Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

60,000 കോടി രൂപയുടെ റാഫേൽ പ്രതിരോധ ഇടപാടിൽ പങ്കാളിയായ അനിൽ അംബാനിയുടെ ടെലിക്കോം കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നു! 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ച റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകളിലുള്ളത് 19.34 കോടി രൂപ മാത്രം; ജ്യേഷ്ഠനെ വെല്ലുവിളിച്ച് തുടങ്ങിയ കമ്പനി ഒടുവിൽ കടം കയറി മുടിഞ്ഞപ്പോൾ ഒടുവിൽ രക്ഷകനായതും മുകേഷ്

60,000 കോടി രൂപയുടെ റാഫേൽ പ്രതിരോധ ഇടപാടിൽ പങ്കാളിയായ അനിൽ അംബാനിയുടെ ടെലിക്കോം കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നു! 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ച റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകളിലുള്ളത് 19.34 കോടി രൂപ മാത്രം; ജ്യേഷ്ഠനെ വെല്ലുവിളിച്ച് തുടങ്ങിയ കമ്പനി ഒടുവിൽ കടം കയറി മുടിഞ്ഞപ്പോൾ ഒടുവിൽ രക്ഷകനായതും മുകേഷ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ പ്രതിരോധ രംഗത്തു നടന്ന ഏറ്റവും വലിയ ആയുധ വ്യാപരമായിരുന്നു അടുത്തകാലത്ത് നടന്ന റഫേൽ പ്രതിരോധ ഇടപാട്. മോദി സർക്കാറിനെ അഴിമതിയുടെ നിഴലിൽ നിർത്തിയ ഈ ഇടപാടിൽ ലാഭം കൊയ്തത് അനിൽ അംബാനി ആണെന്ന തെളിവുകളാണ് ദിവസം തോറും പുറത്തുവരുന്നത്. ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ദസോൾട്ടിന്റെ ഇന്ത്യയുടെ പങ്കാളിയായ അനിൽ അംബാനിയുടെ പ്രതിരോധ രംഗത്തെ കമ്പനിക്ക് പണം എത്തിയതിന്റെ വിവരങ്ങൾ അടക്കം പുറത്തുവന്നു. ഒരു ഓട്ടോറിക്ഷ പോലും ഉണ്ടാക്കി ശീലമില്ലാത്ത റിലയൻസിന് കരാർ ലഭിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഈ വിവാദം ഒരു വശത്ത് കത്തിപ്പടരുന്നതിനിടെ അനിൽ അംബാനിയുടെ മറ്റൊരു കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ബാങ്ക് ഒരുങ്ങുന്നുവെന്ന വാർത്തയും പുറത്തുവന്നു.

റിലയൻസ് കമ്യൂണിക്കേഷൻസിന്റെയും അതിന്റെ യൂണിറ്റായ റിലയൻസ് ടെലികോമിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിക്കുന്നത് 19.34 കോടി രൂപ മാത്രമാണെന്നാണ് പുറത്തുവരുന്ന വാർത്ത. 144 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയൂം തുകമാത്രം അവശേഷിക്കുന്നത്. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അനിൽ അംബനിയുടെ നേതൃത്വത്തലുള്ള കമ്പനി 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകളിൽ ശേഷിക്കുന്ന തുകയുടെ വിവരങ്ങൾ നൽകിയത്.

119 ബാങ്ക് അക്കൗണ്ടുകളിലായി ആർകോമിന് 17.86 കോടി രൂപയാണ് ഉള്ളത്. 25 അക്കൗണ്ടുകളിലായി റിലയൻസ് ടെലികോമിന് 1.48 കോടിയുമാണ് അവശേഷിക്കുന്നത്. ഇങ്ങനെ പൂട്ടിപ്പോയ കമ്പനിയുടെ ചരിത്രമുള്ള അനിൽ അംബാനിയുടെ മറ്റൊരു കമ്പനിയുമായാണ് പ്രതിരോധ ഇടപാട് നടത്തിയതെന്ന കാര്യമാണ് ഇപ്പോൾ വിലയിരുത്തുന്നത്. അതേസമയം അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കൾ ഏറ്റെടുത്ത് രക്ഷിക്കാൻ അവസരം ഒരുക്കിയത് ജ്യേഷ്ഠനായ മുകേഷ് അംബാനിയാണ്. മുമ്പ് സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്ത വേളയിൽ അനിൽ ജ്യേഷ്ഠനോട് വാശി പിടിച്ചാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് സ്വന്തമാക്കിയത്. ഇതിന് ശേഷം കമ്പനിയിൽ കടം പെരുകി മുടിഞ്ഞതോടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചില സ്വത്തുക്കൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യത്തിൽ ഇരുകമ്പനികളും തമ്മിൽ ധാരണയായതായി റിലയൻസ് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ടവറുകൾ, ഓപ്റ്റിക് ഫൈബർ കേബിൾ ശൃംഖല, സ്പെക്ട്രം, മീഡിയ കൺവെർജൻസ് നോഡ്സ് തുടങ്ങിയവ റിലയൻസ് ജിയോ ഏറ്റെടുക്കും. ഏകദേശം 450,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസിനുള്ളത്. ഇതേ തുടർന്ന് കമ്പനിയുടെ ഡി.ടി.എച്ച്,വയർലെസ് ടെലികോം വ്യവസായങ്ങൾ കമ്പനി വസാനിപ്പിച്ചിരുന്നു. കടബാധ്യത തീർക്കാൻ എയർസെല്ലുമായി ചേരാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതേ തുടർന്നാണ് പ്രധാന വ്യവസായങ്ങൾ അവസാനിപ്പിച്ചതും അതുമായി ബന്ധപ്പെട്ട സ്വത്തുവകകൾ വിൽപ്പനയ്ക്ക് വെച്ചതും.

റിലയൻസ് ജിയോയുടെ വരവ് തന്നെയാണ് മറ്റ് കമ്പനികളെ പോലെ റിലയൻസ് കമ്മ്യൂണിക്കേഷൻസിനും തിരിച്ചടിയായത്. എയർടെൽ, വോഡഫോൺ,ഐഡിയ പോലുള്ള മുൻനിര കമ്പനികൾ പിടിച്ചുനിന്നപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻസ് അടക്കമുള്ള മറ്റ് കമ്പനികൾക്ക് അടിപതറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP