Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇൻഷുറൻസ് രംഗത്തെ വിദേശനിക്ഷേപം; 30,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്ന് ഐആർഡിഎ

ഇൻഷുറൻസ് രംഗത്തെ വിദേശനിക്ഷേപം;  30,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്ന് ഐആർഡിഎ

ഹൈദരാബാദ്: ഇൻഷുറൻസ് മേഖളയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 49 ശതമാനമായി ഉയർത്തിയ നടപടിയിലൂടെ 30,000 കോടി രൂപ നിക്ഷേപം രാജ്യത്ത് എത്തുമെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റി. വളർച്ച ഉറപ്പാക്കാൻ ഇൻഷ്വറൻസ് മേഖലയ്ക്ക് നിക്ഷേപം വേണമെന്നും അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ നടപടി അനിവാര്യമെന്നും ഐആർഡിഎ ചെയർമാൻ ജെ. ഹരിനാരായണൻ.

11 മുതൽ 12% വരെ വളരാൻ മേഖലയിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്കുണ്ടാവണം. അടുത്ത അഞ്ചു വർഷം 30,000 രൂപയുടെ നിക്ഷേപം ഈ മേഖലയിൽ ആവശ്യമുണ്ട്. അതിന് സാഹചര്യമൊരുക്കുന്നതാണ് കേന്ദ്ര സർക്കാർ നടപടി.

ജിഡിപിയിൽ ഇൻഷ്വറൻസ് മേഖലയുടെ വിഹിതം 4.5% ആണെന്നാണ് ഐആർഡിഎ കണക്കാക്കുന്നത്. പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി ഉയർത്തിയതിലൂടെ ജിഡിപിയിൽ ഇൻഷ്വറൻസ് മേഖലയുടെ വിഹിതം ഉയരും. കഴിഞ്ഞ വർഷം പ്രീമിയം ഇനത്തിൽ 2.83 ലക്ഷം കോടിയാണ് കമ്പനികൾ കലക്റ്റ് ചെയ്തത്. ഈ സാമ്പത്തിക വർഷം 21 സ്വകാര്യ കമ്പനികളും നാല് പൊതു മേഖലാ കമ്പനികളും ഉൾപ്പെടുന്ന ജനറൽ ഇൻഷ്വറൻസ് മേഖല ആദ്യ അഞ്ചു മാസം കലക്റ്റ് ചെയ്തത് 27,942 കോടിയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18% അധികമാണിത്. അതേസമയം ലൈഫ് ഇൻഷ്വറൻസ് മേഖലയിലെ പ്രീമിയത്തിൽ 15% ഇടിവാണ് ഉണ്ടായിട്ടുള്ളതന്നും ഐആർഡിഎ കണക്കുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP