Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നികുതിദായകനെയും നികുതി റിട്ടേൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെയും തിരഞ്ഞെടുക്കുക കംപ്യൂട്ടർവഴി; ആദായനികുതി വകുപ്പിന്റെ നോട്ടീസ് കേന്ദ്രതലത്തിൽ നൽകുമ്പോൾ അതിന് ഡി.എൻ.ഐ നമ്പർ; നികുതിദായകൻ ആദായനികുതി ഓഫീസിൽ പോകേണ്ട ആവശ്യമേ വരുന്നില്ല; നികുതി അടയ്ക്കലും പരിശോധയനും അപ്പീലുമെല്ലാം ഇനി 'ഫെയ്‌സ്ലെസ്'; പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ നികുതിദായക മാർഗ്ഗങ്ങൾ അറിയാം

നികുതിദായകനെയും നികുതി റിട്ടേൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെയും തിരഞ്ഞെടുക്കുക കംപ്യൂട്ടർവഴി; ആദായനികുതി വകുപ്പിന്റെ നോട്ടീസ് കേന്ദ്രതലത്തിൽ നൽകുമ്പോൾ അതിന് ഡി.എൻ.ഐ നമ്പർ; നികുതിദായകൻ ആദായനികുതി ഓഫീസിൽ പോകേണ്ട ആവശ്യമേ വരുന്നില്ല; നികുതി അടയ്ക്കലും പരിശോധയനും അപ്പീലുമെല്ലാം ഇനി 'ഫെയ്‌സ്ലെസ്'; പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ നികുതിദായക മാർഗ്ഗങ്ങൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി ആദായനികുതി ഘടന പൂർണായും ഫെയ്‌സ് ലസ് സംവിധാനത്തിൽ. ആദായനികുതി പിരിവ് സുതാര്യവും കാര്യക്ഷമവുമാക്കുന്ന സംവിധാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നികുതിദായകരുടെ അവകാശരേഖയും 'ഫെയ്സ്ലെസ് അസസ്മെന്റും' ഇതോടൊപ്പം നിലവിൽവന്നു. 'ഫെയ്സ്ലെസ് അപ്പീൽ' സേവനം സെപ്റ്റംബർ 25-നു നിലവിൽവരും. നികുതിദായകരും ആദായനികുതിവകുപ്പും തമ്മിലുള്ള ഇടപാടിൽ മനുഷ്യരെ ഒഴിവാക്കി പകരം കംപ്യൂട്ടർ അൽഗരിതവും നിർമ്മിതബുദ്ധിയും പ്രയോജനപ്പെടുത്തുന്ന രീതിയാണ് 'ഫെയ്സ്ലെസ് അസസ്മെന്റും അപ്പീലും'. നികുതിദായകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനഭിമത ഇടപെടലുകൾ അതുവഴി ഇല്ലാതാവും.

നികുതിസമ്പ്രദായം സുഗമവും മുഖരഹിതവും സുതാര്യവും ആവുകയാണെന്ന് 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ' പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി വിശദീകരിച്ചു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് ആദായനികുതി നൽകുന്നവർ ഒന്നരക്കോടിമാത്രമാണ്. സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കാൻ ജനങ്ങൾ നികുതിയടയ്ക്കാൻ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നികുതിദായകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനഭിമത മുഖാമുഖങ്ങളും ഇടപെടലുകളും ഇല്ലാതെ ഇടപാടുകൾ നടത്താനാണ് കേന്ദ്രസർക്കാർ ഫെയ്‌സ്ലെസ് അസസ്മെന്റും അപ്പീലും കൊണ്ടുവരുന്നത്. അതിന്റെ പ്രവർത്തനരീതി ഇങ്ങനെയാണ്. നികുതിദായകനെയും നികുതി റിട്ടേൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെയും തിരഞ്ഞെടുക്കുക കംപ്യൂട്ടർവഴിയാണ്. ഒരു പ്രദേശത്തുള്ള നികുതിദായകന്റെ റിട്ടേൺ പരിശോധിക്കുന്നത് വേറെ ഏതെങ്കിലും നാട്ടിലുള്ള അറിയപ്പെടാത്ത ഉദ്യോഗസ്ഥനായിരിക്കും. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കേന്ദ്രതലത്തിൽ നൽകുമ്പോൾ അതിന് ഡി.എൻ.ഐ. നമ്പർ (ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ) സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നികുതിദായകൻ ആദായനികുതി ഓഫീസിൽ പോകേണ്ട ആവശ്യമേ വരുന്നില്ല. ആദായനികുതി അസസ്മെന്റും അതിന്റെ പുനഃപരിശോധനയും നടത്തുന്നത് ഒരുകൂട്ടം ഉദ്യോഗസ്ഥരായിരിക്കും. ഒരു നഗരത്തിലുള്ളവർ നടത്തുന്ന അസസ്മെന്റ് പുനഃപരിശോധിക്കുന്നത് വേറെ നഗരത്തിലുള്ള ആളായിരിക്കും. വലിയ നികുതിതട്ടിപ്പും കൃത്രിമവും നടക്കുന്ന കേസുകൾ, റെയ്ഡ് നടത്തുന്നതും പ്രധാന്യമുള്ളതുമായ കേസുകൾ, കള്ളപ്പണ നിയമം, ബിനാമി സ്വത്ത് തുടങ്ങിയവയുടെ പരിധിയിൽവരുന്ന കേസുകൾ എന്നിവയ്ക്ക് ഫെയ്സ്ലെസ് അസസ്മെന്റ് ബാധകമാവില്ലെന്നാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

നിഷ്പക്ഷവും ന്യായവുമായ വിധത്തിൽ അപ്പീൽ, അവലോകന സംവിധാനം ഏർപ്പെടുത്തുമെന്നാണ് അറിയേണ്ടത്. നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾ ഇങ്ങനെ:

* നിയമത്തിൽ പറയുന്ന സമയത്തിനുള്ളിൽ ഓരോ കേസും തീർപ്പാക്കും

* നിയമത്തിൽ പറയുന്ന തുക മാത്രമേ പിരിക്കൂ

* സ്വകാര്യത ഉറപ്പാക്കും. ഏതെങ്കിലും അന്വേഷണത്തിന്റെയോ പരിശോധനയുടെയോ ഭാഗമായി നിയമപ്രകാരമുള്ള ഇടപെടലേ ഉണ്ടാവൂ

* വകുപ്പിന് നൽകുന്ന വിവരങ്ങൾ നിയമം അനുശാസിക്കുന്നവിധം ആവശ്യപ്പെട്ടാലല്ലാതെ വെളിപ്പെടുത്തില്ല

* ഏതെങ്കിലും തരത്തിലുള്ള തെറ്റുകണ്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉത്തരവാദിയായി കണക്കാക്കും

* വകുപ്പിനുമുമ്പിൽ ഹാജരാകാൻ അംഗീകാരമുള്ള ഏതുപ്രതിനിധിയെയും നികുതിദായകന് തിരഞ്ഞെടുക്കാം

* പരാതി നൽകാനും അതിന്മേൽ ഉടൻ തീർപ്പാക്കാനും സംവിധാനമൊരുക്കും

* സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് കാലാകാലങ്ങളിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും

നികുതിദായകരിൽനിന്നു പ്രതീക്ഷിക്കുന്നത്

* വിവരങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലും നികുതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട ബാധ്യത നിർവഹിക്കലും

* നികുതി നൽകലുമായി ബന്ധപ്പെട്ട ബാധ്യതകളെക്കുറിച്ച് അറിവുണ്ടാവണം. ആവശ്യമെങ്കിൽ ഇതിന് വകുപ്പിന്റെ സഹായം തേടണം

* നിയമപ്രകാരം ആവശ്യമായ രേഖകൾ സൂക്ഷിക്കണം

* വകുപ്പുമായി ഇടപെടാൻ താൻ ചുമതലപ്പെടുത്തുന്ന പ്രതിനിധി നൽകുന്ന വിവരങ്ങളെക്കുറിച്ചും രേഖകളെക്കുറിച്ചും നികുതിദായകൻ അറിഞ്ഞിരിക്കണം

* നിയമപ്രകാരമുള്ള നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകണം

* നിശ്ചിത സമയത്തിനകം കുടിശ്ശിക അടയ്ക്കണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP