Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

രണ്ടു വർഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളർച്ച അസ്തമിക്കുന്നതിന്റെ നടുക്കത്തിൽ ടിക്ടോക്; ടിക്ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും വിഗോ വിഡിയോയുടെയും മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് നഷ്ടം ഏകദേശം 45,000 കോടിയോളം രൂപ; ഇനി ഇന്ത്യയിലെ ചൈനീസ് നിക്ഷേപത്തിന് കേന്ദ്ര അനുമതിയും അനിവാര്യം; കൊറോണക്കാലത്തെ ചൈനീസ് സാമ്പത്തിക അധിനിവേശ മോഹങ്ങളെ തകർത്ത് ഇന്ത്യയുടെ ഡിജിറ്റൽ മിന്നലാക്രമണം; അതിർത്തി സംഘർഷം കരയിക്കുന്നത് ചൈനീസ് ആപ്പുകളെ

രണ്ടു വർഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളർച്ച അസ്തമിക്കുന്നതിന്റെ നടുക്കത്തിൽ ടിക്ടോക്; ടിക്ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും വിഗോ വിഡിയോയുടെയും മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് നഷ്ടം ഏകദേശം 45,000 കോടിയോളം രൂപ; ഇനി ഇന്ത്യയിലെ ചൈനീസ് നിക്ഷേപത്തിന് കേന്ദ്ര അനുമതിയും അനിവാര്യം; കൊറോണക്കാലത്തെ ചൈനീസ് സാമ്പത്തിക അധിനിവേശ മോഹങ്ങളെ തകർത്ത് ഇന്ത്യയുടെ ഡിജിറ്റൽ മിന്നലാക്രമണം; അതിർത്തി സംഘർഷം കരയിക്കുന്നത് ചൈനീസ് ആപ്പുകളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൈനികേതരവും ദീർഘകാല ആഘാതമുണ്ടാക്കുന്നതുമായ സാമ്പത്തിക, ഡിജിറ്റൽ ആക്രമണം. ചൈനയ്ക്കുമേൽ ഇന്ത്യ നടത്തിയ 'ഡിജിറ്റൽ സ്‌ട്രൈക്' ആണ് 59 ചൈനീസ് ആപ്പുകളുടെ നിരോധനം. പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ 'സർജിക്കൽ സ്‌ട്രൈക്ക്' ഏറെ ചർച്ചയായിരുന്നു. ഇതോടെയാണ് പാക്കിസ്ഥാൻ ഒതുങ്ങിയത്. ശത്രുവിന്റെ കരുത്ത് അറിഞ്ഞ് ചൈനയ്‌ക്കെതിരെ നടത്തിയത് മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക്. ഇന്ത്യയുടെ വിലക്കിനെ തുടർന്ന് ഓരോ ചൈനീസ് ആപ് കമ്പനിയും ദിവസവും കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ഇത് തന്നെയാണ് ആപ് നിരോധനത്തിലൂടെ ചൈനയ്ക്ക് ഇന്ത്യ നൽകിയ പണിയും. രണ്ടു വർഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളർച്ച ഒറ്റ രാത്രികൊണ്ട് അസ്തമിക്കുന്നതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല ടിക്ടോക് ഉൾപ്പെടെയുള്ള ആപ്പുകൾക്ക്.

കൊറോണ ഭീതിക്കിടെ ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ ചൈനീസ് കമ്പനികൾ പല നീക്കങ്ങളും നടത്തിയിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാനായിരുന്നു ഇത്. ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളിൽ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ലെന്നതായിരുന്നു ഇത്. നേരത്തേ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു. ഇതിന് ശേഷം ചൈനയ്ക്ക് ഇന്ത്യ നൽകിയ പണിയായിരുന്നു ആപ്പു നിരോധനം.

മ്യൂസിക്കലി എന്ന ആപ്പുമായി ലയിച്ച ശേഷം 2018ലാണ് ടിക്ടോക് ലോകമെങ്ങും ലഭ്യമായത്. ടിക്ടോക്കിനൊപ്പം നിരോധിക്കപ്പെടുന്ന ആപ്പുകളിൽ പലതും ഏറെ പ്രചാരമുള്ളവയാണ്. ലളിതമായ ഇന്റർഫെയ്‌സ്, കുറഞ്ഞ ഫയൽ സൈസ്, കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗം - ഉപയോക്താക്കളെ ആകർഷിക്കാൻ ചൈനീസ് ആപ്പുകൾ അനുവർത്തിക്കുന്ന ശൈലി ഇതാണ്. അങ്ങനെ ഉപഭോക്താക്കളെ അടിമകളാക്കുന്നു. ഇന്ത്യാക്കാരും ടിക് ടോക് അടക്കമുള്ള ആപ്പുകളിൽ സമയം കളഞ്ഞു. അങ്ങനെ നിരോധനം കൊണ്ടു വന്ന് ചൈനയുടെ ഇന്ത്യയിലെ ബിസിനസ് മോഹങ്ങളെ തളർത്തുകയാണ് ഇന്ത്യ. അതിർത്തിയിൽ ചൈനീസ് ക്രൂരത കാരണം 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ വീരമൃത്യുവിനുള്ള ഇന്ത്യൻ പ്രതികാരമാണ് ആപ്പുകൾക്കുള്ള നിരോധനം.

'രാജ്യത്തെ ജനങ്ങളുടെ ഡേറ്റ സംരക്ഷിക്കാനാണു നമ്മൾ ചൈനീസ് ആപ്പുകൾ നിരോധിച്ചത്. അതൊരു ഡിജിറ്റൽ സ്‌ട്രൈക്കായിരുന്നു. ഇന്ത്യ സമാധാനത്തിനായാണു നിലകൊള്ളുന്നത്. എന്നാൽ ആരെങ്കിലും ദുഷ്ടലാക്കോടെ വന്നാൽ തക്കതായ മറുപടി നൽകും. ആപ്പുകളുടെ നിരോധനം വലിയൊരു അവസരമാണു തുറക്കുന്നതെന്നു കരുതുന്നു. നല്ല ആപ്പുകൾ ഇന്ത്യക്കാർക്കു നിർമ്മിച്ചു കൂടെ? വിദേശ ആപ്പുകളെ ആശ്രയിക്കുന്നത്, പല കാരണങ്ങളാൽ അവരുടെ അജൻഡകൾക്കു വിധേയമാകുന്നത് അവസാനിപ്പിച്ചുകൂടെ നമുക്ക്?' കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിക്കുന്നു.

59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് ചൈനയെ വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ വിലക്ക് ചൈനീസ് കമ്പനികൾക്കു 'ഷോക്ക്' ആയി എന്നു തന്നെയാണ് ആഗോള തലത്തിലെ വിലയിരുത്തൽ. ആപ്പ് ഉടമസ്ഥരായ കമ്പനികൾകോടികളുടെ വരുമാനനഷ്ടമാണു ദിനംപ്രതി നേരിടുന്നത്. അപ് ഉപയോഗിക്കുന്നതിനിടെ ഉപയോക്താക്കൾ നടത്തുന്ന പർച്ചേസുകളിൽ നിന്നുള്ള വരുമാനവും ആപ്പിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിൽനിന്നുള്ള വരുമാനവുമാണ് കമ്പനികളെ പിടിച്ചു നിർത്തുന്നത്. ജനസംഖ്യയിൽ ഏറെ മുന്നിലുള്ള ഇന്ത്യയിൽ നിന്നും ചൈനീസ് ആപ്പുകൾ പടിയിറങ്ങുമ്പോൾ വരുമാന നഷ്ടം ഉറപ്പാണ്. ഇതാണ് ചൈനീസ് കമ്പനികളെ തളർത്തുന്നത്.

ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ടിക്ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും വിഗോ വിഡിയോയുടെയും മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 6 ബില്യൻ ഡോളർ (ഏകദേശം 45,000 കോടിയോളം രൂപ) വരെ നഷ്ടം സംഭവിച്ചെന്നാണു വ്യക്തമാക്കുന്നത്. ഇന്ത്യൻ വിപണിയിൽ 1 ബില്യൻ ഡോളറിലേറെ തുകയാണു ബൈറ്റ്ഡാൻസ് നിക്ഷേപിച്ചിട്ടുള്ളതെന്നാണ് സൂചന. ആപ്പ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിലെ ബിസിനസ് നിലച്ചു. ഇത് കമ്പനിയെ തളർത്തി.

മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മേയിൽ ടിക്ടോക് 112 ദശലക്ഷം പേരാണു ഡൗൺലോഡ് ചെയ്തിരുന്നത്. യുഎസിലെ ഡൗൺലോഡിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ ഡൗൺലോഡുകളെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ടിക്ടോക്കിന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ഇപ്പോൾ ഇല്ലാതായി.

അതിനിടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ സന്തോഷിക്കുകയാണു രാജ്യത്തെ സൈബർ ലോകം. ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെ ദേശി ആപ്പ് ഡവലപ്പർമാർ പ്രശംസിച്ചു. ഇന്ത്യയിൽ ആപ്പ് സംരംഭങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുമെന്നാണു വിവിധ കമ്പനികളുടെ അഭിപ്രായം. ചൈനീസ് കടന്നുകയറ്റത്തിനു ശേഷം വലിയ പ്രചാരം നേടിയ മിത്രോം ഉൾപ്പെടെ ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകൾക്കു വലിയ വളർച്ചാസാധ്യത കൂടിയാണ് ഈ നിരോധനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP