Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോ ആശ്വാസമായി; ഇനി സായിപ്പിന്റെ ഹുങ്ക് കേൾക്കേണ്ടിവരില്ല; നാളെ മുതൽ ഇന്ത്യയെ സഹായിക്കാൻ ബ്രിട്ടൻ പണം നൽകില്ല; നിലയ്ക്കുന്നത് ഇന്ത്യക്ക് വേണ്ടാത്ത നക്കാപ്പിച്ച

ഹോ ആശ്വാസമായി; ഇനി സായിപ്പിന്റെ ഹുങ്ക് കേൾക്കേണ്ടിവരില്ല; നാളെ മുതൽ ഇന്ത്യയെ സഹായിക്കാൻ ബ്രിട്ടൻ പണം നൽകില്ല; നിലയ്ക്കുന്നത് ഇന്ത്യക്ക് വേണ്ടാത്ത നക്കാപ്പിച്ച

ബ്രിട്ടന്റെ ആശ്രിത രാജ്യമല്ലെന്ന അഭിമാനത്തോടെ ഇന്ത്യയ്ക്ക് ഇനി തലയുയർത്തി നിൽക്കാം. ഇന്ത്യയ്ക്ക് നൽകുന്ന ധനസഹായം ജനുവരി ഒന്നുമുതൽ ബ്രിട്ടൻ അവസാനിപ്പിക്കുകയാണ്. സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയ്ക്ക് ധനസഹായം നൽകേണ്ടെന്ന് 2012-ലാണ് ബ്രിട്ടൻ തീരുമാനിച്ചത്. ധനസഹായം നൽകുന്നതിനെതിരെ ബ്രിട്ടനിൽ പൊതുവികാരം ഉയർന്നതിനെത്തുടർന്നായിരുന്നു ഈ തീരുമാനം.

ഇന്ത്യയ്ക്ക് പ്രത്യേകിച്ചൊരു പ്രയോജനവുമില്ലാത്ത ധനസഹായമാണ് നിലയ്ക്കുന്നത്. നിലവിൽ സാമ്പത്തിക സഹായം നൽകിവന്നിരുന്ന പദ്ധതികൾ തീരുന്നതിനുവേണ്ടിയാണ് മൂന്നുവർഷം കാത്തിരിക്കേണ്ടിവന്നത്. മാത്രമല്ല, ധനസഹായം നൽകിവന്നിരുന്ന പല പദ്ധതികളും സാങ്കേതിക സഹായം എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തു.

ബ്രിട്ടൻ ധനസഹായം നിർത്തുന്ന കാര്യം വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച പാർലമെന്റിനെ അറിയിച്ചിരുന്നു. സാങ്കേതിക സഹായം കൈമാറുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും തുടർന്നും സഹകരിക്കുമെന്നും നിലവിലുള്ള പദ്ധതികൾ തടസ്സമില്ലാതെ പൂർത്തിയാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്ക്ക് ധനസഹായം നൽകുന്നതിനെതിരെ 2012-ൽ ബ്രിട്ടീഷ് ജനത ശബ്ദമുയർത്തിയപ്പോൾ, അന്ന് ധനകാര്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖർജി ആ ധനസഹായം ഇന്ത്യയ്ക്ക് കടലമണിയുടെ മൂല്യം പോലുമില്ലാത്തതാണെന്ന് പ്രസ്താവിച്ചിരുന്നു. ബ്രിട്ടന്റെ നക്കാപ്പിച്ച ഇല്ലെങ്കിലും ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമുണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

2009-ൽ 4.08 കോടി പൗണ്ടാണ് ബ്രിട്ടനിൽനിന്ന് ഇന്ത്യയിലെത്തിയത്. 2012-ൽ ഇത് 2.92 കോടി പൗണ്ടായി. 2013-ൽ 2.69 കോടി പൗണ്ടും 2014-ൽ 2.79 കോടി പൗണ്ടും ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കെത്തി. മധ്യപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, ഛത്തീസ്‌ഗഢ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ വിനിയോഗിക്കുന്നതിനാണ് ബ്രിട്ടീഷ് സർക്കാർ ധനസഹായം നൽകിയിരുന്നത്.2013 മുതൽ 2015 വരെയുള്ള കാലയളവിൽ പൊതുമേഖലയിലെ പദ്ധതികൾക്ക് ബ്രിട്ടീഷ് സർക്കാർ ധനസഹായം നൽകിയിരുന്നതായി വിദേശ മന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP