Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇപ്പോഴത്തെ എട്ടുമണിക്കൂർ തുടർന്നു കൊണ്ട് തന്നെ ആഴ്‌ച്ചയിൽ നാലു ദിവസമായി ജോലി കുറയ്ക്കുമോ ? ബ്രിട്ടനിൽ 100 കമ്പനികൾ പരീക്ഷണത്തിന്; ഉദ്പാദ്ന ക്ഷമത കുറയില്ലെങ്കിൽ ആഴ്‌ച്ചയിൽ മൂന്ന് ദിവസം അവധി; യൂറോപ്പിൽ സംഭവിക്കുന്നത്

ഇപ്പോഴത്തെ എട്ടുമണിക്കൂർ തുടർന്നു കൊണ്ട് തന്നെ ആഴ്‌ച്ചയിൽ നാലു ദിവസമായി ജോലി കുറയ്ക്കുമോ ? ബ്രിട്ടനിൽ 100 കമ്പനികൾ പരീക്ഷണത്തിന്; ഉദ്പാദ്ന ക്ഷമത കുറയില്ലെങ്കിൽ ആഴ്‌ച്ചയിൽ മൂന്ന് ദിവസം അവധി; യൂറോപ്പിൽ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

വേതനത്തിൽ കുറവ് വരാതെ ആഴ്‌ച്ചയിൽ നാല് പ്രവർത്തി ദിനങ്ങൾ മാത്രമുള്ള ഒരു കാലത്തിലേക്ക് ബ്രിട്ടനും പ്രവേശിക്കുകയാണ്. 100 കമ്പനികളിലെ 2,600 ഓളം വരുന്ന ജീവനക്കാർ ഈ പുതിയ തൊഴിൽ സജ്ജീകരണത്തിന്റെ പ്രയോജനം ലഭിക്കുന്നവരാകാൻ പോവുകയാണ്. ആഴ്‌ച്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങൾ എന്നത് മുൻകാലങ്ങളിലെ സമ്പദ്വ്യവസ്ഥയുടെ ഹാംഗ്ഓവർ ആണെന്നാണ് ആഴ്‌ച്ചയിൽ നാല് പ്രവർത്തി ദിവസങ്ങൾക്ക് മാത്രമായി വാദിക്കുന്നവർ പറയുന്നത്.

ആഴ്‌ച്ചയിൽ നാല് പ്രവർത്തി ദിനങ്ങൾ മാത്രമായാൽ അത് ഒരുപാട് കമ്പനികളുടെ ഉദ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതായത്, താരതമ്യേന കുറഞ്ഞ സമയത്തിൽ അവർക്ക് സമാനമായ അളവിൽ ഉദ്പാദനം നടത്താൻ കഴിയും. ആറ്റം ബാങ്കും ആഗോള മാർക്കറ്റിങ് കമ്പനിയായ ആവിനും ഈ പുതിയ സജ്ജീകരണം പരീക്ഷണാടിസ്ഥാനത്തിൽ നടത്താൻ തയ്യാറെടുത്ത കമ്പനികളിൽ ഉൾപ്പെടും. ഇരു കമ്പനികളിലുമായി ഏകദേശം 450 പേർ വീതം ജോലി ചെയ്യുന്നുണ്ട്.

നേരത്തേ ഫ്രാൻസിൽ ഈ നയം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയപ്പോൾ, ജോലിസമയം വർദ്ധിപ്പിക്കാതെ, എന്നാൽ, ഒരു ദിവസം കുറച്ച് പണിയെടുത്ത് ഉദ്പാദന ക്ഷമത കൈവരിച്ചതായി കണ്ടെത്തിയിരുന്നു. കമ്പനിയുടെ ചരിത്രത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ വിപ്ലവകരമായ മാറ്റമായിരുന്നു ആഴ്‌ച്ചയിൽ നാല് പ്രവർത്തി ദിനങ്ങൾ എന്ന ആശയം എന്ന് ആവിൻ ചീഫ് എക്സിക്യുട്ടീവ് ആഡം റോസ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ജീവനക്കാരുടേ ക്ഷേമത്തിലും സുഖത്തിലും ഒരു കുതിച്ചു ചാട്ടം ദർശിക്കുക മാത്രമല്ല, അതിനോടൊപ്പം കസ്റ്റമർ സർവീസ്, റിലേഷൻസ്, ടാലന്റ് റിലേഷൻസ്, ജീവനക്കാരെ കമ്പനിയിൽ പിടിച്ചു നിർത്തുന്ന ടിടെൻഷൻ എന്നിവയും മെച്ചപ്പെട്ടു എന്നും അദ്ദേഹം പറയുന്നു. ഫ്രാൻസിലെ ഈ പരീക്ഷണത്തിൽ നിന്നും ഉത്തേജനം ഉൾക്കൊണ്ടുകൊണ്ട് യു കെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആറു മാസത്തെ പരിപാടിയിൽ കമ്പനികളും ചാരിറ്റികളുമായി 70 സ്ഥാപനങ്ങൾ പങ്കെടുക്കും. ഇതിൽ ആകെയായി 3,300 ജീവനക്കാരാണ് ഉള്ളത്.

ഇതിൽ കേംബ്രിഡ്ജ്, ഓക്സ്ഫോർഡ്, ബോസ്റ്റൺ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരും ഈ പരീക്ഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. ഇത്തരത്തിൽ ആഴ്‌ച്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ നടപ്പിലാക്കിയ കമ്പനികൾക്കിടയിൽ സെപ്റ്റംബറിൽ നടന്ന സർവേയിൽ 88 ശതമാനം കമ്പനികൾ പറഞ്ഞത് ആ സമയം വരെ പുതിയ സജ്ജീകരണം അവർക്ക് ഗുണം ചെയ്തു എന്നായിരുന്നു. 95 ശതമാനം കമ്പനികൾ പറഞ്ഞത് ഉദ്പാദന ക്ഷമത കുറയാതെ തുടരുന്നു എന്നോ അല്ലെങ്കിൽ മെച്ചപ്പെട്ടു എന്നോ ആണ്.

പക്ഷെ, ഇതിൽ പങ്കെടുക്കുന്നവരിൽ പകുതി കമ്പനികൾ മാത്രമാണ് സർവ്വേയിൽ പങ്കെടുത്തത് എന്നത് മറ്റൊരു വസ്തുതയാണ്. അതിൽ പത്തിൽ ഒൻപത് കമ്പനികളും പറഞ്ഞത് പരീക്ഷണ കാലാവധി കഴിഞ്ഞാലും തങ്ങൾ ഈ രീതി തുടരും എന്നായിരുന്നു. 15 ശതമാനം കമ്പനികൾ പറഞ്ഞത് ഉദ്പാദനക്ഷമത നാടകീയമായി കുതിച്ചുയർന്നു എന്നായിരുന്നു. മറ്റുള്ളവരിൽ കാര്യമായ മാറ്റങ്ങൾ ദർശിക്കാത്തവരും, ചെറിയ രീതിയിൽ ഉദ്പാദനക്ഷമത വർദ്ധിച്ചവരും ഉണ്ട്.

ആരംഭത്തിൽ ജീവനക്കാർക്കിടയിലും മാനേജ്മെന്റ് തലത്തിലും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായതായി കമ്പനികൾ സമ്മതിക്കുന്നു. മാത്രമല്ല, ഈ നയം പരീക്ഷണ കാലം മുഴുവൻ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ടായതായി അവർ പറയുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടതും ഉയർന്ന നിലവാരത്തിലുള്ളതുമായ ഒരു ടീം കൾച്ചർ നിലവിൽ വന്നു എന്ന് അവർ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP