാലക്കാട് മെഗാഫുഡ്പാർക്ക്, രാമനാട്ടുകര ഫുട്‌വേയർ പാർക്ക്, പുഴക്കൽ ജെം & ജൂവലറി പാർക്ക്, തൊടുപുഴസ്‌പൈസസ് പാർക്ക്, കളമശ്ശേരി ഹൈടെക്ക് പാർക്കിലെ നാനോ ടെക്ക് സോൺ, കഴക്കൂട്ടം ഫിലിം & വീഡിയോ പാർക്ക് തുടങ്ങിയവയുടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി കിൻഫ്രയ്ക്ക് 55.06 കോടി രൂപ വകയിരുത്തി.

കയർ മേഖലയുടെ സമഗ്ര വികസനത്തിനായി ഈസാമ്പത്തിക വർഷം 116.95 കോടി രൂപ വകയിരുത്തി. കോട്ടയം ഐ.ഐ.ഐ.ടി, കരൂർ ഇൻഫോസിറ്റി എന്നിവയ്ക്കായി 5 കോടി രൂപ വകയിരുത്തി. പട്ടുനൂൽകൃഷി പ്രോത്സാഹിപ്പി ക്കുന്നതിനായി 1 കോടി രൂപ . പ്രഫഷണൽ കോഴ്‌സുകൾക്ക് അഡ്‌മിഷൻ നേടുന്ന കയർ തൊഴിലാളികളുടെ കുട്ടികൾക്കായി 1 കോടി രൂപയും ബജറ്റിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP