Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൂപ്ലിക്കേറ്റ് എന്ന് പറഞ്ഞ് കളിയാക്കുന്നവർക്കും രക്ഷ ചൈനയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ; കൊറോണക്കാലത്ത് നേട്ടമുണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യം തന്നെ; കൊറോണ അനുബന്ധ മെഡിക്കൽ സാധനങ്ങളുമായി ഇന്ത്യയിലേക്ക് പറക്കുക 20 വിമാനങ്ങൾ; കയറ്റുമതിയിലൂടെ കരുത്തരാകാൻ വൈറസിന്റെ പ്രഭവ രാജ്യം; ഇത് ചൈന മേധാവിത്വം ഉറപ്പിക്കും കാലം

ഡൂപ്ലിക്കേറ്റ് എന്ന് പറഞ്ഞ് കളിയാക്കുന്നവർക്കും രക്ഷ ചൈനയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങൾ; കൊറോണക്കാലത്ത് നേട്ടമുണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യം തന്നെ; കൊറോണ അനുബന്ധ മെഡിക്കൽ സാധനങ്ങളുമായി ഇന്ത്യയിലേക്ക് പറക്കുക 20 വിമാനങ്ങൾ; കയറ്റുമതിയിലൂടെ കരുത്തരാകാൻ വൈറസിന്റെ പ്രഭവ രാജ്യം; ഇത് ചൈന മേധാവിത്വം ഉറപ്പിക്കും കാലം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡു കാലത്ത് നേട്ടം കൊയ്യുന്നത് ചൈന തന്നെ. വുഹാനിലാണ് വൈറസ് ആദ്യം എത്തിയത്. അന്ന് ചൈനയെ എല്ലാവരും പ്രതിസന്ധിയിലായ രാജ്യമായി കരുതി. എന്നാൽ യൂറോപ്പിലും ഗൾഫിലും അമേരിക്കയിലും വൈറസ് സർവ്വ നാശം വിതച്ചു. ഇന്ത്യയിലും കൊറോണ എത്തി. ഇതോടെ തിളങ്ങുന്നത് ചൈനയാണ്. ചൈനയിൽ നിന്നുള്ള കയറ്റുമതി കൂടുകയാണ്. കുറ്റം പറയുന്നവർക്കെല്ലാം ചൈനയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വേണം. ഇന്ത്യ പോലും ആശ്രയിക്കുന്നു. അങ്ങനെ ലോക സാമ്പത്തിക കരുത്തായി ചൈന മാറും. അമേരിക്കയിലെ കോവിഡ് പ്രതിസന്ധിയും ഇതിന് കാരണമാകും.

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചൈനീസ് കമ്പനികൾ 20 വിമാനങ്ങളിൽ കോവിഡ് -19 അനുബന്ധ മെഡിക്കൽ സാധനങ്ങൾ ഇന്ത്യയിലേക്ക് അയക്കും. ഏപ്രിൽ 21നും 27നും ഇടയിൽ ഈ വിമാനങ്ങൾക്ക് അനുമതിക്കായി ചൈനയിലെ സിവിൽ ഏവിയേഷനെ സമീപിച്ചുവെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ചൈനയിലെ വിവിധ നഗരങ്ങളിൽ നിന്നായി 390 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി 24 വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ, തെർമോമീറ്ററുകൾ, വ്യക്തി സുരക്ഷ ഉപകരണങ്ങൾ അടക്കമാണ് ഇന്ത്യയിൽ എത്തിച്ചത്. അതായത് കോവിഡിനെ ചെറുക്കാനുള്ള പ്രധാന ആശ്രയ കേന്ദ്രമാണ് ചൈന.

ഇംപീരിയൽ ലൈഫ് സയൻസസ്, എച്ച്എൽഎൽ, മാട്രിക്സ് ലാബ്സ്, ഇൻവെക്സ് ഹെൽത്ത് കെയർ, മാക്സ്, റിലയൻസ്, ടാറ്റ, അദാനി ഗ്രൂപ്പിന്റെ കമ്പനികൾ എന്നിവർക്കായിരുന്നു പ്രധാനമായും ചരക്കുകൾ എത്തിയത്. കർണാടക, അസം, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ നാല് സംസ്ഥാന സർക്കാരുകളും ഈ പട്ടികയിലുണ്ട്. 650,000 ടെസ്റ്റിങ് കിറ്റുകളും ചൈനയിൽ നിന്നും കഴിഞ്ഞയാഴ്ച രണ്ട് വിമാനങ്ങളിൽ എത്തിച്ച ചരക്കുകളിൽ ഉൾപ്പെടുന്നു. 15 ദശലക്ഷം പിപിഇ കിറ്റുകൾ, 1.5 ദശലക്ഷം റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവയ്ക്കായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ കരാർ നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ കിറ്റുകളിലാണ് ഇന്ത്യൻ പ്രതീക്ഷ. മഹാരാഷ്ട്രയിലും കേരളത്തിലും ഇല്ലാം ഇതുപയോഗിച്ച് റാപ്പിഡ് ടെസ്റ്റുകൾ നടക്കും.

'ശാസ്ത്ര-സാങ്കേതിക വിദ്യകളിലെ വളർച്ച. അതായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക. അല്ലാതെ ആയുധങ്ങളല്ല'- 80കളുടെ അവസാനത്തിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ പറഞ്ഞ ഈ വാചകം ആധുനിക കാലത്ത് അക്ഷരം പ്രതി ശരിയാവുകയാണ്. ചൈനയുടെ അമിതമായ ആത്മവിശ്വാസവും വിവരം മറച്ചുവെക്കാനുള്ള ത്വരയുമാണ് കോവിഡ് 19 പടരാൻ കാരണമായതെന്ന് ഒരു ഘട്ടത്തിൽ വ്യാപകമായി വിമർശനം ഉയരുന്നുവെങ്കിലും ഇപ്പോൾ ലോകമാധ്യമങ്ങൾ ചർച്ചചെയ്യുന്നത് ചൈനയുടെ അതിജീവന രീതികളാണ്. ഒരുലക്ഷത്തിലേറെ പേർക്ക് പടർന്നിട്ടും അതിനെ ചെറുത്തുതോൽപ്പിക്കാൻ കഴിഞ്ഞത് ഉയർന്ന ശാസ്ത്ര-സാങ്കേതിക വിദ്യ ഒന്നുകൊണ്ട് മാത്രമാണെന്ന് റോയിട്ടേഴ്‌സിന്റെ ചൈനീസ് ലേഖകൻ യു ലുൻ ടിയാൻ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് ഉപകരണങ്ങൾക്ക് പ്രിയം കൂടുന്നതും.

കൊറോണയെ നേരിടാൻ ആരോഗ്യമേഖലയിലെ ഉയർന്ന പൊതുനിലവാരവും ചൈനയെ തുണച്ചുവെന്നാണ് ലോകാരോഗ്യ സംഘടനകളുടെ പ്രതിനിധികളും പറയുന്നത്. പൊതുജനാരോഗ്യ രംഗം വഷളായിക്കിടക്കുന്ന അമേരിക്ക, യൂറോപ്പ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരുടെ ആശങ്ക മൂഴവൻ. ഇതിനിടെയാണ് ചൈന കച്ചവടം കൊഴുപ്പിക്കുന്നത്. ചൈനയുടെ വാതിലുകൾ ആദ്യമായി പാശ്ചാത്യ സാമ്പത്തിക ശക്തികൾക്കായി തുറന്നുകൊടുത്ത ചൈന പക്ഷെ ആഗോളവത്ക്കരണ നയത്തിൽ നിന്നും ഏറെ നേട്ടങ്ങൾ കൊയ്തു. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും ആഗോള വിപണികളായി മാറിയപ്പോൾ ആഗോളതലത്തിൽ തന്നെ ഒരു ഉദ്പ്പാദന കേന്ദ്രമായി മാറുവാൻ ചൈനക്ക് കഴിഞ്ഞത്, കുറേയൊക്കെ അവിടെയുള്ള കർക്കശമായ ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു.

കൊറോണയ്‌ക്കെതിരെയുള്ള കുരിശുയുദ്ധം ജയിച്ചെന്നവകാശപ്പെട്ട ചൈനയുടെ മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നത്. ലോകത്തിന് മുൻപിൽ കരുണയുടെയും അനുകമ്പയുടെയും പുത്തൻ മുഖവുമായി ചൈന എത്തുമ്പോൾ അണിയറയിൽ ഇത്തരം ഉപകരണങ്ങൾ ലക്ഷക്കണക്കിനായി വിവിധ നിർമ്മാണ യൂണിറ്റുകളിൽ നിന്നും പുറത്ത് എത്തിയിരുന്നു. സ്‌പെയിൻ അടക്കമുള്ള നിരവധി രാജ്യങ്ങ്‌ളിലേക്ക് അവ കയറ്റുമതി ചെയ്യപ്പെട്ടു. ഗുണമേന്മ പോരെന്ന് പറഞ്ഞ് സ്‌പെയിൻ പിന്നീട് ഈ ചൈനീസ് ഉദ്പ്പന്നങ്ങൾ നിഷേധിച്ചെങ്കിലും ഈ വിപണിയിൽ ഏറെ മുന്നിലെത്തിയിരുന്നു അപ്പോഴേക്കും ചൈന.

ഈ സാഹചര്യത്തിലാണ് ഇത്രനാളും ലോകത്തെ വിരൽത്തുമ്പിലിട്ട് അമ്മാനമാടിയ അമേരിക്ക കോറോണയ്ക്ക് മുന്നിൽ കാര്യമായ പോരാട്ടത്തിന് മുതിരാതെ അടിയറവിനൊരുങ്ങുന്നത്. അമേരിക്കയിലാകെ കനത്ത നഷ്ടം വിതച്ച കൊറോണ ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന കാര്യവും തർക്കമില്ലാത്തതാണ്. നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കുംപരിധികളുള്ള ജനാധിപത്യ വ്യവസ്ഥയിൽ അമേരിക്കയ്ക്ക് കഴിയുന്നതിനേക്കാളേറെ വേഗത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ ജനതയെ മുഴുവൻ അടിച്ചമർത്തി വാഴുന്ന ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണത്തിന് കഴിയും എന്നതിൽ തർക്കമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP