Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

എൽഐസി വിൽപ്പന; നിയമങ്ങളിലെ ഊരാക്കുടുക്കുകൾ എന്തൊക്കെ; പൊളിസി ഉടമകളുടെ ആശങ്കകൾ കണക്കിലെടുക്കുമോ?

എൽഐസി വിൽപ്പന; നിയമങ്ങളിലെ ഊരാക്കുടുക്കുകൾ എന്തൊക്കെ; പൊളിസി ഉടമകളുടെ ആശങ്കകൾ കണക്കിലെടുക്കുമോ?

സബീന ടി.കെ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഏറ്റവും ഒടുവിൽ വിൽപ്പന ബോർഡ് വെച്ചിരിക്കുന്നത് എൽഐസിക്ക് മുമ്പിലാണ്. ഇൻഷൂറൻസ് മേഖലയിൽ എൽഐസിക്ക് മുമ്പിൽ വെല്ലുവിളി ഉയർത്താൻ ഒരു സ്വകാര്യകമ്പനിക്ക് പോലും ഇതുവരെയും സാധിച്ചിട്ടില്ല. അത്രയും ഉപഭോക്താക്കളും വേരുകളും വിശ്വാസ്യതയുമുള്ള ഒരു പൊതുമേഖലാ കമ്പനിയുടെ വിൽപ്പനയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക ഓഹരികളുടെ വിൽപ്പന ഉടനുണ്ടായേക്കുമെന്നാണ് സൂചനകൾ.

എയർഇന്ത്യ വാങ്ങാൻ ആളെ അന്വേഷിച്ച് നടന്നുപോലെയാകില്ല പക്ഷെ എൽഐസി ചൂടപ്പം പോലെ ഓഹരികൾ വൻതുകയ്ക്ക് തന്നെ വിറ്റുപോയേക്കും. ഈ കണക്കുകൂട്ടലാണ് സർക്കാരിന് വരുമാനം കൂട്ടിച്ചേർക്കാൻ എൽഐസിക്ക് കടയ്്ക്കൽ കത്തിവെക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. എൽഐസി വിൽക്കുമ്പോൾ വെല്ലുവിളിയായേക്കാവുന്ന ചില ചട്ടങ്ങളും നിബന്ധനകളുമൊക്കെയാണ് ഇപ്പോൾ ബിസിനസ് ലോകത്തെ പ്രധാന ചർച്ച.

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ സ്വകാര്യവത്കരണത്തിന് 1956ലെ എൽഐസി നിയമം റദ്ദാക്കേണ്ട ആവശ്യം വരില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. എൽഐസി നിയമം റദ്ദാക്കി, സ്ഥാപനത്തെ കമ്പനിയാക്കി രജിസ്ട്രർ ചെയ്യാനാണ് സർക്കാർ നിയോഗിച്ച മൽഹോത്ര കമ്മറ്റിയുടെ ശിപാർശ. എൽഐസി നിയമം വാസ്തവത്തിൽ ഒരു അവകാശപത്രമാണെന്നും വിവിധ ഭേദഗതികളിലൂടെ നിയമത്തിലെ മുഴുവൻ വ്യവസ്ഥകളും മറ്റ് സ്വകാര്യ ഇൻഷൂറൻസ് കമ്പനികളുടേത് പോലെ എൽഐസിക്കും ബാധകമാകുന്നുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധനായ ഡി വരദരാജൻ പറയുന്നത്.

എൽഐസി നിയമത്തിന്റെ അഞ്ചിൽ ഒന്ന് വകുപ്പ് മാത്രം ഭേദഗതി ചെയ്താൽ മതിയെന്നാണ് വരദരാജൻ വിലയിരുത്തുന്നത്. സർക്കാർ നൽകുന്ന ഉറപ്പായ സോവറിൻ ഗ്യാരന്റി എൽഐസി സ്വകാര്യവത്കരണ സമയത്ത് ബാധ്യതയാവില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ബ്രാന്റ് മൂല്യവും വിശ്യാസ്യതയും ഉള്ള കമ്പനിയതിനാൽ ഈ പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാരണം എൽഐസിയുടെ സോവറിൻ ഗ്യാരണ്ടിതുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷം തന്നെ എൽഐസിയുടെ ഓഹരി വിൽപ്പന നടത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2021 പകുതിയോടെ നടപടികൾ പൂർണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഐസി,ഐഡിബിഐ ഓഹരി വിൽപ്പനയിലൂടെ 93000 കോടിരൂപ സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ എൽഐസിയിലെ നൂറുശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്.

കാലങ്ങളായി എൽഐസിയെ വിശ്വസിച്ച് പോരുന്ന ഉപഭോക്താക്കളുടെ നെഞ്ചിടിപ്പും കൂടിയിട്ടുണ്ട്. കാരണം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങിയാൽ തങ്ങളുടെ പോളിസികൾക്ക് എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് പോളിസി ഉടമകൾ.

എന്നാൽ എൽഐസി സ്വകാര്യവതികരിക്കുമ്പോൾ പോളിസി ഉടമകളുടെയും കമ്പനിയുടെയും താൽപ്പര്യം സംരക്ഷിക്കുമെന്നാണ് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്. എൽഐസിയുടെ വിപണി ലിസ്റ്റിങ് ,സുതാര്യതയും പൊതുപങ്കാളിത്തവും വർധിപ്പിക്കുമെന്ന് കേന്ദ്രധന സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. എൽഐസി നിയമത്തിന്റെ ഭേദഗതി ഉടനെ തയ്യാറാവുമെന്നും ഓഹരി വിൽപ്പനയുടെ വിശദവിവരങ്ങൾ അതിന് ശേഷം പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP