Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

കോവിഡ് കാലത്തെ ലോക്ക്ഡൗണിൽ തിരിച്ചടി ലഭിച്ചവരിൽ മുകേഷ് അംബാനിയും; മുകേഷിന്റെ ആസ്തിയിൽ രണ്ട് മാസം കൊണ്ട് ഇടിവുണ്ടായത് 28 ശതമാനം; റിലയൻസ് ഇൻഡസ്ട്രീസിന്റെ എല്ലാ ആസ്തികളിലും തിരിച്ചടി പ്രകടം; ഗൗദം അദാനി അടക്കമുള്ള ഇന്ത്യൻ അതിസമ്പന്നർക്കും കോവിഡ് നൽകിയത് തിരിച്ചടി തന്നെ

കോവിഡ് കാലത്തെ ലോക്ക്ഡൗണിൽ തിരിച്ചടി ലഭിച്ചവരിൽ മുകേഷ് അംബാനിയും; മുകേഷിന്റെ ആസ്തിയിൽ രണ്ട് മാസം കൊണ്ട് ഇടിവുണ്ടായത് 28 ശതമാനം; റിലയൻസ് ഇൻഡസ്ട്രീസിന്റെ എല്ലാ ആസ്തികളിലും തിരിച്ചടി പ്രകടം; ഗൗദം അദാനി അടക്കമുള്ള ഇന്ത്യൻ അതിസമ്പന്നർക്കും കോവിഡ് നൽകിയത് തിരിച്ചടി തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധ ലോകത്തിന്റെ മിക്ക രാജ്യങ്ങളെയും വൻ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ശതകോടീശ്വരന്മാർ മുതൽ സാധാരണക്കാർക്ക് വരെ ഇത് തിരിച്ചടി ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിക്കും കോവിഡ് കാലം കനത്ത തിരിച്ചടിയാണ് നൽകിയത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഉണ്ടായത് വൻ നഷ്ടം. രണ്ട് മാസം കൊണ്ട് 28 ശതമാനം കുറവാണ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. ഏകദേശം 2281 കോടി രൂപയുടെ നഷ്ടമാണ് അംബാനിക്കുണ്ടായത്. നിലവിൽ 48 ബില്യൺ യു.എസ് ഡോളറാണ് അംബാനിയുടെ ആസ്തി.

ഓഹരി വിപണിയിലെ തകർച്ച തന്നെയാണ് അംബാനിക്കും വിനയായത്. അംബാനിക്കൊപ്പം ഇന്ത്യയിലെ മറ്റ് ചില വ്യവസായ പ്രമുഖർക്കും വൻ നഷ്ടമുണ്ടായി. ഗൗതം അദാനിയുടെ സമ്പാദ്യം 6 ബില്യൺ ഡോളർ കുറഞ്ഞു. അദാനിയുടെ വരുമാനത്തിന്റെ 37 ശതമാനം വരുമിത്. എച്ച്.സി.എൽ ടെക്‌നോളജിയുടെ ശിവ് നാടറിന് 5 ബില്യൺ ഡോളർ നഷ്ടമാണുണ്ടായത്. കൊട്ടക് ബാങ്ക് ഉടമ ഉദയ് കൊട്ടകിനും 4 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി.

രാജ്യത്തെ ഏറ്റവും വലിയ കമ്പനി, വൻ നേട്ടം കൊയ്ത് മുന്നേറുന്ന കമ്പനി എന്നീ വിശേഷണങ്ങൾക്കൊണ്ട് ശ്രേദ്ധേയമാണ് റിലയൻസ് ഇൻഡസ്ട്രീസ്. മാത്രമല്ല 2019 നവംബർ 28 ന് 10 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി കൂടിയാണ് റിസലലയൻ ഇൻഡസ്ട്രീസ്. എന്നാൽ 2020 ൽ മാർച്ചിൽ കമ്പനി കടരഹിത കമ്പനിയാക്കി മാറ്റാനുള്ള എല്ലാ പ്രതീക്ഷകളും ഇപ്പോൾ താളം തെറ്റി. കൊറോണ വൈറസ് കമ്പനിയെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ഇതുവഴി അംബാനിയുടെ ആസ്തിയിലട്കം ഇടിവ് രേഖപ്പെടുത്തി.

എന്നാൽ കൊറോണ വൈറസ് മൂലമുണ്ടാക്കിയ സാമ്പത്തിക ആഘാതം മുകേഷ് അംബാനിയുടെ ഓഹരികളെയും, ആസ്തികളെും വലിയ രീതിയിൽ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. രണ്ടു മാസത്തിനിടെ ആസ്തിയിൽ 28 ശതമാനം അഥവാ 300 മില്യൺ യുഎസ് ഡോളർ കുറഞ്ഞ് മാർച്ച് 31 വരെ 48 ബില്യൺ ഡോളറായി. ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വരുമാനത്തിൽ നേരത്തെ 19 ബില്യൻ യുഎസ് ഡോളറിന്റെ കുറവാണുണ്ടായത്. ആഗോളതലത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് നിന്നും 17-ാം സ്ഥാനത്തേക്ക് അംബാനി എത്തിയതായി ഗ്ലോബൽ റിച്ച് ലിസ്റ്റ് പറയുന്നു.

ഗൗതം അദാനിക്ക് ആറ് ബില്യൺ ഡോളർ അല്ലെങ്കിൽ 37 ശതമാനം സമ്പത്ത് നഷ്ടപ്പെട്ടു. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നടാർ (5 ബില്യൺ അല്ലെങ്കിൽ 26 ശതമാനം), ബാങ്കർ ഉദയ് കൊട്ടക് (4 ബില്യൺ അല്ലെങ്കിൽ 28 ശതമാനം) എന്നിവർക്കും ഓഹരി വിപണി പ്രതിസന്ധി നഷ്ടം ഉണ്ടാക്കി. കോവിഡ്-19 റിലയൻസിന് വലിയ ബാധ്യതകളും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം കോടിയുടെ ബാധ്യതയാണ് റിലയൻസ് ഇന്റസ്ട്രീസിനുള്ളത്. ഇത് തീർക്കാൻ സൗദി അരാംകോയുമായി 1.1 ലക്ഷം കോടിയുടെയും ആംഗ്ലോ ഇറാനിയൻ ഓയിൽ കമ്പനിയായ ബിപി പിഎൽസിയുമായി 7000 കോടിയുടെയും ഡീലാണ് ഉറപ്പിച്ചത്. ഇതിന് പുറമെ റിലയൻസ് ടവർ ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ ഓഹരികൾ വിൽക്കാനും തീരുമാനിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ ഈ ഇടപാടുകൾ പൂർത്തീകരിച്ച് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിലെ സീറോ ബാധ്യതയിലെത്തിക്കാനായിരുന്നു നീക്കം.

ആർഐഎൽ തങ്ങളുടെ സ്ഥാപനങ്ങളായ ജിയോ, റിലയൻസ് റീട്ടെയ്ൽ എന്നിവയിൽ പത്ത് ശതമാനം ഓഹരി വിൽപ്പനയ്ക്ക് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഫേസ്‌ബുക്കിന് ജിയോയിൽ പത്ത് ശതമാനം ഓഹരി വിൽക്കാനാണ് ശ്രമമെന്ന വാർത്തകളോട് മുകേഷ് അംബാനിയോ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡോ പ്രതികരിച്ചിരുന്നില്ല. കമ്പനിയുടെ ചില ഭൂസ്വത്തുകളും വിൽക്കാൻ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മുംബൈ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അകത്ത് വാങ്ങിയ കെട്ടിടം വിൽക്കാൻ ആലോചിക്കുന്നെന്നായിരുന്നു വാർത്ത. ഇതിന് പുറമെ ചില സാമ്പത്തിക നിക്ഷേപങ്ങളും പിൻവലിക്കുമെന്നും സൂചനയുണ്ട്. എന്നാൽ എല്ലാ പദ്ധതികൾക്കും കൊറോണ വൈറസ് ബാധ വൻ തിരിച്ചടിയാണ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP