Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്യാൻസലേഷൻ ഫീസ് ഇരട്ടിയാക്കി; അരമണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ ആർഎസി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്ക് റീഫണ്ടില്ല; നാല് മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ മറ്റ് ടിക്കറ്റുകൾക്കും റീഫണ്ടില്ല; 11 മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്താലും 50 ശതമാനവും പോവും; നവംബർ 12 മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ക്യാൻസലേഷൻ ഫീസ് ഇരട്ടിയാക്കി; അരമണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ ആർഎസി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്ക് റീഫണ്ടില്ല; നാല് മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ മറ്റ് ടിക്കറ്റുകൾക്കും റീഫണ്ടില്ല; 11 മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്താലും 50 ശതമാനവും പോവും; നവംബർ 12 മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാർജ് ഇരട്ടിയായി വർധിപ്പിക്കുന്നു. യാത്രാ ദിവസത്തിനോട് അടുത്ത് റദ്ദാക്കുന്ന എല്ലാ ക്ലാസിലേക്കുമുള്ള യാത്രാ ടിക്കറ്റുകൾ റദ്ദാക്കുന്നതിന് ഇരട്ടി ചാർജ് ഈടാക്കാനാണ് നീക്കം. പുതിയ നിയമപ്രകാരം ട്രെയിൻ യാത്ര പുറപ്പെട്ടു കഴിഞ്ഞ് ടിക്കറ്റ് റദ്ദാക്കാൻ അനുവദിക്കുകയുമില്ല. യഥാർത്ഥ ആവശ്യക്കാർക്ക് ട്രയിൻ യാത്ര ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങളെന്നാണ് വിശദീകരണം. എന്നാൽ ജീവനക്കാരെ പിഴിഞ്ഞ് കീശ വീർപ്പിക്കാനുള്ള തന്ത്രമാണിതെന്നാണ് പൊതുവേ ഉയരുന്ന വാദം.

വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാരും തത്കാൽ യാത്രക്കാരും ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ റീഫണ്ട് തുക ലഭിക്കൂ. അല്ലാത്ത പക്ഷം തുക മുഴുവൻ റെയിൽവേയ്ക്ക ്‌സ്വന്തമാകും. ആർഎസിക്കാർക്കും ഇത് തന്നെയാകും അവസ്ഥ. നാല് മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ മറ്റ് ടിക്കറ്റുകൾക്കും തുക തിരികെ ലഭിക്കില്ല. 11 മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ ടിക്കറ്റ് നിരക്കിന്റെ അമ്പത് ശതമാനും നഷ്ടമാകും.

നിലവിൽ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ കാലയളവിൽ ടിക്കറ്റ് റദ്ദ് ചെയ്യാവുന്നതാണ്. എ.സി ഫസ്റ്റ് ക്ലാസ് എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റിന് 240 രൂപയാണ് നിലവിൽ റദ്ദാക്കൽ നിരക്ക് ഈടാക്കുന്നത്. എ.സി ഫസ്റ്റ് ക്ലാസ് എക്‌സിക്യൂട്ടീവ് ക്ലാസ് യാത്രക്കാരിൽ നിന്ന് 200 രൂപയും എ.സി 3 ടയർ യാത്രക്കാരിൽ നിന്ന് 180 രൂപയും സീപ്പർ യാത്രക്കാരിൽ നിന്ന് 120 രൂപയും സെക്കൻഡ് ക്ലാസ് യാത്രക്കാരിൽ നിന്ന് 60 രൂപയുമാണ് നിലവിൽ റദ്ദാക്കൽ നിരക്ക് ഈടാക്കുന്നത്. ഇത് നേരെ ഇരട്ടിയാക്കി വർധിപ്പിക്കാനാണ് നീക്കം.

നവംബർ 12 മുതൽ പുതിയ നിയമം നിലവിൽ വരും. സ്‌റ്റേഷൻ മാസ്റ്റർമാർക്ക് പുതിയ നിർദ്ദേശം സം,ബന്ധിച്ച് റെയിൽവേ മന്ത്രാലയം സർക്കുലർ അറിയിച്ചതായാണ് റിപ്പോർട്ട്. പുതിയ സർക്കുലർ പ്രകാരം കൗണ്ടറിൽ നിന്ന് ക്യാൻസൽ ചെയ്യാൻ സാധിക്കാത്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിന് സ്‌റ്റേഷൻ മാസ്റ്റർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.

ഫലത്തിൽ വൻ വരുമാന വർദ്ധന ലക്ഷ്യമിട്ടാണ് റെയിൽവേയുടെ നീക്കങ്ങൾ. ആധുനിക വൽക്കണത്തിന്റെ ഭാഗമായാണ് ഈ നീക്കം. അടുത്ത ബജറ്റിൽ യാത്രക്കൂലി കൂട്ടാതെ തന്നെ വരുമാനം കൂട്ടുകയാണ് ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP