Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരുതൽ ധനശേഖരത്തിൽ നിന്നും റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയ കേന്ദ്രത്തിന് 1.76 ലക്ഷം കോടി കൊണ്ടും സാമ്പത്തിക പ്രതിസന്ധി തീരുന്നില്ല; ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്കിൽ നിന്ന് 30000 കോടി രൂപ കൂടി ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്രസർക്കാർ; ധനക്കമ്മി 3.3 ശതമാനത്തിൽ നിലനിറുത്തുക പ്രധാന ലക്ഷ്യം

കരുതൽ ധനശേഖരത്തിൽ നിന്നും റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയ കേന്ദ്രത്തിന് 1.76 ലക്ഷം കോടി കൊണ്ടും സാമ്പത്തിക പ്രതിസന്ധി തീരുന്നില്ല; ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്കിൽ നിന്ന് 30000 കോടി രൂപ കൂടി ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്രസർക്കാർ; ധനക്കമ്മി 3.3 ശതമാനത്തിൽ നിലനിറുത്തുക പ്രധാന ലക്ഷ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ് രാജ്യം. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്രം വാങ്ങിയിട്ടും പ്രതിസന്ധികള് സർക്കാറിനെ വിട്ടൊഴിയുന്നില്ല. റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപ കൂടി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ധനക്കമ്മി മറികടക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് റിസർവ് ബാങ്കിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെടാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. 2019-2020 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനത്തിൽ നിലനിറുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ ജനുവരിയിൽ റിസർവ് ബാങ്ക് തീരുമാനമെടുക്കുമെന്നാണ് സൂചന. ആവശ്യമെങ്കിൽ റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 മുതൽ 30,000 കോടിരൂപവരെ ധനക്കമ്മി നികത്താൻ കേന്ദ്രം ആവശ്യപ്പെട്ടേക്കുമെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇടക്കാല ലാഭവിഹിതമായി 28,000 കോടിരൂപ കേന്ദ്രസർക്കാരിന് റിസർവ്ബാങ്ക് കൈമാറിയിരുന്നു.കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രസർക്കാരിന് കരുതൽ ശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ പൊതുകടം 2019-2020 സാമ്പത്തിക വർഷം 7.10 ലക്ഷം കോടിക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് സർക്കാരിന്റെ ശ്രമം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ കേന്ദ്രസർക്കാറിന്റെ മൊത്തം കടബാദ്ധ്യതയിൽ വർദ്ധനവുണ്ടയ കണക്കുകൾ പുറത്തുവന്നിരുന്നു. കണക്കുകൾ പ്രകാരം ജൂൺ പാദത്തിൽ 88.18 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ മൊത്തം കടബാദ്ധ്യത. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 84.6 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച കേന്ദ്രധനമന്ത്രാലയംതന്നെ പുറത്തുവിട്ട കണക്കുകളാണിത്.

നടപ്പ്‌സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 2.22 ലക്ഷം കോടി രൂപ മൂല്യമുള്ള ഡേറ്റിട്ട സെക്യൂരിറ്റികൾ കേന്ദ്രം ഇഷ്യൂ ചെയ്തിട്ടുണ്ട്. 2019ൽ ഇത് 1.4 ലക്ഷം കോടിയായിരുന്നു. അതേസമയം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാറിന്റെ പൊതുകടം 49 ശതമാനം വർദ്ധിച്ചതായി എട്ടാമത് സ്റ്റാറ്റസ് പേപ്പർ രേഖകൾ വ്യക്തമാക്കിയിരുന്നു. 2018 സെപ്റ്റംബർ വരെ ലഭ്യമായ കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാരിന്റെ പൊതുകടം 82 ലക്ഷം കോടിയാണ്. 2014ൽ ഉണ്ടായിരുന്ന 54,90,763 കോടിയിൽ നിന്നാണ് ഇത്രയും തുക വർദ്ധിച്ചത് എന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

2018ൽ രാജ്യത്തെ ഒരാൾക്ക് 1402 ഡോളർ (100944 രൂപ) കടമാണ് ഉള്ളതെന്ന് കൺട്രിഎകോണമി ഡോട് കോം കണക്കുകൾ ഉദ്ധരിച്ച് പറയുന്നു. അതായത് ഓരോരുത്തരും ഒരു ലക്ഷം രൂപയുടെ കടക്കാരനാണ് എന്നർത്ഥം. 2008ൽ പക്ഷെ ഇത് 781 ഡോളർ (56232 രൂപ) മാത്രമായിരുന്നു. സർക്കാരിന്റെ കടം കൂടിയിട്ടും നിലവിലെ സാമ്പത്തിക വർഷത്തിലെ ധനക്കമ്മിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP