Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയർഇന്ത്യക്ക് പിന്നാലെ എൽഐസിയും കേന്ദ്രസർക്കാർ വിറ്റുതുലയ്ക്കുന്നു; എൽഐസിയുടെ ഓഹരി വിൽക്കുമെന്ന് നിർമ്മല സീതാരാമന്റെ ബജറ്റിൽ പ്രഖ്യാപനം; എഡിബിഐ ബാങ്കുകളിലെ മുഴുവൻ ഓഹരിയും വിൽക്കുമെന്നും ധനമന്ത്രി; ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ബിസിനസ് രംഗത്ത് ഏറ്റവും വലിയ കമ്പനിയും സ്വകാര്യവൽക്കരിക്കുന്നതോടെ ക്ലെയിം സെറ്റിൽമെന്റുകളുടെ കാര്യത്തിൽ ആശങ്ക; ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധം ശക്തമാകുമ്പോവും കൂസാതെ മോദി സർക്കാർ

എയർഇന്ത്യക്ക് പിന്നാലെ എൽഐസിയും കേന്ദ്രസർക്കാർ വിറ്റുതുലയ്ക്കുന്നു; എൽഐസിയുടെ ഓഹരി വിൽക്കുമെന്ന് നിർമ്മല സീതാരാമന്റെ ബജറ്റിൽ പ്രഖ്യാപനം; എഡിബിഐ ബാങ്കുകളിലെ മുഴുവൻ ഓഹരിയും വിൽക്കുമെന്നും ധനമന്ത്രി; ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ബിസിനസ് രംഗത്ത് ഏറ്റവും വലിയ കമ്പനിയും സ്വകാര്യവൽക്കരിക്കുന്നതോടെ ക്ലെയിം സെറ്റിൽമെന്റുകളുടെ കാര്യത്തിൽ ആശങ്ക; ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധം ശക്തമാകുമ്പോവും കൂസാതെ മോദി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയുമായി മോദി സർക്കാർ എതിർപ്പുകൾക്കിടയിലും മുന്നോട്ടു പോകുകയാണ്. ഇതിന്റെ തെളിവായി എൽഐസിയുടെ ഓഹരി വിൽക്കുമെന്നു ധനമന്ത്രി നിർമ്മത സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. എൽഐസിയിലെ സർക്കാർ ഓഹരികൾ പൂർണമായും വിൽക്കുമെന്നാണ് സുപ്രധാനമായ ബജറ്റ് പ്രഖ്യാപനം. നിലവിൽ സർക്കാർ പങ്കാളിത്തം ഒന്നുകൊണ്ട് മാത്രമാണ് എൽഐസിയുടെ വിശ്വാസ്യത മുകളിൽ നിൽക്കുന്നത്. എന്നാൽ, ഇനി അങ്ങോട്ട് കാര്യങ്ങൾ മാറി മറിഞ്ഞേക്കാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

 

എൽഐസിക്ക് കൂടാതെ ഐഡിബിഐ ബാങ്കുകളിലെ മുഴുവൻ ഓഹരിയും വിൽക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടമായാണ് എൽഐസി ഓഹരിയും വിൽക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഒരു ലക്ഷമായിരുന്ന ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമായി വർധിപ്പിക്കുകയും ചെയ്തു. നേരത്തെ പല പൊതുമേഖലയാ സ്ഥാപനങ്ങൾളും വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ കനത്ത പ്രതിഷേധം നിലനിൽക്കവെയാണ് എൽഐസിയും വിൽക്കാൻ ഒരുങ്ങുന്നത്.

മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നഷ്ടം കൊണ്ടു കൂപ്പുകുത്തിയ എയർഇന്ത്യയും വിൽക്കാൻ തീരുമാനം കൈക്കൊണ്ടിരുന്നു. കൂടാതെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎല്ലിന്റെ ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം. ലാഭത്തിൽ പ്രവർത്തിക്കുകയും വൻതോതിൽ സ്വത്തുക്കളുമുള്ള സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് വഴി എന്തു നേട്ടാണ് ഉണ്ടാക്കുന്നതെന്ന് കാര്യം സർക്കാർ വ്യക്തമാക്കിയിട്ടുമില്ല. ഇതിനിടെയാണ് എൽഐസിയുടെ വിൽപ്പന വിവരങ്ങളും പുറത്തുവരുന്നത്.

ഒന്നര കൊല്ലം മുമ്പാണ് എൽഐസിയുടെ സ്വകാര്യവൽക്കരണ നടപടികൾ തുടങ്ങിയത്. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ഒരു വർഷത്തിനിടെ എൽഐസിയുടെ സ്വകാര്യവൽക്കരണം പൂർത്തിയാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ ഗ്രാമീണ വികസനത്തിൽ അടക്കം നിർണായ റോൾ വഹിച്ചിരുന്ന സ്ഥാപനമാണ് എൽഐസി. ഇതിൽ നിന്നും പൂർണമായും സർക്കാർ പിൻവാങ്ങുമ്പോൾ അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമുണ്ടാക്കും. എൽഐസിക്ക് ഇപ്പോൾ മൂലധന ശേഖരണത്തിന്റെ ആവശ്യമില്ലെന്നിരിക്കെ എന്തിനാണ് വിൽക്കുന്നത് എന്ന കാര്യത്തിൽ സർക്കാറും വ്യക്തത കൈവരുത്തേണ്ടതാണ്.

ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ബിസിനസ് ഇപ്പോൾ ഏകദേശം 4 ലക്ഷം കോടി പ്രീമിയം കിട്ടുന്ന ബിസിനസ് ആണ്. ഇതിൽ സിംഹഭാഗവും എൽഐസിയുടേതാണ്. എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് എൽഐസി കാഴ്‌ച്ചവെക്കുന്നത്. ഇന്ന് 98% ക്ലെയിം സെറ്റിൽമെന്റുള്ള സ്ഥാപനം വീണ്ടും സ്വകാര്യവൽക്കരിക്കുമ്പോൾ എന്താകും തുടർന്നുള്ള കാര്യങ്ങൾ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇൻഷുറൻസ് വിപണി വലിയ വളർച്ച നേടുമെന്നാണ് കരുതുന്ന്. ഇതിനിടെയാണ് എൽഐസി സ്വകാര്യ വൽക്കരിക്കുന്നത്.

അതേസമയം അടുത്തകാലത്തയാ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൂടുതൽ ഇൻഷുറൻസ് ഉത്പന്നങ്ങൾ നിർത്തലാക്കിയിരുന്നു. വ്യവസ്ഥാപിതമല്ലാത്തതിനാലാണ് പോളിസികൾ പിൻവലിക്കുന്നതെന്നാണ് കമ്പനി ഇതിന് വിശദീകരണം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP