Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഈ വർഷം ഹോളിഡേയ് ട്രിപ്പുകൾ പൂർണ്ണമായും ഇല്ലാതാവും; മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഫണ്ട് കിട്ടുമെങ്കിലും അഡ്വാൻസ് മാത്രം കൊടുത്തു ബുക്ക് ചെയ്തവർക്ക് ഒന്നും തിരിച്ചു കിട്ടിയേക്കില്ല; ടൂറിസ്റ്റുകളായി ലോകം ചുറ്റാൻ ഇരുന്നവർക്ക് ഈ വർഷം സംഭവിക്കുന്നത് ഇങ്ങനെയൊക്കെ

ഈ വർഷം ഹോളിഡേയ് ട്രിപ്പുകൾ പൂർണ്ണമായും ഇല്ലാതാവും; മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് റീഫണ്ട് കിട്ടുമെങ്കിലും അഡ്വാൻസ് മാത്രം കൊടുത്തു ബുക്ക് ചെയ്തവർക്ക് ഒന്നും തിരിച്ചു കിട്ടിയേക്കില്ല; ടൂറിസ്റ്റുകളായി ലോകം ചുറ്റാൻ ഇരുന്നവർക്ക് ഈ വർഷം സംഭവിക്കുന്നത് ഇങ്ങനെയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയെ നിശ്ശേഷം തുടച്ചു നീക്കാനാകാതെ, അതിനോടൊപ്പം ജീവിച്ചുതീർക്കാൻ മനുഷ്യർ തയ്യാറെടുക്കുമ്പോൾ, പല സ്വഭാവ രീതികളിലും മാറ്റങ്ങൾ വരുത്തേണ്ടിവരും , പല ഇഷ്ടങ്ങളും ഒഴിവാക്കേണ്ടി വരും, ഇഷ്ടമില്ലാത്തത് പലതും നിർബന്ധപൂർവ്വം ചെയ്യേണ്ടതായും വരും. കൊറോണാനന്തരകാലത്തെ ജീവിതം പഴയത് പോലെ ആയിരിക്കില്ല എന്ന് ചുരുക്കം. ഈ പുതിയ കാലത്ത് നാം നിർബന്ധപൂർവ്വം ഒഴിവാക്കേണ്ടി വരുന്ന ഒന്നാൺ ഒഴിവുകാല യാത്രകൾ.

നിരവധി അനവധി ഒഴിവുകാല യാത്രകൾ റദ്ദേക്കേണ്ടി വന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ നൽകിയ പണമെല്ലാം തിരിച്ചുകൊടുക്കാൻ നിർബന്ധിതരാവുകയാണ് പല ടൂറിസ്റ്റ് ഏജൻസികളും. മാർച്ച് മാസത്തിൽ തന്നെ പലരും തീരുമാനമെടുത്തിരുന്നു, മുൻകൂട്ടി നിശ്ചയിച്ച പല യാത്രകളും റദ്ദ് ചെയ്യുവാൻ.

Stories you may Like

''സോഷ്യൽ ഡിസ്റ്റൻസിങ് ജീവിതത്തിലെ ഒരു യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇനി അതുമായി പൊരുത്തപ്പെട്ട് ജീവിച്ചേ മതിയാകൂ.'' ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി ഹാൻകോക്ക് പറയുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ എത്തുന്നവർ 14 ദിവസത്തെ നിർബന്ധൈത ക്വാറന്റൈന് വിധേയമാകണം എന്ന് നിയമം അനുശാസിക്കുന്നു. ഇതാണ് പ്രധാനമായും പല വിനോദ സഞ്ചാരികളേയും യാത്ര റദ്ദ് ചെയ്യുവാൻ പ്രേരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. ഈ ക്വാറന്റൈൻ കാലം ഒഴിവുകാലത്തേക്കാൾ നീണ്ടതാണെന്നാണ് മിക്കവരും ഇതേപറ്റി പറയുന്നത്.

സത്യത്തിൽ, ഒഴിവു കാല യാത്രകൾക്ക് മാത്രമല്ല, ബ്രിട്ടനിലെ പതിനായിരക്കണക്കിന്, മലയാളികൾ ഉൾപ്പടേ എല്ലാ ഇന്ത്യാക്കാരേയും ഈ പുതിയ ക്വാറാന്റൈൻ നിർദ്ദേശം ബാധിക്കുന്നുണ്ട്. വേനലവധിക്ക് നാട്ടിൽ എത്തുവാൻ ഉദ്ദേശിക്കുന്നവർക്കും യാത്ര കാൻസൽ ചെയ്യേണ്ട ഗതികേടിലാണിപ്പോൾ. നാട്ടിൽ എത്തിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. തിരിച്ചെത്തിയാൽ ബ്രിട്ടനിലും 14 ദിവസത്തെ ക്വാറാന്റൈൻ. ഒഴിവുകാലത്തിലെ ഏതാണ്ട് ഒരു മാസമുഴുവനും ക്വാറന്റൈനായി ചെലവാക്കാൻ വിധിക്കപ്പെടുകയാണ്. ഇത്തരം സാഹചര്യത്തിൽ പലരും നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രകൾ കാൻസൽ ചെയ്തുകൊണ്ടിരിക്കുന്നു.

ഇങ്ങനെ മുൻകൂട്ടി ആസൂത്രണം ചെയ്ത യാത്രകൾ കാൻസൽ ചെയ്യുമ്പോൾ, മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല എന്ന ആരോപണവും വ്യാപകമായി ഉയരുന്നുണ്ട്. ഇത്തരം യാത്രകൾക്കായി, മുൻകൂറായി ഒരു നിശ്ചിത തുക വാങ്ങുകയും, ബാക്കി തുക പിന്നീട് ഈടാക്കുകയുമാണ് പതിവ്. ഇത്തരത്തിൽ മുൻകൂട്ടി ബുക്ക് ചെയ്തവരോട്, ടൂറിസ്റ്റ് ഏജൻസികൾ വൻ തുകകളാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

പൊതുവേയുള്ള സാമ്പത്തിക മാന്ദ്യം, തൊഴിൽ നഷ്ടം എന്നിവ മൂലം അത് നൽകുവാൻ മിക്കവർക്കും കഴിയില്ലെന്നറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ അവർ ചെയ്യുന്നത് എന്നാണ് ആരോപണം. അങ്ങിനെ വരുമ്പോൾ, മുൻകൂറായി നൽകിയ പണം തിരിച്ചു കൊടുക്കേണ്ടതായി വരുന്നില്ല. കൊറോണ മൂലം ബിസിനസ്സ് പാടെ തകർന്ന ഒരു മേഖല ഇന്ന് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് ഇത്തരം കള്ളക്കളിലൂടെയാണെന്ന് പൊതുവെ ആരോപണമുയരുന്നു.

എന്നാൽ, പൂർണ്ണമായ തുക നൽകി ബുക്ക് ചെയ്തവർക്ക് പോലും തുക തിരികെ നൽകുന്നില്ലെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള ഉപഭോക്താക്കൾ ട്രാവൽ വൗച്ചറുകളൂമ്മ് ക്രെഡിറ്റ് നോട്ടുകളും കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരുന്നു. ഇത് പിന്നീട് അവർക്ക് യാത്രയ്ക്കായി ഉപയോഗിക്കാം. എന്നാൽ, ഇപ്പോൾ തന്നെ കനത്ത സാമ്പത്തിക ബാദ്ധ്യത അനുഭവിക്കുന്ന എത്ര സ്ഥാപനങ്ങൾ, ഈ വൗച്ചറിന്റെ ബാദ്ധ്യത നിറവേറ്റുന്നത് വരെ ഇവിടെ ഉണ്ടാകുമെന്ന് പറയുവാൻ സാധിക്കുകയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP