Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

മാന്ദ്യം മറികടക്കാൻ നിരവധി പദ്ധതികളുമായി കേന്ദ്രസർക്കാർ; നടപ്പാക്കാൻ പോകുന്നത് നികുതി പരിഷ്‌കരണം മുതൽ ദുബായ് മോഡൽ ഷോപ്പിങ് ഫെസ്റ്റിവൽ വരെയെന്ന് നിർമ്മല സീതാരാമൻ; പാർപ്പിട മേഖലയിലും നിരവധി പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നത് ഹൗസിങ് ഫിനാൻസ് രംഗത്തെ ശക്തിപ്പെടുത്തി നിർമ്മാണ മേഖലയുടെ തകർച്ച മറികടക്കാൻ; സാമ്പത്തിക രംഗത്ത് കാണുന്നത് ഉണർവിന്റെ സൂചനകൾ എന്നും കേന്ദ്ര ധനമന്ത്രി

മാന്ദ്യം മറികടക്കാൻ നിരവധി പദ്ധതികളുമായി കേന്ദ്രസർക്കാർ; നടപ്പാക്കാൻ പോകുന്നത് നികുതി പരിഷ്‌കരണം മുതൽ ദുബായ് മോഡൽ ഷോപ്പിങ് ഫെസ്റ്റിവൽ വരെയെന്ന് നിർമ്മല സീതാരാമൻ; പാർപ്പിട മേഖലയിലും നിരവധി പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നത് ഹൗസിങ് ഫിനാൻസ് രംഗത്തെ ശക്തിപ്പെടുത്തി നിർമ്മാണ മേഖലയുടെ തകർച്ച മറികടക്കാൻ; സാമ്പത്തിക രംഗത്ത് കാണുന്നത് ഉണർവിന്റെ സൂചനകൾ എന്നും കേന്ദ്ര ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുന്നുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്തെ നിക്ഷേപ നിരക്ക് വർധിക്കുന്നുണ്ടെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ് എന്നും അവർ വ്യക്തമാക്കി. രാജ്യത്ത് സ്ഥിര നിക്ഷേപത്തിൽ വളർച്ചയുണ്ടായതായും ധനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലായ വ്യവസായങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിലനിർത്തി. രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക് നിയന്ത്രിണത്തിലാണെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. റീട്ടെയ്ൽ പണപ്പെരുപ്പം ഇപ്പോഴും നാല് ശതമാനത്തിൽ താഴെയാണെന്ന് നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റിൽ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റിൽ 3.21 ശതമാനമാണ് റീട്ടെയ്ൽ പണപ്പെരുപ്പം. ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം.

ബാങ്കിങ് മേഖലയിലെ പരിഷ്‌ക്കരണത്തിന് ശേഷം നികുതി പരിഷ്‌ക്കരണം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നികുതി പരിഷ്‌ക്കരണം ഉടൻ ഉണ്ടാകുമെന്നും നികുതി റിട്ടേണുകൾ ഇ റിട്ടേൺ സംവിധാനം വഴിയാക്കും എന്നും മന്ത്രി പറഞ്ഞു. ഈ മാസം 19 ന് പൊതു മേഖലാ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ബാങ്കുകളിൽ നിന്നും കൂടുതൽ വായ്പ ലഭ്യമാകും. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതൽ നടപ്പിലാക്കും. കയറ്റുമതി മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കയറ്റുമതി ഇടിവ് കുറയ്ക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സെപ്റ്റംബർ 19ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വാണിജ്യ ഉത്പാദനത്തിൽ ഉണർവിന്റെ സൂചനകളുണ്ട്. നികുതി നൽകുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ സുത്യാരമാക്കും. ഓൺലൈൻ സംവിധാനം ലളിതമാക്കും. ചെറിയ പിശകുകൾക്കു ശിക്ഷാനടപടികൾ ഒഴിവാക്കും.

കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും. കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള മറ്റൊരു നടപടിയായി 36,000-68,000 കോടി രൂപ അധിക ധനമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയത്തിനായി വിട്ടുകൊടുക്കുമെന്ന് സീതാരാമൻ പറഞ്ഞു. പെട്രോളിയം, എഞ്ചിനീയറിങ്, തുകൽ, രത്‌നം തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ള കയറ്റുമതിയിൽ ഗണ്യമായ ഇടിവുണ്ടായതിനെത്തുടർന്ന് ഓഗസ്റ്റിൽ ഇന്ത്യയുടെ കയറ്റുമതി 6.05 ശതമാനം ഇടിഞ്ഞ് 26.13 ബില്യൺ ഡോളറിലെത്തി.

ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുമെന്ന നേരത്തെ നടത്തിയ പ്രഖ്യാപനം മന്ത്രി ആവർത്തിച്ചു. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകൾ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിങ് ഫിനാൻസ് കോർപ്പറേഷനുകൾക്കുമുള്ള ധനസഹായ ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 1.95 കോടി വീടുകൾ രാജ്യത്ത് നിർമ്മിക്കുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ തുടർച്ചായായിരുന്നു വാർത്താ സമ്മേളനത്തിലും നടത്തിയത്.

രാജ്യത്തെ ഹൗസിങ് ഫിനാൻസ് രംഗത്തെ ശക്തിപ്പെടുത്തി നിർമ്മാണമേഖലയുടെ തളർച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള നയമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പ ലഭ്യത ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.

2020 മാർച്ചിൽ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ദുബായ് മാതൃകയിലാകും ഫെസ്റ്റിവൽ. നാല് ഇടങ്ങളിലായിരിക്കും ഫെസ്റ്റിവൽ നടക്കുക. കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ജനങ്ങൾക്ക് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP