Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ചെളിയിലോ വെള്ളത്തിലോ വാഹനം മൂടി കിടക്കുകയാണെങ്കിൽ വാഹനം തുറക്കാനോ സ്റ്റാർട്ട് ചെയ്യാനോ ശ്രമിക്കരുത്; ഇൻഷുറൻസ് എടുത്ത വാഹനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും; എക്സ്ട്രാ ഫിറ്റിങ്ങ്സിന് പ്രത്യേകം ഇൻഷുറൻസ് ചെയ്തിട്ടില്ലെങ്കിൽ തുക കിട്ടില്ല; വെള്ളത്തിൽ പോയ വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെളിയിലോ വെള്ളത്തിലോ വാഹനം മൂടി കിടക്കുകയാണെങ്കിൽ വാഹനം തുറക്കാനോ സ്റ്റാർട്ട് ചെയ്യാനോ ശ്രമിക്കരുത്; ഇൻഷുറൻസ് എടുത്ത വാഹനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും; എക്സ്ട്രാ ഫിറ്റിങ്ങ്സിന് പ്രത്യേകം ഇൻഷുറൻസ് ചെയ്തിട്ടില്ലെങ്കിൽ തുക കിട്ടില്ല; വെള്ളത്തിൽ പോയ വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുവർണ. പി.എസ്

തിരുവനന്തപുരം: പ്രളയത്തിൽ വീടിന് മാത്രമല്ല കേടുപാടുകൾ സംഭവിക്കുന്നത്. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാം. നിരവധി വാഹനങ്ങളാണ് വെള്ളം കയറി നശിക്കുന്നത്. ഭാഗികമായും പൂർണ്ണമായും വാഹനങ്ങൾ മുങ്ങിപോകാം. എന്നാൽ ചിലത് മാത്രമേ നന്നാക്കിയെടുക്കാൻ പറ്റുകയുള്ളു. ചില വാഹനങ്ങൾക്ക് കൂടുതൽ പണിയുണ്ടാകും അങ്ങനെ വരുമ്പോൾ വാഹന ഉടമകളെ കൊണ്ട് അത് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇൻഷുറൻസ് കമ്പനികളുടെ സഹായം വാഹനയുടമകൾക്ക് കൂടിയേ തീരൂ.

എന്നാൽ വാഹനം അപകടത്തിൽ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങളിൽ പെട്ടാൽ ഏഴു ദിവസത്തിനുള്ളിൽ അറിയിക്കണം. അതാണ് നിയമം. അപകടത്തിൽ പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കാണുന്ന തരത്തിൽ ഫോട്ടോകൾ എടുത്ത് സൂക്ഷിക്കുന്ന് ഉത്തമമാണ്. ഇനി പോളിസി പേപ്പറുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പ്രശ്നമില്ല. കാരണം വാഹനത്തിന്റെ നമ്പറോ ഉടമയുടെ പേരോ നൽകിയാലും ക്ലെയിം ചെയ്യാൻ സാധിക്കും. പക്ഷെ തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉള്ളുവെങ്കിൽ നഷ്ടപരിഹാരം കിട്ടില്ല. കൂടാതെ നിയമം അനുസരിച്ചുള്ള മിനിമം ഇൻഷുറൻസ് മാത്രമേ ഉള്ളുവെങ്കിലും നഷ്ടപരിഹാരം കിട്ടില്ല. നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഫുൾ കവർ ഇൻഷുറൻസ് തന്നെ വേണം

ചെളിയിലോ വെള്ളത്തിലോ വാഹനം മൂടി കിടക്കുകയാണെങ്കിൽ വാഹനം തുറക്കുകയോ സ്റ്റാർട്ട് ചെയ്യുകയോ ചെയ്യരുത്. പകരം പോളിസി നമ്പർ സഹിതം ഇൻഷുറൻസ് കമ്പനിയിൽ വിളിക്കുകയോ ഓൺലൈനിൽ ബന്ധപ്പെടുകയോ ചെയ്യുക. അവർ സർവെയറെ അയയ്ക്കും. സർവെയർ എത്തി വാഹനത്തിന്റെ ഫോട്ടോ എടുത്ത് കുറിപ്പ് തയ്യാറാക്കിയ ശേഷം വണ്ടി കെട്ടിവലിച്ച് സർവീസ് സെന്ററിൽ കൊണ്ടുപോകാൻ നടപടി സ്വീകരിക്കും. പക്ഷെ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിന്റെ ചെലവ് വാഹനയുടമ കൊടുക്കേണ്ട ആവശ്യമില്ല. ചെലവ് തുക നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥമാണ്.

അതായത് ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ വണ്ടിയുടെ അറ്റകുറ്റപണിക്ക് ചെലവാകുന്ന തുക സർവീസ് സെന്ററിന് ഇൻഷുറൻസ് കമ്പനി നൽകും. അഥവാ വേണമെങ്കിൽ ഉടമയ്ക്ക് സർവീസ് സെന്ററിന് പണം നൽകാം. പിന്നീട് ഇൻഷുറൻസ് കമ്പനി ആ തുകയ്ക്കുള്ള ചെക്ക് നൽകും. പക്ഷെ വാഹനത്തിന്റെ ലൈറ്റുകൾ, ഫൈബർ-പ്ലാസ്റ്റിക് ഭാഗങ്ങൾ, സീറ്റിന്റെ റെക്സിൻ തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് കിട്ടില്ല. എന്നാൽ വാഹനത്തിന്റെ മുൻപിലും പിറകിലുമുള്ള ഗ്ലാസ്, ഡോറിന്റെ ഗ്ലാസ് എന്നിവയ്ക്ക് ഇൻഷുറൻസ് ലഭിക്കും. എന്നാൽ വണ്ടിയിലെ എക്സ്ട്രാ ഫിറ്റിങ്സിന് പ്രത്യേകം ഇൻഷുറൻസ് ചെയ്തിട്ടില്ലെങ്കിൽ തുക കിട്ടില്ല.

ഇനിയിപ്പോൾ വാഹനം നന്നാക്കാൻ കഴിയാത്തവിധം നശിച്ചിട്ടുണ്ടെങ്കിലും പേടിക്കേണ്ട ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും. വണ്ടി കമ്പനി ഏറ്റെടുക്കും. എന്നാൽ ടോട്ടൽ ലോസായി കണക്കാക്കണമെന്ന് ഉടമയ്ക്ക് നിർബന്ധിക്കാൻ കഴിയില്ല. ഇൻഷുറൻസ് കമ്പനിയാണ് അത് നിശ്ചയിക്കുക. വാഹനം ഒലിച്ചുപോയി കണ്ടെത്താൻ കഴിയാതെയിരുന്നാലും, വാഹനം തിരികെ കൊണ്ടു വരുന്നതിന് വൻ ചെലവാണെങ്കിലും ടോട്ടൽ ലോസായി കണക്കാക്കി നഷ്ടപരിഹാരം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP