Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോണുകൾക്ക് മൂന്ന് മാസത്തേക്ക് മൊറൊട്ടോറിയം; വായ്പകൾക്ക് കൊറോണക്കാലത്ത് തിരിച്ചടവ് വേണ്ട; റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചത് 90 ബേസിസ് പോയിന്റ്; കാഷ് റിസർവ്വ് റേഷ്യയിലെ ഒരു ശതമാനം കുറവ് ബാങ്കുകൾക്കും ആശ്വാസം; ഭവന-വാഹന വായ്പാ നിരക്കുകൾ കുറക്കുന്നത് രാജ്യത്ത് പണ ലഭ്യത കൂട്ടാൻ; നാണ്യപെരുപ്പം സുരക്ഷിത നിലയിൽ; കോവിഡ് 19 രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നും ആർബിഐ; നിർമ്മലാ സീതാരാമന് പിന്നാലെ കൊറോണ പാക്കേജുമായി റിസർവ്വ് ബാങ്കും

ലോണുകൾക്ക് മൂന്ന് മാസത്തേക്ക് മൊറൊട്ടോറിയം; വായ്പകൾക്ക് കൊറോണക്കാലത്ത് തിരിച്ചടവ് വേണ്ട; റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചത് 90 ബേസിസ് പോയിന്റ്; കാഷ് റിസർവ്വ് റേഷ്യയിലെ ഒരു ശതമാനം കുറവ് ബാങ്കുകൾക്കും ആശ്വാസം; ഭവന-വാഹന വായ്പാ നിരക്കുകൾ കുറക്കുന്നത് രാജ്യത്ത് പണ ലഭ്യത കൂട്ടാൻ; നാണ്യപെരുപ്പം സുരക്ഷിത നിലയിൽ; കോവിഡ് 19 രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നും ആർബിഐ; നിർമ്മലാ സീതാരാമന് പിന്നാലെ കൊറോണ പാക്കേജുമായി റിസർവ്വ് ബാങ്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി: കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജിന് പിന്നാലെ കൊറോണ കാലത്ത് റിസർവ്വ് ബാങ്ക് വകയും ആശ്വാസം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആർബിഐ റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. ഇതോടൊപ്പം വായ്പകൾക്ക് മൊറൊട്ടോറിയവും പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്ക് നിശ്ചിത കാലത്തേക്കുള്ള വായ്പകൾക്ക് തിരിച്ചടവ് വേണ്ട. കൊറോണാ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ഇതോടെ

കാഷ് റിസർവ് റേഷ്യോയിൽ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആർആർ മൂന്നുശതമാനമായി. ആർബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ബാങ്കുകളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആർബിഐ ഗവർണ്ണർ അറിയിച്ചു. കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയെന്നു ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും, കോവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജിഡിപി) ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിസർവ്വ് ബാങ്ക് പ്രധാന തീരുമാനങ്ങൾ:

റിസർവ് റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്.
തീരുമാനം വിപണിയിൽ പണലഭ്യതവർധിപ്പിക്കാൻ.
എംപിസിയിലെ ആറുപേരിൽ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.
പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആർബിഐ ഗവർണർ.
കാഷ് റിസർവ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആർആർ 3 ശതമാനമായി.

സിആർആർ നിരക്കിലും ആർബിഐ കുറവ് വരുത്തി. ഒരു ശതമാനം കുറച്ച് മൂന്ന് ശതമാനമാക്കാനാണ് ആർബിഐ തീരുമാനിച്ചത്. ഇതുവഴി ബാങ്കുകൾക്ക് 1.7ലക്ഷം കോടി രൂപ ലഭിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. ഭവന, വാഹന വായ്പാ നിരക്കുകൾ കുറക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്ന് പറഞ്ഞ ശക്തികാന്ത ദാസ് വൈറസ് ബാധ രാജ്യത്ത് സൃഷ്ടിച്ചത് മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണെന്നും വ്യക്തമാക്കി.

രാജ്യത്തിന്റെ ജിഡിപിയെ ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കുമെന്നും നിലവിലെ അവസ്ഥ എത്രകലം നീണ്ടു നിൽക്കുമെന്നത് പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി അഞ്ചുതവണ പലിശനിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ തവണ ചേർന്ന റിസർവ് ബാങ്കിന്റെ വായ്പനയ അവലോകന യോഗത്തിൽ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനം സമ്പദ്വ്യവസ്ഥയിൽ ആഘാതം സൃഷ്ടിച്ച പശ്ചാത്തലത്തിൽ പലിശനിരക്ക് കുറയ്ക്കാൻ ആർബിഐ തീരുമാനിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP