Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അനേകം രാജ്യങ്ങളിൽ ഹോളിഡേക്ക് പോയവർ ഹോട്ടലിൽ ബില്ലടയ്ക്കാതെ കുടുങ്ങിക്കിടക്കുന്നു; ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ 40 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി സർക്കാർ; അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെ തോമസ് കുക്ക് സമ്പൂർണ തകർച്ചയിലേക്ക്

അനേകം രാജ്യങ്ങളിൽ ഹോളിഡേക്ക് പോയവർ ഹോട്ടലിൽ ബില്ലടയ്ക്കാതെ കുടുങ്ങിക്കിടക്കുന്നു; ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ 40 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി സർക്കാർ; അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെ തോമസ് കുക്ക് സമ്പൂർണ തകർച്ചയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകത്തേറ്റവും പഴക്കംചെന്ന ട്രാവൽ ഗ്രൂപ്പായ തോമസ് കുക്ക് തകർന്നടിഞ്ഞതോടെ, പെരുവഴിയിലായത് വിനോദഞ്ചാരത്തിനുപോയ ഒന്നരലക്ഷത്തിലേറെ ആളുകളാണ്. വിദേശരാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് മടങ്ങാൻ മാർഗമില്ലാതെ ഉഴലുകയാണവർ. ഹോട്ടൽ ബില്ലടയ്ക്കാൻ പോലും പറ്റാതെ കുടുങ്ങിക്കിടക്കുന്ന ഇവരെ തിരിച്ചുകൊണ്ടുവരാൻ ബ്രിട്ടൻ ശ്രമം തുടങ്ങി. സമാധാന കാലത്ത് നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണിതെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു.

തോമസ് കുക്കുവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിനുപോയ 1,65,000-ഓളം സഞ്ചാരികളാണ് വിദേശത്ത് കുടുങ്ങിയിട്ടുള്ളതെന്ന് ബ്രിട്ടീഷ് അധികൃതർ കണക്കാക്കുന്നു. ഇവരെ തിരിച്ച് ബ്രിട്ടനിലെത്തുന്നതിന് 40 ജമ്പോജെറ്റുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്. മുഴുവൻ വിനോദസഞ്ചാരികളെയും തിരികെ ബ്രിട്ടനിലെത്തിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും അധികൃതർ സൂചിപ്പിക്കുന്നു.

Stories you may Like

178 വർഷം പഴക്കമുള്ള ട്രാവൽ കമ്പനിയെ രക്ഷിക്കുന്നതിന് 200 ദശലക്ഷം പൗണ്ടിന്റെ സഹായം നൽകണമെന്ന് കമ്പനി അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് നിരസിക്കപ്പെട്ടതോടെയാണ് കമ്പനി തകർന്നടിഞ്ഞത്. ബ്രിട്ടനിൽ മാത്രം 9,000 പേരുടെ തൊഴിലാണ് ഇതോടെ ഭീഷണിയിലായത്. കമ്പനിവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിന് പോയ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയതോടെ, പ്രതിസന്ധി മൂർച്ഛിച്ചു. ഇതിനിടെയാണ് അവരെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ ഇടപെടൽ തുടങ്ങിയത്.

തകർച്ച പൂർണമായെങ്കിലും ഇപ്പോഴും തോമസ് കുക്ക് ട്രാവൽ പാക്കേജുകൾ നൽകുന്നുണ്ട്. ഇത് വലിയതോതിൽ വിമർശനത്തിനും അടയായിട്ടുണ്ട്. കഴിഞ്ഞദിവസം കമ്പനിയിലേക്ക് 270 ഒഴിവുകളിലേക്ക് നിയമനത്തിന് പരസ്യവും നൽകിയിരുന്നു. ജീവൻപോലും അപകടത്തിലായ അവസ്ഥയിലാണ് വിനോദസഞ്ചാരികളിൽ പലരുമെന്നാണ് അവർ പറയുന്നത്. ടുണീഷ്യയിൽ വിനോദസഞ്ചാരത്തിനുപോയ കുടുംബം, തോമസ് കുക്ക് പണം നൽകുമോയെന്ന സംശയത്തെത്തുടർന്ന് അവർ ഹോസ്റ്റലിൽ തടവിലാക്കപ്പെട്ട അവസ്ഥയിലാണെന്ന് സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.

ഇപ്പോൾ വിദേശത്തുള്ള വിനോദസഞ്ചാരികൾക്കുപുറമെ, വരുംദിനങ്ങളിൽ അവധിയാഘോഷിക്കുന്നതിന് തോമസ് കുക്ക് വഴി ബുക്ക് ചെയ്തിരുന്ന ആയിരങ്ങളും അനിശ്ചിതത്വത്തിലായി. പലരും പണം തിരിച്ചുകിട്ടുമോ എന്ന അന്വേഷണവുമായി കമ്പനിയെ സമീപിക്കുന്നുണ്ട്. വിദേശത്ത് കുടുങ്ങിയ സഞ്ചാരികളിൽ ഒരാൾപോലും ആശങ്കയിലാകേണ്ട കാര്യമില്ലെന്നും എല്ലാവരെയും സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി ഡൊമനിക് റാബ് പറഞ്ഞു.

ഇതിനായി ട്രാൻസ്‌പോർട്ട് മന്ത്രാലയത്തെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും ചുമതലപ്പെടുത്തിയിരുന്നു. രണ്ട് മന്ത്രാലയങ്ങളും ചേർന്ന് തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് രണ്ടാഴ്ച കൊണ്ട് 40 ജെറ്റ് വിമാനങ്ങളുപയോഗിച്ച് യാത്രക്കാരെ തിരികെയെത്തിക്കാമെന്ന നിർദേശമുണ്ടായത്. രണ്ടുവർഷം മുമ്പ് മൊണാർക്ക് എയർലൈൻസ് തകർന്നടിഞ്ഞപ്പോൾ, ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളങ്ങളിൽ കുടുങ്ങിയ 84,000-ത്തോളം ബ്രിട്ടീഷ് യാത്രക്കാരെ തിരികെക്കൊണ്ടുവരാനും സമാനമായ ശ്രമം നടത്തിയിരുന്നു. അതിനേക്കാൾ വലിയ പദ്ധതികളാണ് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP