Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

178 വർഷം മുമ്പ് തുടങ്ങിയ തോമസ് കുക്ക് രണ്ട് ദിവസത്തിനകം അടച്ച് പൂട്ടും; വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ 1,80,000 പേരെ തിരിച്ച് കൊണ്ടു വരാൻ വേറെ വഴി നോക്കണം; 16 രാജ്യങ്ങളിൽ ആയിരക്കണക്കിന് പേർ തൊഴിൽ രഹിതരാവും

178 വർഷം മുമ്പ് തുടങ്ങിയ തോമസ് കുക്ക് രണ്ട് ദിവസത്തിനകം അടച്ച് പൂട്ടും; വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ 1,80,000 പേരെ തിരിച്ച് കൊണ്ടു വരാൻ വേറെ വഴി നോക്കണം; 16 രാജ്യങ്ങളിൽ ആയിരക്കണക്കിന് പേർ തൊഴിൽ രഹിതരാവും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയതും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ശൃംഖലകളുള്ളതുമായ തോമസ് കുക്ക് എന്ന ട്രാവൽ ഫേം രണ്ട് ദിവസത്തിനകം അടച്ച് പൂട്ടുമെന്ന് റിപ്പോർട്ട്. 178 വർഷം മുമ്പ് തുടങ്ങിയതും വർഷങ്ങളായി പ്രൗഢ ഗംഭീരമായി പ്രവർത്തിച്ച് വരുന്നതുമായ സ്ഥാപനമായിരുന്നു ഇത്. തോമസ് കുക്ക് പൂട്ടുന്നതിനെ തുടർന്ന് ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോവുകയും അവിടങ്ങളിൽ കുടുങ്ങിപ്പോവുകയും ചെയ്ത 1,80,000 പേരെ തിരിച്ച് കൊണ്ടു വരാൻ വേറെ വഴി നോക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ശക്തമായി.

തോമസ് കുക്ക് അടച്ച് പൂട്ടുന്നതിനെ തുടർന്ന് 16 രാജ്യങ്ങളിൽ ആയിരക്കണക്കിന് പേർ തൊഴിൽ രഹിതരാവുകയും ചെയ്യും. ഒരു റെസ്‌ക്യൂ ഡീലിനായി സ്ഥാപനം ശ്രമിച്ച് കൊണ്ടിരിക്കുന്നുവെങ്കിലും ഞായറാഴ്ചയോടെ സ്ഥാപനത്തിന് താഴ് വീഴാനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ട്. 200 മില്യൺ പൗണ്ടിന്റെ കമ്മി നേരിടുന്ന കമ്പനി പ്രവർത്തനം നിർത്തി വയ്ക്കാൻ നിർബന്ധിതമായിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയത് കമ്പനിയോട് അടുത്ത വൃത്തങ്ങളാണ്. തോമസ് കുക്ക് പൂട്ടുന്നതിനെ തുടർന്ന് വിദേശത്ത് പെട്ട് പോകുന്ന യാത്രക്കാരെ തിരിച്ച് കൊണ്ടു വരുന്നതിന് വൻ തോതിൽ നികുതിപ്പണം ചെലവാക്കേണ്ടി വരുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടും സിവിൽ ഏവിയേഷൻ അഥോറിറ്റിയും ചേർന്ന് ഓപ്പറേഷൻ മാരത്തോൺ എന്ന പേരിൽ കടുത്ത നീക്കം ഇതിനായി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

തോമസ് കുക്ക് പൂട്ടുന്ന സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ ബ്രിട്ടീഷുകാരെ തിരിച്ച് കൊണ്ടു വരുന്നതിന് രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് മുതിർന്ന ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. 1.6 ബില്യൺ പൗണ്ടിന്റെ കടബാധ്യതയ്ക്ക് അടിപ്പെട്ടതിനെ തുടർന്നാണ് തോമസ് കുക്ക് അടച്ച് പൂട്ടലിന്റെ വക്കിലേക്ക് നയിക്കപ്പെട്ടിരിക്കുന്നത്.ഇതിനെ തുടർന്ന് തോമസ് കുക്കിൽ യാത്രക്ക് ബുക്ക് ചെയ്തിരുന്ന നിരവധി പേർക്ക് നേരത്തെ തന്നെ കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ തങ്ങളുടെ ലെൻഡർമാരായ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാൻഡ്, ലോയ്ഡ്‌സ് ബാങ്ക് തുടങ്ങിയവരുമായി കടുത്ത വിലപേശലാണ് തോമസ് കുക്ക് നടത്തി വരുന്നത്.

തങ്ങളുടെ ഏറ്റവും വലിയ ഷെയർഹോൾഡറായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്ന് ഒരു റെസ്‌ക്യൂ ഡീൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് ജൂലൈയിൽ തോമസ് കുക്ക് തലവന്മാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആർബിഎസ് അടക്കമുള്ള ഒരു പറ്റം ബാങ്കുകൾ ഈ റെസ്‌ക്യൂ ഡീലിനെ അട്ടിമറിക്കുകയായിരുന്നു. ഈ റെസ്‌ക്യൂ ഡീലിലേക്ക് 200 മില്യൺപൗണ്ട് അടിയന്തിരമായി അനുവദിക്കണമെന്ന് പറഞ്ഞായിരുന്നു ലെൻഡർമാർ ഇതിന് വിഘാതമിട്ടിരുന്നത്.ഇതോടെ കമ്പനിക്ക് പിടിച്ച് നിൽക്കാനാവാതെ പൂട്ടിക്കെട്ടേണ്ടുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്.1841ൽ വിക്ടോറിയൻ കാബിനറ്റ് മെയ്ക്കറായ തോമസ് കുക്കാണ് ഈ സ്ഥാപനം സ്ഥാപിച്ചത്.

ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ തോമസ് കുക്ക് പ്രതിസന്ധി ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ബാധിച്ചേക്കാമെന്ന് റിപ്പോർട്ട് ചെയ്തത് പിശകാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രിട്ടനിലെ കമ്പനിയും ഇന്ത്യയിലെ കമ്പനിയും രണ്ടായതിനാൽ ഇന്ത്യൻ പ്രവർത്തനങ്ങളെ ബാധിക്കുകയില്ല എന്ന കമ്പനി നൽകിയ വിശദീകരണം ഞങ്ങൾ വിശ്വസിക്കുന്നു. പിഴകു പറ്റിയതിൽ ഖേദിക്കുന്നു.- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP