Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കൊറോണയിൽ തകർന്നടിയുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ വിർജിൻ അറ്റ്ലാന്റിക്കും; ബ്രിട്ടീഷ് ബിസിനസ്സുകാരൻ റിച്ചാർഡ് ബ്രാൻസിന്റെ വിർജിൻ അമേരിക്കയിൽ പാപ്പർ ഹർജി നൽകി; ഖത്തർ, എമിറേറ്റ്സ് പോലെ സർക്കാർ പിന്തുണയില്ലാത്ത എയർലൈനുകളെല്ലാം പൊട്ടിത്തകരും; വിമാന യാത്രയുടെ ചെലവ് പതിന്മടങ്ങ് കൂടും

കൊറോണയിൽ തകർന്നടിയുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ വിർജിൻ അറ്റ്ലാന്റിക്കും; ബ്രിട്ടീഷ് ബിസിനസ്സുകാരൻ റിച്ചാർഡ് ബ്രാൻസിന്റെ വിർജിൻ അമേരിക്കയിൽ പാപ്പർ ഹർജി നൽകി; ഖത്തർ, എമിറേറ്റ്സ് പോലെ സർക്കാർ പിന്തുണയില്ലാത്ത എയർലൈനുകളെല്ലാം പൊട്ടിത്തകരും; വിമാന യാത്രയുടെ ചെലവ് പതിന്മടങ്ങ് കൂടും

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ രണ്ടാമത്തെ വിമാനക്കമ്പനിയും തകർച്ചയിലേക്ക് നീങ്ങുകയാണ്. വോളന്ററി അഡ്‌മിനിസ്ട്രേഷനും ചാപ്റ്റർ 15 സംരക്ഷണത്തിനുമായി കഴിഞ്ഞ ഏപ്രിലിൽ വിർജിൻ അസ്ട്രേലിയ അമേരിക്കൻ കോടതിയെ സമീപിച്ചതിനു ശേഷം ഇപ്പോൾ അമേരിക്കൻ കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് സഹോദരസ്ഥാപനമായ വിർജിൻ അറ്റ്ലാന്റിക്. ഇന്നലെ ന്യുയോർക്കിലെ സതേൺ ഡിസ്ട്രിക്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയ്ക്ക് ഉതകും വിധം കടബാധ്യത നീക്കം ചെയ്യുന്നതിനായി ഓഹരി ഉടമകൾ റീകാപിറ്റലൈസേഷന് സമ്മതിച്ചിട്ടുണ്ട് എന്ന് കമ്പനി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ബ്രിട്ടീഷ് കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തതിനു പുറമേയാണ് ഇപ്പോൾ അമേരിക്കൻ കോടതിയേയും കമ്പനി സമീപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നിയമത്തിന് കീഴിൽ ഒരു സോൾവന്റ് റീസ്ട്രക്ച്ചറിങ് ആണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചത്. ഇതിനർത്ഥം കമ്പനി ഉടനടി പൂട്ടുമെന്നോ പ്രവർത്തനം വസാനിപ്പിക്കുമെന്നോ അല്ല, എന്നാൽ, കടക്കാരുമായി ഒരു ധാരണയിലെത്തിയില്ലെങ്കിൽ സെപ്റ്റംബറോടെ കമ്പനിയുടെ പ്രവർത്തനം നിലച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2021 ആകുമ്പോഴേക്കും ശൂന്യാകാശത്തിലേക്കും വിമാനസർവ്വീസുകൾ ആരംഭിക്കുമെന്ന് റിച്ചാർഡ് ബാൻസൺ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് ഈ പാപ്പർ ഹർജി ഫയൽ ചെയ്തതെന്നത് കൗതുകകരമാണ്. അതേസമയം ബാൻസൺന്റെ മറ്റൊരു വിമാനക്കമ്പനിയായ വിർജിൻ അസ്ട്രേലിയയും അമേരിക്കൻ കോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്നിൽ ഒന്ന് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് ഹ്രസ്വദൂര സർവ്വീസുകൾ നടത്തുവാനാണ് ഇപ്പോൾ കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഏകദേശം 9000 ജീവനക്കാരാണ് വിർജിൻ ആസ്ട്രേലിയയിൽ ഉള്ളത്. ഇതിൽ 3000 പേർക്ക് തൊഴിൽ നഷ്ടമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

കൊറോണയെന്ന മഹാവ്യാധിയെ തുടർന്നുണ്ടായ യാത്രാനിരോധനമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ വിർജിനിനെ തകർത്തത്. ഏകദേശം 7 ബില്ല്യൺ ഡോളറിന്റെ കടമാണ് ഈ പ്രതിസന്ധി കമ്പനിക്ക് വരുത്തിവച്ചത്. ഡെൽറ്റ എയർ ലൈൻസ് 49 ശതമാനം ഓഹരി കൈക്കലാക്കിയിട്ടുള്ള ഈ വിമാനക്കമ്പനി കഴിഞ്ഞ ഏപ്രിലിൽ തങ്ങളുടേ വിമാനങ്ങൾ എല്ലാം തന്നെ നിലത്തിറക്കാൻ നിർബന്ധിതരാവുകയായിരുന്നു.

ചാപ്റ്റർ 15 സംരക്ഷണം എന്നതും ഒരു തരത്തിലുള്ള പാപ്പർ ഹർജിയാണ്. അമേരിക്കയിൽ കമ്പനിക്കുള്ള സ്വത്തുക്കൾ കടക്കാർ കൊണ്ടുപോകാതെ സംരക്ഷിക്കാൻ ഇതുമൂലം കഴിയും. 1.6 ബില്ല്യൺ ഡോളറിന്റെ സഹായം നേരത്തേ കമ്പനി സർക്കാരിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പുനഃസംഘടനക്കുള്ള പദ്ധതി തയ്യാറാക്കി കഴിഞ്ഞു. തന്റെ കൈയിൽ ഉള്ള 51% ഓഹരികളും സംരക്ഷിക്കാൻ ഇത് ബ്രാൻസണിന് സഹായകരമാകും.

നേരത്തേ തന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപ് വിൽക്കാനും അതുവഴി കമ്പനിയെ രക്ഷിക്കാനും താൻ തയ്യാറാണെന്നും ബ്രാൻസൺ പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP