Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202217Wednesday

ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റോ കറൻസിക്ക് പിന്നാലെ പായുന്നവർ അവിശ്വസനീയമായ ഈ വില മാറ്റം അറിയുക; ഡിജിറ്റൽ കറൻസി എന്തുകൊണ്ട് വിശ്വസിക്കാൻ കൊള്ളില്ല ?

ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റോ കറൻസിക്ക് പിന്നാലെ പായുന്നവർ അവിശ്വസനീയമായ ഈ വില മാറ്റം അറിയുക; ഡിജിറ്റൽ കറൻസി എന്തുകൊണ്ട് വിശ്വസിക്കാൻ കൊള്ളില്ല ?

മറുനാടൻ മലയാളി ബ്യൂറോ

സ്വർണ്ണത്തിനും ഓഹരികൾക്കും ബദലായ, വൻ ലാഭമുണ്ടാക്കാവുന്ന ഒരു നിക്ഷേപ സാദ്ധ്യത എന്ന നിലയിൽ വളർന്നു വന്ന ഡിജിറ്റൽ കറൻസികളുടെ മൂല്യം തുടർച്ചയായി താഴോട്ട് വരികയാണ്. ആറുമാസം മുൻപ് 68,000 ഡോളർ ഉണ്ടായിരുന്ന ബിറ്റ്കോയിന്റെ ഇന്നത്തെ വില 23,000 ഡോളർ മാത്രം. മാത്രമല്ല, വിപണി നിരീക്ഷകർ പറയുന്നത് ഈ തകർച്ച തുടർന്നു കൊണ്ടേയിരിക്കും എന്നാണ്.

ആറുമാസ കാലയളവിൽ ബിറ്റ് കോയിന്റെ മൂല്യം 50 ശതമാനത്തിലധികമാണ് താഴ്ന്നത് അതേസമയം ഇ ടി എച്ചും അകാർഡനോയുമെല്ലാം 32 ശതമാനം തകർച്ചയാണ് അഭിമുഖീകരിക്കുന്നത്. 2018- ൽ 80 ശതമാനം മൂല്യമായിരുന്നു ബിറ്റ്കോയിന് നഷ്ടമായത്. അത്രയും വലിയ ഒരു നഷ്ടം ഇപ്പോഴില്ല എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. എന്നാൽ, ദീർഘകാലത്തേക്ക് മൂല്യത്തിന്റെ താഴോട്ടുള്ള യാത്ര തുടർന്നാൽ അതിലും മോശം അനുഭവമായിരിക്കും ബിറ്റ്കോയിനിൽ നിക്ഷേപിച്ചവർക്ക് ഉണ്ടാവുക എന്ന് ചില സാമ്പത്തിക വിദ്ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ക്രിപ്റ്റോ പ്രധാന നിക്ഷേപ വിപണിയിൽ എത്തിയതോടെ പല ഊഹക്കച്ചവടാക്കാരും ഇതിൽ താത്പര്യമെടുത്തു. അവരുടെ നടപടികളാണ് ഇപ്പോഴത്തെ തകർച്ചക്ക് കാരണമെന്ന് ഒരുകൂട്ടം സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ 2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് ഇപ്പോൾ ബിറ്റ്കോയിൻ എത്തിനിൽക്കുന്നത്. മാത്രമല്ല, ഉടനെയൊന്നും ഈ മൂല്യം ഉയരുന്ന ലക്ഷണവുമില്ല.

ഇനിയും അവസാനമില്ലാതെ തുടരുന്ന യുക്രെയിൻ യുദ്ധവും അതുപോലെ പല രാജ്യങ്ങളും പണപ്പെരുപ്പത്തെ നേരിടാൻ കർശനമായ ധന നയങ്ങൾ നടപ്പിലാക്കിയതുംഓഹരി വിപണിയേയും ക്രിപ്റ്റോ വിപണിയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഊഹക്കച്ചവടം നടക്കുന്ന മേഖലകളിൽ ഒക്കെയും ഓഹരിവിപണിയിലേതിനോട് സമാനമായ ഉയർച്ച താഴ്‌ച്ചകൾ അനുഭവപ്പെടും. ഇപ്പൊൾ ഡിജിറ്റൽ കറൻസിയുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

അധികം വൈകാതെ തന്നെ ബിറ്റ്കോയിന്റെ വില 40,000 ഡോളറിന് മുകളിലേക്ക് ഉയർന്നില്ലെങ്കിൽ വൻ തകർച്ചയാകും ബിറ്റ്കോയിൻ നേരിടുക എന്ന ഡെയ്ലി എക്സിലെ സ്ട്രാറ്രജിസ്റ്റായ നിക്കോളാസ കൗളി പറയുന്നു. താഴ്‌ച്ചകളിൽ നിന്നും ഇതിനു മുൻപും ബിറ്റ്കോയിൻ ഉയർത്തെഴുന്നെറ്റിട്ടുണ്ടെങ്കിലും 2021 ഡിസംബർ 25 ന് ശേഷം ഇതിന്റെ മൂല്യം ഒരിക്കലും50,000 ഡോളറിനു മുകളിൽ പോയിരുന്നില്ല. പിന്നീട് കഴിഞ്ഞ നവംബറിലായിരുന്നു വില കുതിച്ചുയർന്ന് 68,000 ഡോളറിൽ എത്തിയത്.

അതേസമയം, കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴിൽ വിപണി അമേരിക്കയിൽ സജീവമാകാത്തതും അതുപോലെ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയിട്ടും സാമ്പത്തിക വളർച്ച പ്രതീക്ഷിച്ച വേഗത്തിൽ ആകാത്തതും ഈ മൂല്യതകർച്ചക്ക് കാരണമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇന്നലെ റെക്കോർഡ് തകർച്ചയിൽ എത്തിയെങ്കിലുംഅധികനാൾ വൈകാതെ ഇതിന്റെ മൂല്യം 1 ലക്ഷം ഡോളർ കടക്കുമെന്ന് വിശ്വസിക്കുന്ന ചില നിക്ഷേപകരുമുണ്ട്. അത് 1 ലക്ഷം കടക്കുമോ എന്നതല്ല, എന്ന് കടക്കും എന്നുമാത്രമാണ് ചോദ്യം എന്നാണ് അവർ പറയുന്നത്.

എതേരിയം പോലുള്ള മറ്റു ഡിജിറ്റൽ കറൻസികളും സമാനമായ സാഹചര്യമാണ് നേരിടുന്നത്. എന്നിരുന്നാലും, സാങ്കേതിക വിദ്യ അനുദിനം വികസിച്ചു വരുന്ന ലോകത്ത് ഡിജിറ്റൽ കറൻസിക്ക് നല്ലോരു ഭാവിയുണ്ടെന്ന് ചില സാമ്പത്തിക വിദഗ്ധരെങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ, ഇത് റിസ്‌ക് ഏറെയുള്ള വിപണിയാണെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഓഹരി വിപണിയാണ് സുരക്ഷിതം എന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP