Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ക്രിപ്‌റ്റോ കറൻസിക്കാർക്ക് ഇങ്ങനെയും സംഭവിക്കാം; 190 മില്യൺ ഡോളറിന്റെ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി ഉടമ ഡൽഹിയിൽ വച്ച് മരിച്ചപ്പോൾ പാസ്വേഡ് വ്യക്തമാക്കാൻ മറന്നു; അതിവിദഗ്ദ്ധർ പരിശ്രമിച്ചിട്ടും രഹസ്യ പാസ് വേഡ് കണ്ടെത്താനാവാതെ വന്നതോടെ കാശുമുടക്കിയവരെല്ലാം വെള്ളത്തിലാവും

ക്രിപ്‌റ്റോ കറൻസിക്കാർക്ക് ഇങ്ങനെയും സംഭവിക്കാം; 190 മില്യൺ ഡോളറിന്റെ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി ഉടമ ഡൽഹിയിൽ വച്ച് മരിച്ചപ്പോൾ പാസ്വേഡ് വ്യക്തമാക്കാൻ മറന്നു; അതിവിദഗ്ദ്ധർ പരിശ്രമിച്ചിട്ടും രഹസ്യ പാസ് വേഡ് കണ്ടെത്താനാവാതെ വന്നതോടെ കാശുമുടക്കിയവരെല്ലാം വെള്ളത്തിലാവും

മറുനാടൻ മലയാളി ബ്യൂറോ

ക്രിപ്‌റ്റോ കറൻസികളുമായി ബന്ധപ്പെട്ട നിശ്ചിതത്വം വെളിപ്പെടുത്തുന്ന ഏറ്റവും പുതിയൊരു ഉദാഹരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. കനേഡിയൻ ക്രിപ്‌റ്റോ കറൻസി സ്ഥാപനത്തിന്റെ സിഇഒയും 30 കാരനുമായ ജെറാൾഡ് കോട്ടെൻ ഇന്ത്യയിൽ ഡൽഹിയിൽ വച്ച് മരിച്ചതാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ക്രിപ്‌റ്റോകറൻസി നിക്ഷേപിച്ച നിരവധി പേർക്ക് പുലിവാലായിരിക്കുന്നത്. അതായത് പാസ് വേഡുകൾ മറ്റാരോടും വെളിപ്പെടുത്താൻ സമയം ലഭിക്കാതെ അദ്ദേഹം മരിച്ചതോടെ നിക്ഷേപകരുടെ 190 മില്യൺ ഡോളർ വരുന്ന ക്രിപ്‌റ്റോകറൻസിയാണ് തിരിച്ച് ലഭിക്കാത്ത വിധത്തിൽ ലോക്കായിരിക്കുന്നത്.

പാസ് വേഡുമായി ബന്ധപ്പെട്ട അതിവിദഗ്ദ്ധർ ശ്രമിച്ചിട്ടും പാസ് വേഡുകൾ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരുടെ പണമെല്ലാം വെള്ളത്തിലാവുമെന്നുറപ്പായിരിക്കുകയാണ്. രോഗം ബാധിച്ചുണ്ടായ സങ്കീർണതകളെ തുടർന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ വച്ച് ജെറാൾഡ് അപ്രതീക്ഷിതമായി മരിച്ചതെന്നാണ് അദ്ദേഹം സ്ഥാപിച്ച കമ്പനിയായ ക്വാഡ്രിഗസിഎക്‌സിന്റെ ഒഫീഷ്യലുകളും ഭാര്യ ജെന്നിഫർ റോബർട്‌സനും വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനെ തുടർന്ന് ഈ കമ്പനിയിൽ ക്രൈപ്‌റ്റോ കറൻസിയായി നിക്ഷേപിച്ചിരിക്കുന്നവർക്ക് പണം തിരിച്ച് കിട്ടാത്ത അവസ്ഥയുണ്ടായെന്ന് വൻ പ്രാധാന്യത്തോടെ പാശ്ചാത്യ മാധ്യമങ്ങളിൽ വാർത്തകൾ വരുകയും ചെയ്തിരുന്നു. ഇന്ത്യൻ പര്യടനത്തിനിടെ പാവപ്പെട്ട കുട്ടികൾക്കായി ജെറാൾഡ് ഒരു ഓർഫനേജ് തുറന്നിരുന്നുവെന്നും കമ്പനിയുടെ സോഷ്യൽ മീഡിയ പേജ് വെളിപ്പെടുത്തുന്നു. ക്രെഡിറ്റ് പ്രൊട്ടക്ഷനായി ജെന്നിഫറും ഇവരുടെ കമ്പനിയും കനേഡിയൻ കോടതികളിൽ ഫയൽ ചെയ്തപ്പോൾ മാത്രമാണ് ജെറാൽഡിന്റെ മരണം പുറം ലോകം അറിഞ്ഞത്. അദ്ദേഹത്തിന്റെ എൻക്രൈപ് ചെയ്യപ്പെട്ട അക്കൗണ്ട് തങ്ങൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുന്നില്ലെന്നായിരുന്നു ജെന്നിഫർ കോടതിയിൽ ബോധിപ്പിച്ചിരുന്നത്.

അക്കൗണ്ട് ഓപ്പൺ ചെയ്യാനാവാത്തതിനാൽ തങ്ങൾക്ക് കസ്റ്റമർമാർക്ക് പണം തിരിച്ച് കൊടുക്കാൻ സാധിക്കുന്നില്ലെന്നും അതിനാലുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവസരം നൽകണമെന്നും നോവ സ്‌കോട്ടിയ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത് വെളിപ്പെടുത്തുന്ന പ്രസ്താവന ക്വാഡ്രിഗസിഎക്‌സിന്റെ വെബ്‌സൈറ്റിൽ ജനുവരി 31ന് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ തങ്ങളുടെ ലിക്യുഡിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കടുത്ത ശ്രമം നടത്തി വരുകയായിരുന്നുവെന്നും കോൾഡ് വാലെറ്റുകളിലായ ക്രിപ്‌റ്റോകറൻസി റിസർവുകൾ കണ്ടെത്താനും സുരക്ഷിതമാക്കാനുമുള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നുവെന്നും കമ്പനി കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു.

എന്നാൽ ഇതിന് പുറകിൽ വൻ തട്ടിപ്പ് അരങ്ങേറുന്നുണ്ടോയെന്ന തരത്തിലുള്ള ചർച്ചകളും ഓൺലൈൻ ഫോറങ്ങളിൽ നടന്ന് വരുന്നുണ്ട്. രോഗം ബാധിച്ച ജെറാൾഡ് എന്തിനാണ് ഇന്ത്യയിലേക്ക്‌പോയതെന്നും ചിലർ സംശയത്തോടെ ചോദ്യമുന്നയിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യയിലേക്ക് പോയെന്നതിന് തെളിവെന്തെങ്കിലും ഉണ്ടോയെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും ഈ സംഭവത്തോടെ ക്രൈപ്‌റ്റോ കറൻസികൾ എത്രമാത്രം അനിശ്ചിതത്വം നിറഞ്ഞവയാണെന്ന ചർച്ചകളും വീണ്ടും കൊഴുത്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP