Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാധനങ്ങൾ വാങ്ങാൻ നാല് വർഷം മുമ്പ് കൊടുത്തതിന്റെ ഇരട്ടി വില കൊടുക്കണം; അന്ന് 244 രൂപയ്ക്ക് വിറ്റിരുന്ന റബറിന് ഇന്ന് 100 രൂപ കിട്ടില്ല; മാണിയുടെ 150 രൂപാ വാഗ്ദാനം വെള്ളത്തിലായി: മധ്യതിരുവിതാംകൂറിലെ കർഷകർ നേരിടുന്നത് നിലനിൽപ്പിനുള്ള പോരാട്ടം

സാധനങ്ങൾ വാങ്ങാൻ നാല് വർഷം മുമ്പ് കൊടുത്തതിന്റെ ഇരട്ടി വില കൊടുക്കണം; അന്ന് 244 രൂപയ്ക്ക് വിറ്റിരുന്ന റബറിന് ഇന്ന് 100 രൂപ കിട്ടില്ല; മാണിയുടെ 150 രൂപാ വാഗ്ദാനം വെള്ളത്തിലായി: മധ്യതിരുവിതാംകൂറിലെ കർഷകർ നേരിടുന്നത് നിലനിൽപ്പിനുള്ള പോരാട്ടം

 കോട്ടയം: നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റുപോലെയാണ് വില കുതിച്ചുയരുന്നത്. പച്ചക്കറികൾക്കും വില കുതിക്കുന്നു. ഇങ്ങനെ അതിരൂക്ഷമായ വിലക്കയറ്റം ഒരുവശത്തു നടക്കുമ്പോൾ തീർത്തും ദുരിതത്തിൽ ആകുന്നത് സാധാരണക്കാരാനാണ്. ഇതിൽ ഒരുകാലത്ത് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായിരുന്ന റബർ കർഷകർ ഇപ്പോൾ തീരാദുരിതത്തിലാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ തീവില കൊടുക്കേണ്ടുന്ന സാഹചര്യത്തിലും റബർ വില കുത്തനെ താഴ്ന്നതോടെ റബർ കർഷകർ തീർത്തും ദുരിതത്തിൽ ആണ്. നാല് വർഷം മുമ്പ് 244 രൂപ വിലയുണ്ടായിരുന്ന റബറിന് ഇപ്പോഴത്തെ വില 100 രൂപയോളം മാത്രമാണ്.

കർഷകർ ദുരിതത്തിൽ ആയതോടെ പലരും ടാപ്പിങ് തന്നെ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലണ് റബ്ബറിന് 150 രൂപ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വില സ്ഥിരതാ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ, സബ്‌സിഡി കൊടുക്കാൻ പണമില്ലാതെയും സർക്കാറിന്റെ ആത്മാത്ഥതാ കുറവും കാരണം വിപണിയിൽ വീണ്ടും വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് ആറു വർഷത്തെ ഏറ്റവും കുറഞ്ഞ വിലയായ 106ലേക്ക് വിപണി കൂപ്പുകുത്തി.

2013 ഡിസംബറിൽ 163 രൂപയുണ്ടായിരുന്ന േഗ്രഡ് റബ്ബറിന് (ആർ.എസ്.എസ്4) രണ്ട് വർഷത്തിനിടെ 57 രൂപയാണ് കുറഞ്ഞത്. ചെറുകിട കർഷകർ കൂടുതലായി ഉത്പാദിപ്പിക്കുന്ന ആർ.എസ്.എസ്.5 ഇനത്തിന് 105 രൂപയിലേക്കെത്തി. എന്നാൽ, ഈ വില ലഭിക്കുന്നുണ്ടെന്ന് റബ്ബർ ബോർഡ് അവകാശപ്പെടുമ്പോഴും ചിലയിടങ്ങളിൽ കർഷകർക്ക് 100ൽ താഴെയേ ലഭിക്കുന്നുള്ളൂവെന്നും ആക്ഷപമുണ്ട്.

അന്താരാഷ്ട്രവിപണിയിലെ വിലയിടിവാണ് തകർച്ചയ്ക്ക് കാരണമായി വ്യാപാരികൾ പറയുന്നത്. കൂടാതെ ഇറക്കുമതിയും കുത്തനെ കൂടി. സംസ്ഥാനത്തെ റബ്ബർവില 2011 ഏപ്രിലിൽ 243 വരെ ഉയർന്നിരുന്നു. 2012ൽ ഇത് 200ലേക്ക് താണു. അക്കൊല്ലം തന്നെ 200ന് താഴെപ്പോയി. രാജ്യത്ത് റബ്ബർ ഉത്പാദനത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തിലെ നല്ലൊരുഭാഗം കർഷകരും വിലയിടിവും ഉയർന്ന ഉത്പാദനച്ചെലവും കാരണം റബ്ബർ വെട്ട് നിർത്തിവച്ചിരിക്കുകയാണ്. ഇക്കൊല്ലത്തെ ഉത്പാദനം 5.5 ലക്ഷം ടൺ മാത്രമേ വരൂ എന്നാണ് കണക്ക്. നാലുവർഷം മുമ്പ് 8.5 മുതൽ 8.75 ലക്ഷം മെട്രിക് ടൺ ആയിരുന്നു ഉത്പാദനം.

കർഷകർക്ക് 150 രൂപ ഉറപ്പുനൽകാനായി സംസ്ഥാനസർക്കാർ തുടക്കമിട്ട വിലസ്ഥിരതാ പദ്ധതി കാര്യമായ ഗുണം ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനോടകം ആനുകൂല്യം ലഭിച്ചത് ഒന്നേകാൽ ലക്ഷത്തോളം കർഷകർക്ക് മാത്രമാണ്. 300 കോടി നീക്കിവച്ച പദ്ധതിയിൽ ചെലവിട്ടത് 35 കോടിയും. ആഗസ്തുവരെ രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമാണ് ആനുകൂല്യം കിട്ടിയത്. നവംബർ 30 വരെ 3,05,570 കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ കർഷകരെ പദ്ധതിയിൽ ചേർക്കാനായി തീയതി ഇനിയും നീട്ടാനാണ് സർക്കാർ ആലോചന. ടയർ കമ്പനികൾ വൻതോതിൽ ലാഭം ഉണ്ടാക്കുമ്പോഴും കർഷകർക്ക് സഹായകമായ വിധത്തിൽ ഉയർന്നവില നൽകാൻ തയ്യാറാകുന്നില്ലെന്ന് റബ്ബർ കർഷക ഏകോപനസമിതി പ്രവർത്തകരും പറയുന്നു.

വ്യവസായ ആവശ്യത്തിനുള്ള ക്രംബ് റബ്ബർ ഏതാണ്ട് 75 രൂപ നിരക്കിൽ അന്താരാഷ്ട്രവിപണിയിൽ ലഭ്യമായതോടെ വ്യവസായികൾ വൻതോതിൽ ഇറക്കുമതി ആരംഭിച്ചതാണ് ആഭ്യന്തരവിപണിക്ക് തിരിച്ചടിയായത്. ഇൻഡൊനീഷ്യ, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽ റബ്ബർ ഉത്പാദനം വൻതോതിൽ കൂടി. വിലകുറച്ച് വിൽക്കാൻ അവർ തയ്യാറായി. ഇപ്പോഴത്തെ സ്ഥിതിയിൽ ടയർ കമ്പനികൾ പണം കൊയ്യുമ്പോൾ കർഷകർ തീർത്തും ദുരിതകയത്തിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP