Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശ ടൂറിസ്റ്റുകൾ വരാതായതോടെ ലണ്ടൻ വെസ്റ്റ് എൻഡ് അടച്ചു പൂട്ടുന്ന അവസ്ഥയിൽ; 50,000 പേർക്ക് തൊഴിൽ നഷ്ടമാകും; ഈറ്റ് ഔട്ട് സ്‌കീം അവസാനിച്ചതോടെ റെസ്റ്റോറന്റുകളും കാലി; കൊറോണ സമ്പദ്വ്യവസ്ഥയെ കൊല്ലുന്നതറിയാൻ ചില ലണ്ടൻ കാഴ്‌ച്ചകൾ

വിദേശ ടൂറിസ്റ്റുകൾ വരാതായതോടെ ലണ്ടൻ വെസ്റ്റ് എൻഡ് അടച്ചു പൂട്ടുന്ന അവസ്ഥയിൽ; 50,000 പേർക്ക് തൊഴിൽ നഷ്ടമാകും; ഈറ്റ് ഔട്ട് സ്‌കീം അവസാനിച്ചതോടെ റെസ്റ്റോറന്റുകളും കാലി; കൊറോണ സമ്പദ്വ്യവസ്ഥയെ കൊല്ലുന്നതറിയാൻ ചില ലണ്ടൻ കാഴ്‌ച്ചകൾ

സ്വന്തം ലേഖകൻ

കോവിഡ് 19 പ്രതിസന്ധിയുടെ നേർക്കാഴ്‌ച്ചകൾ കാണുവാൻ ലണ്ടൻ തെരുവുകളിലൂടെ ഒന്നു നടന്നാൽ മതി. യാത്രാവിലക്കുകളും കൊറോണാ ഭീതിയും കൊണ്ട് വിദേശ ടൂറിസ്റ്റുകൾ വരാതായതോടെ ലണ്ടനിലെ വെസ്റ്റ് എൻഡ് അടച്ചുപൂട്ടലിന്റെ ഭീതിയിലാണ്. ഈ വർഷം 10 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇത് അടച്ചുപൂട്ടുന്നതോടെ 50,000 പേർക്കായിരിക്കും തൊഴിൽ നഷ്ടമാവുക.

കർശനമായ ക്വാറന്റൈൻ നിയമങ്ങളും, ബ്രിട്ടനിലെ രോഗവ്യാപനത്തെ കുറിച്ചുൾല ആശങ്കയുമാണ് വിദേശ ടൂറിസ്റ്റുകളെ ലണ്ടനിൽ നിന്നും അകറ്റി നിർത്തുന്നത്. മാത്രമല്ല, ഓഫീസുകളിൽ തിരിച്ചെത്തി ജോലിചെയ്യുവാനുള്ള ആഹ്വാനം പോലും ചെവികൊള്ളാത്ത നാട്ടുകാർ വെസ്റ്റ് എൻഡ് ഷോപ്പുകൾ അടച്ചുപൂട്ടുന്നതിൽ പ്രധാന കാരണവുമാണ്. ഇവരും ഷോപ്പുകളിൽ വരാതായതോടെയാണ് വെസ്റ്റ് എൻഡിന് ഈ ഗതിവന്നത്. റെസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.

നേരത്തേ നിലനിന്നിരുന്ന വിപരീത സാഹചര്യത്തിനൊപ്പം സർക്കാരിന്റെ ഈറ്റ് ഔട്ട് പദ്ധതി കഴിഞ്ഞ ദിവസം അവസാനിക്കുക കൂടി ചെയ്തതോടെ റെസ്റ്റോറന്റുകളുടെ ഭാവി ആശങ്കയിലാണ്ടിരിക്കുകയാണ്. അവസാന ദിവസത്തെ കിഴിവ് മുതലാക്കുവാൻ തിങ്ങിക്കയറിയ ജനങ്ങളെ പല റെസ്റ്റോറന്റുകളിലും കാണാമായിരുന്നു. എന്നാൽ ഇന്നലെ ഈ റസ്റ്റോറന്റുകൾ പലതും ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. 400 മില്ല്യൺ പൗണ്ടിന്റെ നികുതിപ്പണം ചെലവാക്കി നടത്തിയ പദ്ധതി പൂർണ്ണമായും ഫലം കണ്ടു എന്ന് പറയാനാകാത്ത അവസ്ഥ.

പ്രതിവർഷം ഏകദേശം 10 ബില്ല്യൺ പൗണ്ടാണ് വെസ്റ്റ് എൻഡിലെ വരുമാനം. ഇതിൽ പകുതിയോളം തുക വരുന്നത് വിദേശ ടൂറിസ്റ്റുകളിൽ നിന്നാണ്. അവർക്കൊപ്പം സ്വദേശികൾ കൂടി വരാൻ മടിച്ചു നിൽക്കുന്നതോടെ വെസ്റ്റ് എൻഡിന്റെ ഗതിയും തുലാസ്സിലായിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് പലരേയും ഷോപ്പിങ് നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതേസമയം സ്‌കോട്ടലാൻഡ് തലസ്ഥാനത്തെ തെരുവുകളിൽ ഓഗസ്റ്റ് മാസത്തിൽ കണ്ടത് കേവലം 7,00,000 സന്ദർശകരെ മാത്രമാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് 27 ലക്ഷം സന്ദർശകരായിരുന്നു നഗരം സന്ദർശിക്കാൻ എത്തിയത്.

ഏഡിൻബർഗിലെ ഹോട്ടലുകളിൽ പകുതിയിലേറെ മുറികൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ കൂടി തുറന്നതോടെ സന്ദർശകരുടെ എണ്ണം വർദ്ധിച്ചെങ്കിലും വെസ്റ്റ് എൻഡ് ഉൾപ്പടെ പല ഷോപ്പിങ് മേഖലകളിലും പകുതി ആളുകൾ മാത്രമേ വരുന്നുള്ളു. അതേസമയം ബറോകൾ സേവനങ്ങൾക്കായി ചെലവാക്കുന്ന തുക വർദ്ധിച്ചപ്പോൾ ലണ്ടനിലെ വിവിധ കൗൺസിലുകൾക്ക് വിവിധ നികുതിയിനത്തിൽ ഏകദേശം 1.4 ബില്ല്യൺ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP