Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ജിഡിപി മൂന്നിലൊന്നായി താഴും; തൊഴിലില്ലായ്മ ഇരട്ട അക്കം തൊടും; സെൽഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവർക്കുള്ള സഹായം ഒരു മാസം കൂടി മാത്രം; ബ്രിട്ടൻ നേരിടുന്ന പ്രതിസന്ധി തുറന്ന് പറഞ്ഞ് ഋഷി സുനക്

ജിഡിപി മൂന്നിലൊന്നായി താഴും; തൊഴിലില്ലായ്മ ഇരട്ട അക്കം തൊടും; സെൽഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവർക്കുള്ള സഹായം ഒരു മാസം കൂടി മാത്രം; ബ്രിട്ടൻ നേരിടുന്ന പ്രതിസന്ധി തുറന്ന് പറഞ്ഞ് ഋഷി സുനക്

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് യുകെ നേരിടാൻ പോകുന്ന സാമ്പത്തിക പ്രത്യാഘാതത്തിന്റെ ആഴത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി ചാൻസലർ ഋഷി സുനക് രംഗത്തെത്തി. ഇത് പ്രകാരം രാജ്യത്തിന്റെ ജിഡിപി മൂന്നിലൊന്നായി താഴുമെന്നും തൊഴിലില്ലായ്മ ഇരട്ട അക്കം തൊടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. കൂടാതെ സെൽഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവർക്കുള്ള സഹായം ഒരു മാസം കൂടി മാത്രമേ ലഭിക്കുകയുള്ളുവെന്ന മുന്നറിയിപ്പും ശക്തമാണ്. ബ്രിട്ടൻ നേരിടുന്ന പ്രതിസന്ധി തുറന്ന് പറഞ്ഞ് ഋഷി സുനക് രംഗത്തെത്തിയതോടെ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം കനത്തിട്ടുമുണ്ട്.

കൊറോണ തീർത്ത പ്രതിസന്ധി പ്രതീക്ഷിച്ചതിനേക്കാൾ ഏറെക്കാലം രാജ്യത്തെ വട്ടം കറക്കുമെന്ന് ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.ഇതിനെ തുടർന്ന് കൊറോണക്ക് മുമ്പുള്ള ജീവിതം തിരിച്ച് കിട്ടാൻ ബ്രിട്ടീഷുകാർ ഏറെ കാത്തിരിക്കേണ്ടി വരുമെന്നും ചാൻസലർ കടുത്ത മുന്നറിയിപ്പേകുന്നു.അതായതുകൊറോണ തീർത്ത സാമ്പത്തിക പ്രത്യാഘാതത്തിൽ നിന്നും പെട്ടെന്നൊരു തിരിച്ച് പോക്ക് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സുനക് പ്രവചിക്കുന്നത്.ഈ വർഷം അവസാനമാകുമ്പോഴേക്കുമായിരിക്കും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കത്തിലെത്തുകയെന്നും ചാൻസലർ ഓർമിപ്പിക്കുന്നു.

Stories you may Like

ഇത് സംബന്ധിച്ച തെളിവുകൾ ലോർഡ്സ് എക്കണോമിക് അഫയേർസ് കമ്മിറ്റിക്ക് മുമ്പിൽ സുനക് സമർപ്പിച്ചിട്ടുണ്ടുമുണ്ട്. കൊറോണയെ തുടർന്ന് യുകെ 300 വർഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് കൂപ്പ് കുത്താൻ പോകുന്നതെന്ന മുന്നറിയിപ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഒബിആർ വാച്ച്ഡോഗും ഉയർത്തി അധികം കഴിയുന്നതിന് മുമ്പാണ് ചാൻസലറും സമാനമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണയെ പിടിച്ച് കെട്ടുന്നതിനായി കർക്കശമായ ലോക്ക്ഡൗണും നിയന്ത്രണങ്ങളും നടപ്പിലാക്കിയതിനെ തുടർന്നാണ് ഈ ക്വാർട്ടറിൽ ജിഡിപിയിൽ മൂന്നിലൊന്ന് കുറവുണ്ടാകാൻ പോകുന്നതെന്ന് ചാൻസലർ പറയുന്നു.

രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കഴിഞ്ഞ മാസം എട്ട് ലക്ഷത്തിലധികമായെന്ന് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയത് വരാനിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തിന്റെ സൂചനയായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. നിലവിൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും റീട്ടെയിൽ അടക്കമുള്ള മേഖലകൾ പൂർണമായി തുറന്നിട്ടില്ലെന്ന കാര്യം സുനക് എടുത്ത് കാട്ടുന്നു. അവ ജൂൺ ആദ്യം തുറന്നാൽ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ പ്രവർത്തിക്കാനാവുകയുള്ളൂവെന്നും അതിനാൽ സാമ്പത്തിക പ്രത്യാഘാതം രൂക്ഷമാകുമെന്നും സുനക് പ്രവചിക്കുന്നു.

ലോക്ക്ഡൗൺ കാരണം രാജ്യത്ത് മിക്ക ബിസിനസുകളും ഷോപ്പുകളും അടച്ച് പൂട്ടുകയും എട്ട് ദശലക്ഷത്തോളം തൊഴിലാളികൾ വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടാവുകയും അവരുടെ 80 ശതമാനത്തോളം ശമ്പളം ജോലിയെടുക്കാതെ നൽകേണ്ടി വരുകയും ചെയ്തത് സമ്പദ് വ്യവസ്ഥക്ക് കടുത്ത ആഘാതമുണ്ടാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ചാൻസലർ വിശദീകരിക്കുന്നത്. ഇത്തരക്കാർക്ക് ശമ്പളമേകുന്നതിനായി ഏർപ്പെടുത്തിയ കൊറോണ വൈറസ് ജോബ് റിട്ടെൻഷൻ സ്‌കീമീലൂടെ ഇതുവരെയായി 11.1 ബില്യൺ പൗണ്ട് സർക്കാരിന് ചെലവാക്കേണ്ടി വന്നിരിക്കുന്നുവെന്നാണ് സുനക് വെളിപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ കൊറോണ പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി രാജ്യത്തെ നിരവധി ബിസിനസുകൾക്ക് 22 മില്യൺ പൗണ്ടിന്റെ ഗവൺമെന്റ് പിന്തുണയുള്ള ലോണുകൾ നൽകിയതും ഖജനാവിന് കടുത്ത ആഘാതമുണ്ടാക്കിയിരിക്കുന്നു. യുവജനങ്ങൾക്കും സമൂഹത്തിലെ പാവപ്പെട്ടവർക്കും തൊഴിലേകുന്ന നിരവധി ബിസിസനുകളെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത് സമൂഹത്തിൽ കടുത്ത സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്നും ചാൻസലർ പ്രവചിക്കുന്നു.

ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടവരെ തിരിച്ച് ജോലിയിലേക്ക് കൊണ്ടു വരാത്തിടത്തോളം കാലം സാമ്പത്തികവും സാമൂഹികവുമായ കടുത്ത വെല്ലുവിളിയാണ് നിലനിൽക്കുകയെന്നും ചാൻസലർ മുന്നറിയിപ്പേകുന്നു. ഇന്നലെ ഡൗണിങ് സ്ട്രീറ്റിലെ പതിവ് കൊറോണ വൈറസ് ബ്രീഫിംഗിനിടെയാണ് സുനക് ഇക്കാര്യങ്ങൾ എടുത്ത് കാട്ടിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP