Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വിഴുങ്ങിയ ആഗോള സമ്പദ് വ്യവസ്ഥയിൽ കനത്ത നഷ്ടം; ഇന്ത്യയും ചൈനയും ഒഴികെ ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് യുഎൻ റിപ്പോർട്ട്; വികസ്വര രാജ്യങ്ങളെ കാത്തിരിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ തന്നെ; ഏഷ്യൻ സമ്പദ് വ്യവസ്ഥയിലും വൻ തിരിച്ചടി ഉണ്ടാകുമെങ്കിലും ഇന്ത്യയും ചൈനയും കരകയറുമെന്നും റിപ്പോർട്ട്

കൊറോണ വിഴുങ്ങിയ ആഗോള സമ്പദ് വ്യവസ്ഥയിൽ കനത്ത നഷ്ടം; ഇന്ത്യയും ചൈനയും ഒഴികെ ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് യുഎൻ റിപ്പോർട്ട്; വികസ്വര രാജ്യങ്ങളെ കാത്തിരിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ തന്നെ; ഏഷ്യൻ സമ്പദ് വ്യവസ്ഥയിലും വൻ തിരിച്ചടി ഉണ്ടാകുമെങ്കിലും ഇന്ത്യയും ചൈനയും കരകയറുമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കൊറോണ വൈറസ് പകർച്ചാവ്യാധി മൂലം ആഗോള സമ്പദ്വ്യവസ്ഥയുടെ ട്രില്യൺ കണക്കിന് ഡോളർ നഷ്ടപ്പെടുമെന്നും ലോക സമ്പദ്വ്യവസ്ഥ ഈ വർഷം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും വ്യാപാര റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാജ്യങ്ങൾക്ക് ഗുരുതരമായ പ്രശ്നമുണ്ടാകുമെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു.

ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജീവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. കോവിഡ്-19 പ്രതിസന്ധിയിൽ സാമ്പത്തിക നഷ്ടങ്ങൾ നേരിടുന്ന ഈ രാജ്യങ്ങളുടെ രക്ഷാപ്രവർത്തനത്തിനായി യുഎൻ 2.5 ട്രില്യൺ യുഎസ് ഡോളറാണ് ആവശ്യപ്പെടുന്നത്. യുഎൻ ട്രേഡ് ആൻഡ് ഡവലപ്‌മെന്റ് കോൺഫറൻസിൽ (യുഎൻസിടിഡി) നിന്നുള്ള പുതിയ വിശകലനം അനുസരിച്ച്, യുഎൻ വ്യാപാര-വികസന സമിതി നടത്തിയ കൊറോണ വൈറസ് മൂലം ലോകത്തെ മൂന്നിൽ രണ്ട് ഭാഗത്തിനുണ്ടായ അപചയങ്ങളെപ്പറ്റിയുള്ള ഒരു പ്രോഗ്രാമിൽ ധാരാളമായി ചരക്ക് കയറ്റുമതി ചെയുന്ന രാജ്യങ്ങൾക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിദേശത്ത് നിന്നുള്ള നിക്ഷേപത്തിൽ 2 ട്രില്യൺ യുഎസ് ഡോളർ മുതൽ 3 ട്രില്യൺ ഡോളർ വരെ കുറവുണ്ടാകുമെന്ന് പറയുന്നു.

അടുത്ത ദിവസങ്ങളിൽ, വികസിത സമ്പദ്വ്യവസ്ഥകളും ചൈനയും ചേർന്ന് 20 പ്രമുഖ സമ്പദ്വ്യവസ്ഥകളുടെ (ജി 20) യോജിപ്പോടെ സമ്പദ്വ്യവസ്ഥയിലേക്ക് 5 ട്രില്യൺ യുഎസ് ഡോളർ സമാഹരിക്കത്തക്ക രീതിയിൽ വൻതോതിലുള്ള സർക്കാർ പാക്കേജുകൾ പദ്ധതിയിടുന്നുണ്ടെന്ന് യുഎൻസിടിഡി പറഞ്ഞു. ഈ പാക്കേജുകളുടെ പൂർണ്ണ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും, യുഎൻസിടിഡിയുടെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് പ്രധാന ജി 20 സമ്പദ്വ്യവസ്ഥകളിലേക്ക് ഇത് 1 ട്രില്യൺ യുഎസ് ഡോളർ മുതൽ 2 ട്രില്യൺ ഡോളർ വരെ കൂട്ടിച്ചേർക്കുമെന്നും ആഗോള ഉൽപാദനത്തിൽ രണ്ട് ശതമാനം പോയിന്റ് മാറുമെന്നും പറയുന്നു.

എങ്കിലും, ലോക സമ്പദ്വ്യവസ്ഥ ഈ വർഷം ട്രില്യൺ കണക്കിന് ഡോളർ നഷ്ടപ്പെട്ട് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ചൈനയും ഇന്ത്യയുമൊഴികെയുള്ള വികസ്വര രാജ്യങ്ങൾക്ക് ഗുരുതരമായ പ്രശ്നമുണ്ടാക്കുമെന്ന് യുഎൻസിടിഡി പറഞ്ഞു. എന്നിരുന്നാലും, വികസ്വര രാജ്യങ്ങളെ ബാധിക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യവും ആഗോള വരുമാനത്തിൽ വരുന്ന നഷ്ടവും ലോകം മുഴുവൻ അഭിമുഖീകരിക്കുമെന്നതിനാൽ ഇന്ത്യയും ചൈനയും എങ്ങനെ ഒഴിവാക്കപ്പെടും എന്നതിന് കൃത്യമായ വിശദീകരണം റിപ്പോർട്ട് നൽകിയിട്ടില്ല. ആഗോളതലത്തിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ വർഷത്തിൽ ധന, വിദേശനാണ്യ കാര്യങ്ങൾ കൂടുതൽ കർശനമാക്കും.

ഈ വർഷം സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ, യുഎൻസിടിഡി നാല് വശങ്ങളുള്ള ഒരു തന്ത്രം മുന്നോട്ടുവയ്ക്കുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിലവിലുള്ള പ്രത്യേക അവകാശങ്ങൾ വീണ്ടും അനുവദിക്കുന്നതിലൂടെ അവശേഷിക്കുന്നവർക്ക് ഒരു ട്രില്യൺ യുഎസ് ഡോളർ ലിക്വിഡിറ്റി ലഭിക്കുന്നു. വികസിത രാജ്യങ്ങൾക്കുള്ള ഒരു ട്രില്യൺ ഡോളർ കടവും ദുരിതബാധിത സമ്പദ്വ്യവസ്ഥകൾക്കുള്ള കടവും ഈ വർഷം റദ്ദാക്കുകയും ആരോഗ്യ സംരക്ഷണത്തിനായി 500 ബില്യൺ ഡോളർ മാർഷൽ പദ്ധതി അനുവദിക്കുകയും ചെയുക.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും കൊറോണ വൈറസിൽ നിന്നുള്ള സാമ്പത്തിക ആഘാതം വികസ്വര രാജ്യങ്ങളെ ബാധിക്കുന്ന വേഗത വളരെ കുറവാണെന്ന് യുഎൻസിടിഡി പറഞ്ഞു. ചൈനയ്ക്കപ്പുറത്ത് വൈറസ് പടരാൻ തുടങ്ങി രണ്ട് മാസത്തിനുള്ളിൽ, വികസ്വര രാജ്യങ്ങളുടെ മൂലധന ഒഴുക്ക്, വർദ്ധിച്ചുവരുന്ന ബോണ്ട് വ്യാപനം, കറൻസി മൂല്യത്തകർച്ച, കയറ്റുമതി വരുമാനം എന്നിവയിൽ വൻതോതിൽ സ്വാധീനം ചെലുത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള പണ, ധന, ഭരണപരമായ ശേഷി ഇല്ലാത്തതും ആഗോള മാന്ദ്യത്തിന്റെ അനന്തരഫലങ്ങളും ചേർന്ന് പല വികസ്വര രാജ്യങ്ങൾക്കും അപകടം വിതയ്ക്കുമെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള അവരുടെ പുരോഗതി തടയുകയും ചെയ്യുമെന്നും വിദഗ്ദ്ധർ പറയുന്നു. വിപുലമായ സമ്പദ്വ്യവസ്ഥയുള്ളവർ തങ്ങളുടെ സ്ഥാപനങ്ങളെയും ജീവനക്കാരെയും കനത്ത വരുമാനനഷ്ടത്തിൽ നിന്ന് ഒഴിവാക്കാൻ എന്തും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതായി യുഎൻസിടിഡിയുടെ ആഗോളവൽക്കരണ, വികസന തന്ത്രങ്ങളുടെ ഡയറക്ടർ റിച്ചാർഡ് കോസുൽ-റൈറ്റ് പറഞ്ഞു. നിലവിൽ കൊറോണ വൈറസ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 35,000 കഴിഞ്ഞതായും സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ആഗോളതലത്തിൽ 750,000 ആയി ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP