Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്കുകളിൽ നിന്ന് 6000 കോടി രൂപ കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്ത് കേരളം; പലിശ നിരക്ക് ഞെട്ടിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്കും; മഹാമാരി ബോണ്ടിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കും; റിസർവ്വ് ബാങ്ക് നേരിട്ട് വാങ്ങണമെന്ന് ആവശ്യം; കൊറോണ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുമ്പോൾ

ബാങ്കുകളിൽ നിന്ന് 6000 കോടി രൂപ കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്ത് കേരളം; പലിശ നിരക്ക് ഞെട്ടിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്കും; മഹാമാരി ബോണ്ടിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കും; റിസർവ്വ് ബാങ്ക് നേരിട്ട് വാങ്ങണമെന്ന് ആവശ്യം; കൊറോണ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ കേരളം മാതൃകയാണ്. കുറച്ച ദിവസത്തിനുള്ളിൽ മഹാമാരിയെ തോൽപ്പിച്ചു. എന്നാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുകയാണ് ഈ രോഗം. പിടിച്ചു നിൽക്കാൻ ബാങ്കുകളിൽ നിന്ന് 6000 കോടി രൂപ കൊള്ളപ്പലിശയ്ക്ക് വായ്പയെടുക്കുകയാണ് കേരള സർക്കാർ. 15 വർഷത്തേക്കുള്ള വായ്പയ്ക്ക് 8.96 ശതമാനമാണു വാർഷിക പലിശ.

ഈ സാമ്പത്തികവർഷം ലഭിക്കുന്ന ആദ്യ കമ്പോള വായ്പയാണിത്. ചൊവ്വാഴ്ചയാണു ബോണ്ടുകൾ ഇറക്കി വിവിധ ബാങ്കുകളിൽ നിന്നായി സർക്കാർ വായ്പയെടുത്തത്. പലിശനിരക്ക് ഞെട്ടിപ്പിക്കുന്നതാണെന്നു ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ആർബിഐ റീപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകൾ പലിശ കൂട്ടുകയാണെന്ന് മന്ത്രി വിമർശിച്ചു. 'മഹാമാരി ബോണ്ടിന്' സംസ്ഥാനം അനുമതി തേടും.

മഹാമാരി ബോണ്ടെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കും. അഞ്ച് ശതമാനത്തിൽ താഴെ പലിശയുള്ള ബോണ്ടിറക്കാൻ അനുവദിക്കണമെന്നും ബോണ്ടുകൾ റിസർവ് ബാങ്ക് നേരിട്ടു വാങ്ങണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ കേരളം വലിയ പ്രതിസന്ധിയിലേക്ക് പോകും.

കോവിഡിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകൾ ഉടൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 14 ലക്ഷം നികുതിദായകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്തു തീർക്കും. ഇത് സംസ്ഥാന സർക്കാരിന് തുണയാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP