Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്കോണമി ക്ലാസ്സും ഇനി ബിസിനസ്സ് ക്ലാസാവും; പരസ്പരം വായു കടക്കാത്തവിധം ഗ്ലാസ്സ് മറ ഉണ്ടാക്കും; സീറ്റുകളുടെ സ്ഥാനം തന്നെ മാറും; കൊറോണ കഴിഞ്ഞുള്ള വിമാന യാത്ര ഇങ്ങനെയൊക്കെ ആയിരിക്കും; സീറ്റുകളുടെ എണ്ണം കുറയുമ്പോൾ നിരക്ക് മൂന്നിരട്ടിയായി മാറിയേക്കും

എക്കോണമി ക്ലാസ്സും ഇനി ബിസിനസ്സ് ക്ലാസാവും; പരസ്പരം വായു കടക്കാത്തവിധം ഗ്ലാസ്സ് മറ ഉണ്ടാക്കും; സീറ്റുകളുടെ സ്ഥാനം തന്നെ മാറും; കൊറോണ കഴിഞ്ഞുള്ള വിമാന യാത്ര ഇങ്ങനെയൊക്കെ ആയിരിക്കും; സീറ്റുകളുടെ എണ്ണം കുറയുമ്പോൾ നിരക്ക് മൂന്നിരട്ടിയായി മാറിയേക്കും

മറുനാടൻ ഡെസ്‌ക്‌

വൃത്തിക്കും ശുചിത്വത്തിനും മനുഷ്യജീവിതത്തിൽ എന്തുമാത്രം പ്രാധാന്യമുണ്ട് എന്ന് മാത്രമല്ല കൊറോണ നമ്മളെ പഠിപ്പിച്ചത്. പരിധിയില്ലാത്ത സാമൂഹിക ജീവിതം ഉപേക്ഷിച്ച് കുടുംബത്തിന്റെ തണലിൽ സ്നേഹിച്ചും സ്നേഹം നുകര്ന്നും ജീവിക്കാനും പഠിപ്പിച്ചു. ഇനിയുമേറെ മേഖലകളിൽ മനുഷ്യ ജീവിതത്തിന് മാറ്റം വരുത്തും ഈ കുഞ്ഞൻ വൈറസ് എന്നാണ് കണക്ക് കൂട്ടുന്നത്. ജീവിത ചെലവുകൾ വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. വ്യോമയാന മേഖലയിൽ കൊറോണ വരുത്തുന്ന മാറ്റങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കാം.

കൊറോണ എന്ന ഭീകരൻ മനുഷ്യമനസ്സിൽ വിതച്ച ഭീതി ഉടനെയൊന്നും മായുകില്ല. സ്വയം പ്രതിരോധത്തിന്റെ ആവശ്യകത മനുഷ്യനെ പഠിപ്പിച്ച ഈ മഹാവ്യാധി ഇനിയുള്ള മനുഷ്യജീവിത രീതിയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കും. അതിലൊന്നാണ് വ്യോമയാന മേഖലയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ. ഇനി മുതൽ വിമാനങ്ങളിലെ എക്കോണമി ക്ലാസ്സുകളും ബിസിനസ്സ് ക്ലാസ്സിന്റെ രൂപത്തിലായേക്കും. ഓരോ യാത്രക്കാരനേയും മറ്റേയാളിൽ നിന്നും വേർതിരിക്കുവാൻ ഗ്ലാസ്സ് നിർമ്മിത കാബിനുകൾ എക്കോണമി ക്ലാസ്സിലും ഉണ്ടാകും.

ഭാവിയിൽ ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി കൊറോണാനന്തരകാലഘട്ടത്തിലെ വിമാനങ്ങൾക്കായി രണ്ട് ഡിസൈനുകളാണ് ഇതുവരെ വന്നിട്ടുള്ളത്.അതിൽ ജനുസ് എന്ന മോഡൽ പുരാതന റോമൻ സംസ്‌കാരത്തിലെ ഇരട്ടതലയുള്ള ദൈവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, മൂന്നു സീറ്റുകളിലെ മദ്ധ്യത്തിലെ സീറ്റ് മറ്റ് രണ്ട് സീറ്റുകൾക്ക് എതിർ ദിശയിൽ വച്ചിരിക്കുന്ന രീതിയിൽ ഉള്ളതാണെങ്കിൽ ഗ്ലാസഫേ എന്ന ആശയത്തിൽ ഓരോ സീറ്റിലും ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ച പ്രത്യേകം ക്യാബിനുകളായിരിക്കും ഉണ്ടാവുക.

ഇറ്റാലിയൻ കമ്പനിയായ ഏവിയോൺ ഇന്റെരീയേഴ്സാണ് ഈ രണ്ട് മാതൃകകളും അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ജനുസ് മാതൃകയിൽ, യാത്രക്കാർക്ക് മറ്റുള്ള യാത്രക്കാരിൽ നിന്നും പരമാവധി അകലം ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനലിനടുത്തുള്ള സീറ്റും ഫ്യുസ്ലാർജും യാത്രയുടെ അതേ ദിശയിൽ ആയിരിക്കുമ്പോൾ മദ്ധ്യത്തിലുള്ള സീറ്റ് എതിർ ദിശയിലായിരിക്കും.ഓരോ ജനുസ് സീറ്റും മൂന്നു ഭാഗങ്ങളിൽ കട്ടിയുള്ള മറകളോടു കൂടിയവയായിരിക്കും. ഇത് തൊട്ടടുത്ത സീറ്റുകളിലെ യാത്രക്കാരിൽ നിന്നും ശ്വാസോച്ഛാസം വഴി രോഗാണുക്കൾ പടരുന്നത് തടയും. വിവിധ അളവുകളിലുള്ള സുതാര്യതയോടെ ലഭിക്കുന്ന ഈ ഷീൽഡുകൾ വൃത്തിയാക്കുവാനും എളുപ്പമാണ്.

ഗ്ലാസഫേ മാതൃക ഇപ്പോൾ നിലവിലുള്ള സീറ്റുകളിൽ ഘടിപ്പിക്കാവുന്ന കിറ്റ് മാതൃകയിൽ ഉള്ളതാണ്. സീറ്റുകൾക്ക് മുകളിൽ ഘടിപ്പിച്ച സ്‌ക്രീനുകളായിരിക്കും ഇവിടെ ഉണ്ടാവുക. ഇത് ഓരോ സീറ്റിനേയും മൂടുന്ന കാബിനുകളായി ഉപയോഗിക്കാനാകും. പൂർണ്ണമായും സുതാര്യമായ ഇവ വിമാനത്തിന്റെ ഇന്റീരിയറുമായി യോജിച്ചുപോകുന്ന ഒന്നായിരിക്കും എന്നും കമ്പനി പറയുന്നു. മാത്രമല്ല, ഓരോ യാത്രക്കാരനും തികച്ചും ഒറ്റപ്പെട്ട ഒരു ഇടം ഇത് പ്രദാനം ചെയ്യുന്നു. മറ്റ് യാത്രക്കാരുമായി സമ്പർക്കത്തിൽ വരുന്നതിനേയും ഇത് തടയും. അങ്ങനെ വൈറസ് ബാധയെ ഒരളവ് വരെ ചെറുക്കാനും സാധിക്കും.

ലോകം മുഴുവൻ പകർച്ചവ്യാധിയെ തടയുവാൻ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുമ്പോൾ ഞങ്ങൾ അതിന് നല്കുന്ന സംഭാവനയാണ് ഈ പുതിയ ഡിസൈനുകൾൻ എന്നാണ് ഏവിയോൻ ഇന്റീരിയേഴ്സ് വൃത്തങ്ങൾ പറയുന്നത്. പുതിയ സൗകര്യങ്ങൾ ഒരുക്കുമ്പോൾ പക്ഷെ എക്കണോമി ക്ലാസ്സിലെ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരാനിടയുണ്ട്. അങ്ങനെയെങ്കിൽ യാത്രാനിരക്ക് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വരെ ആകാം എന്നും ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP