Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂപ്പർഹിറ്റായ പതഞ്ജലി നെല്ലിക്കാ ജ്യൂസിൽ മായമെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി; സൈനികർക്ക് വിതരണം ചെയ്തിരുന്ന ജ്യൂസിന് നിരോധനം ഏർപ്പെടുത്തി പ്രതിരോധ വകുപ്പ്; കർശന നിരോധനം വന്നത് ജ്യൂസിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയതോടെ

സൂപ്പർഹിറ്റായ പതഞ്ജലി നെല്ലിക്കാ ജ്യൂസിൽ മായമെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി; സൈനികർക്ക് വിതരണം ചെയ്തിരുന്ന ജ്യൂസിന് നിരോധനം ഏർപ്പെടുത്തി പ്രതിരോധ വകുപ്പ്; കർശന നിരോധനം വന്നത് ജ്യൂസിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയതോടെ

ന്യൂഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നമായ നെല്ലിക്ക ജ്യൂസ് സൈനിക ക്യാന്റീനുകളിൽ നിന്ന് പിൻവലിച്ചു. പുറത്തിറങ്ങി അധികം വൈകാതെ ഹിറ്റ് ആയ ഒന്നാണ് നെല്ലിക്ക ജ്യൂസ്. ആരോഗ്യത്തിന് ജ്യൂസ് ഉത്തമമാണെന്നാണ് പരസ്യങ്ങളിൽ പതഞ്ജലിയും രാംദേവും ആവർത്തിച്ചു പറഞ്ഞിരുന്നത്.

എന്നാൽ നെല്ലിക്ക ജ്യൂസിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉണ്ടത്രെ. ഇത് സൈനികരെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൈനിക ക്യാന്റീനുകളിൽ നിന്ന് പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുമ്പ് മാഗി നൂഡിൽസിനെതിരെയഉം ഇതേ സ്ഥാപനത്തിലാണ് പരിശോധന നടന്നതും മാഗിക്ക് നിരോധനം ഉണ്ടായതും. ഇപ്പോൾ പതഞ്ജലി ജ്യൂസിൽ ഹാനികരമായ അംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്തെ സൈനിക കാന്റീനുകളിൽ നിന്നും ഉൽപ്പന്നം പിൻവലിച്ചത്. എല്ലാ ഡിപ്പോകളിലും അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ സ്റ്റോക്ക് വിവരങ്ങൾ അറിയിക്കണമെന്നും ഉൽപ്പന്നം പിൻവലിക്കാനുള്ള നടപടികൾ എടുക്കണമെന്നും പ്രതിരോധ വകുപ്പ് കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിനോട് നിർദ്ദേശിച്ചു.

കൊൽക്കത്തയിലെ കേന്ദ്ര ഫുഡ് ലാബിലായിരുന്നു നെല്ലിക്ക ജ്യൂസിന്റെ പരിശോധന. പരിശോധനയിൽ ജ്യൂസ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായി പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു. നേരത്തെ നെസ്ലേ കമ്പനിയുടെ മാഗി ന്യൂഡിൽസിൽ ഈയവും എംഎസ്ജിയും അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയതും കൊൽക്കത്തയിലെ ലാബിലെ പരിശോധന ഫലത്തിലാണ്.

കഴിഞ്ഞവർഷവും പതഞ്ജലി ഉൽപന്നങ്ങൾക്കെതിരെ മറ്റുചില ആക്ഷേപങ്ങളും ഉയർന്നിരുന്നു. പതഞ്ജലിയുടെ പരസ്യങ്ങൾ തെറ്റുദ്ധരിപ്പിക്കുന്നതും വ്യജവുമാണെന്ന കണ്ടെത്തലിനെ തുടർന്ന് യോഗാഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദിക്സിന് പതിനൊന്ന് ലക്ഷം രൂപ പിഴ ചുമത്തപ്പെടുകയും ചെയ്തു.

മറ്റു ബ്രാൻഡുകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരസ്യങ്ങൾ നൽകിയതിനാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള കോടതിയാണ് പതഞ്ജലിക്ക് പിഴ വിധിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾക്ക് കീഴിലാണ് കേസെടുത്തത്. ഭാവിയിൽ ഉൽപന്നങ്ങളുടെ കാര്യത്തിൽ കമ്പനി കരുതൽ എടുത്തില്ലെങ്കിൽ കൂടുതൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലാബ് റിപ്പോർട്ട് പുറത്തുവരുന്നത്.

2012 നവംബറിലാണ് ഹരിദ്വാറിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം പതഞ്ജലിക്കെതിരെ പരാതി കോടതിയിലെത്തിയത്. രുദ്രാപൂരിലെ ലബോറട്ടറിയിൽ ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ ഗുണമേന്മയില്ലെന്ന് കണ്ട് കേസെടുക്കുകയായിരുന്നു അന്ന്. തഞ്ജലിയുടെ ഉപ്പ്, കടുക്കെണ്ണ, പൈനാപ്പിൾ ജാം, തേൻ, കടലപൊടി തുടങ്ങിയ ഉൽപന്നങ്ങൾ പരാജയപ്പെട്ടിരുന്നു. ഭക്ഷ്യസുരക്ഷാനിയമത്തിലെ 52-53 ചട്ടപ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങളും, ഭക്ഷ്യോത്പനങ്ങളുടെ നിലവാരം സംബന്ധിച്ച 23.1 (പാക്കേജിങ് ആൻഡ് ലേബലിങ് ) ചട്ടങ്ങളും പതഞ്ജലി ലംഘിച്ചുവെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കോടതിയിൽ ഉന്നയിച്ച പരാതി.

പതഞ്ജലിയുടെ പരസ്യങ്ങളിലെ അവകാശവാദങ്ങൾ വ്യാജവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് വാദം ഉയരുന്നിരുന്നു. കഴിഞ്ഞവർഷം ജൂലൈയിൽ പരസ്യ നിരീക്ഷണ സമിതിയായ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) വിപണിയിലെ മറ്റു ഉൽപന്നങ്ങളെ മോശമാക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകുന്നതിന് പതഞ്ജലി ഗ്രൂപ്പിനെ താക്കീത് ചെയ്തിരുന്നു. പതഞ്ജലിയുടെ കച്ചി ഗനി കടുക്കെണ്ണയുടെ പരസ്യത്തിൽ മറ്റു ബ്രാൻഡുകളുടെ കടുക്കെണ്ണകൾ മായം ചേർന്നതാണെന്ന് പറഞ്ഞിരുന്നു. ഉപഭോക്താവാണ് പരാതി നൽകിയത്. എണ്ണയിൽ മായം ചേർന്നിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

ഇതോടെ പതഞ്ജലിക്കെതിരെ മറ്റ് ആരോപണങ്ങളും ഉയർന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ ലഭിച്ചിരിക്കുന്ന ഇത്തരം പരാതികളിൽ 67 പരസ്യങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്തി ശരിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP