Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടമെടുത്ത മുതലാളിമാർക്ക് തിരിച്ചടയ്ക്കാൻ മടി; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ദേന ബാങ്കും അലഹബാദ് ബാങ്കും പൂട്ടലിന്റെ വക്കിൽ; പഞ്ചാബ് നാഷണൽ ബാങ്കിന് വമ്പൻ നഷ്ടം; രാജ്യത്തെ അനേകം ബാങ്കുകൾ പ്രതിസന്ധിയിൽ

കടമെടുത്ത മുതലാളിമാർക്ക് തിരിച്ചടയ്ക്കാൻ മടി; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ദേന ബാങ്കും അലഹബാദ് ബാങ്കും പൂട്ടലിന്റെ വക്കിൽ; പഞ്ചാബ് നാഷണൽ ബാങ്കിന് വമ്പൻ നഷ്ടം; രാജ്യത്തെ അനേകം ബാങ്കുകൾ പ്രതിസന്ധിയിൽ

ൻകിട കോർപറേറ്റുകളും വ്യവസായികളും കടമെടുത്ത പണം തിരിച്ചടയ്ക്കാതായതോടെ രാജ്യത്തെ പല ബാങ്കുകളും പ്രതിസന്ധിയിലായി. കിട്ടാക്കടം പെരുകിയതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ദേന ബാങ്കും അലഹബാദ് ബാങ്കും. അപകടകരമായ രീതിയിലേക്ക് മുന്നേറുന്ന ബാങ്കുകളുടെ കൂട്ടത്തിൽ പഞ്ചാബ് നാഷണൽ ബാങ്കുമുണ്ട്.

ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയുയർത്തിയാണ് കിട്ടാക്കടം പെരുകുന്നത്. ഡിസംബറിൽ അവസാനിച്ച പാദവാർഷിക കണക്ക് പ്രകാരമാണ് മൂന്ന് ബാങ്കുകൾ തീർത്തും അപകടകരമായ അവസ്ഥയിലാണെന്ന് തെളിഞ്ഞത്. ഐ.സിഐസി.ഐ ഉൾപ്പെടെ മറ്റു പല ധനകാര്യ സ്ഥാപനങ്ങളും കിട്ടാക്കടത്തിന്റെ പ്രതിസന്ധി പേറുന്നുണ്ട്.

മൂന്നുമാസം കൂടിയെങ്കിലും ബാങ്കുകൾ ഈ പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പകൾ തിരിച്ചടയ്ക്കാൻ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സാവകാശമാണ് റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. ഒട്ടേറെ ഉരുക്ക് വ്യവസായ കേന്ദ്രങ്ങളും നിർമ്മാണ കമ്പനികളുമാണ് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളത്.

സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് തിരിച്ചടവിൽ വൻതോതിൽ വീഴ്ച വന്നതോടെയാണ് ബാങ്കുകൾ പ്രതിസന്ധിയിലായത്. മുൻകാലങ്ങളിൽ കിട്ടാക്കടം മറച്ചുവച്ച് ബാങ്കുകൾക്ക് പ്രവർത്തിക്കാനാവുമായിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്റെ പുതിയ ചട്ടങ്ങളനുസരിച്ച് ബാങ്കുകൾക്ക് കിട്ടാക്കടം എത്രയെന്ന് വ്യക്തമാക്കിയേ തീരൂ. 90 ദിവസത്തിനുള്ളിൽ ഒരു ഇൻസ്റ്റാൾമെന്റ് തിരിച്ചടച്ചില്ലെങ്കിൽ ആ വായ്പയെ കിട്ടാക്കടമായി പരിഗണിക്കണമെന്നാണ് പുതിയ ചട്ടം.

പുതിയ ചട്ടങ്ങൾ അനുസരിച്ചുള്ള കണക്കുകൾ അനുസരിച്ച് ദേന ബാങ്കിന്റെയും സെൻട്രൽ ബാങ്കിന്റെയും കിട്ടാക്കടം ഒരുവർഷം കൊണ്ട് 50 ശതമാനത്തോളമാണ് വർധിച്ചത്. വായ്പകളിൽ പത്തുശതമാനത്തോളം കിട്ടാക്കടമായി മാറിയ സാഹചര്യമാണ് ദേന ബാങ്കിലേത്. പഞ്ചാബ് നാഷണൽ ബാങ്കിൽ എട്ടര ശതമാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP