Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡീസൽ ഓട്ടോകളുടെ കുലുക്കവും ശബ്ദവുമൊന്നും ഉണ്ടാകില്ല; മലിനീകരണം, കുറഞ്ഞ ഇന്ധനക്ഷമത തുടങ്ങിയ പ്രശ്‌നങ്ങൾക്കും പൂർണ പരിഹാരം; പോരാത്തതിന് രണ്ടരലക്ഷത്തിന്റെ ഓട്ടോയ്ക്ക് സർക്കാർ വക 30,000രൂപ സബ്‌സിഡി; നികുതി ഇനത്തിലും പതിനായിരത്തോളം ലാഭിക്കാം; ഇലക്ട്രിക് ഓട്ടോറിക്ഷാ വിപ്ലവത്തിന് കരുത്ത് പകരാൻ പിണറായി സർക്കാർ; കെ എ എല്ലിന്റെ 'നീംജി'യ്ക്ക് മുതൽകൂട്ടാകാൻ കൂടുതൽ ഇളവുകൾ

ഡീസൽ ഓട്ടോകളുടെ കുലുക്കവും ശബ്ദവുമൊന്നും ഉണ്ടാകില്ല; മലിനീകരണം, കുറഞ്ഞ ഇന്ധനക്ഷമത തുടങ്ങിയ പ്രശ്‌നങ്ങൾക്കും പൂർണ പരിഹാരം; പോരാത്തതിന് രണ്ടരലക്ഷത്തിന്റെ ഓട്ടോയ്ക്ക് സർക്കാർ വക 30,000രൂപ സബ്‌സിഡി; നികുതി ഇനത്തിലും പതിനായിരത്തോളം ലാഭിക്കാം; ഇലക്ട്രിക് ഓട്ടോറിക്ഷാ വിപ്ലവത്തിന് കരുത്ത് പകരാൻ പിണറായി സർക്കാർ; കെ എ എല്ലിന്റെ 'നീംജി'യ്ക്ക് മുതൽകൂട്ടാകാൻ കൂടുതൽ ഇളവുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് (കെ.എ.എൽ.) ഇലക്ട്രിക് ഓട്ടോറിക്ഷാ വിപ്ലവത്തിന് കരുത്ത് നൽകാൻ സംസ്ഥാന സർക്കാരും. ഇലക്ട്രിക് ഓട്ടോ ഉത്പാദനം ആറാലുംമൂട്ടിലെ കെ.എ.എല്ലിൽ ആരംഭിച്ചു. പരമാവധി വേഗത്തിൽ ഇറക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇളവുകളുമായി എത്തുന്നത്.

കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സംസ്ഥാനസർക്കാർ 30,000 രൂപ സബ്സിഡി നൽകും. ഇതിനുള്ള നിർദ്ദേശം ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറത്തിറക്കി. പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനനയത്തിന്റെ ഭാഗമാണിത്. വാഹനങ്ങളുടെ രേഖകൾ നൽകിയാൽ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽനിന്നു നേരിട്ടാണ് 30,000 രൂപ നൽകുക. റോഡ് നികുതിയിനത്തിൽ 50 ശതമാനം ഇളവും ലഭിക്കും. ഏതാണ്ട് 40,000രൂപയുടെ അനുകൂല്യം കിട്ടും.

സംസ്ഥാനത്ത് 42 ഇലക്ട്രിക് ഓട്ടോകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 2000 ഇലക്ട്രിക് ഓട്ടോകൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്. കേരള ഓട്ടോമൊബൈൽസ് (കെ.എ.എൽ.) ഇലക്ട്രിക് ഓട്ടോറിക്ഷകൾ രണ്ടുമാസത്തിനുള്ളിൽ ഇറക്കും. പെട്രോൾ, ഡീസൽ ഓട്ടോകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോയും വിൽക്കാനാണ് ശ്രമം. പരമാവധി 2.75 ലക്ഷം രൂപയ്ക്ക് നൽകിയേക്കും. ഒറ്റച്ചാർജിങ്ങിൽ 100 കിലോമീറ്റർ വരെ ഓടാനാവുന്നവയാണ് ആദ്യം ഇറക്കുക. ആവശ്യക്കാരേറിയാൽ നിർമ്മാണത്തിന് വേറെ സ്ഥലവും ഉപയോഗപ്പെടുത്തും.

കെ എ എല്ലിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷ 'നീംജി'യ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. ഡീസൽ ഓട്ടോകളുടെ കുലുക്കവും ശബ്ദവുമൊന്നും ഇല്ല. മലിനീകരണം, കുറഞ്ഞ ഇന്ധനക്ഷമത തുടങ്ങിയ പ്രശ്‌നങ്ങൾക്കെല്ലാം പൂർണ പരിഹാരവുമായി നീംജി ഓട്ടോറിക്ഷകൾ ഇനി കേരള നിരത്തുകളിൽ സജീവമാകും. ഡീസൽ ഓട്ടോകളുടെ കുലുക്കവും ശബ്ദവുമൊന്നും ഇല്ല. കാഴ്ചയിൽ നിലവിലുള്ള ഓട്ടോറിക്ഷയിൽ നിന്ന് വ്യത്യാസമൊന്നുമില്ല. പിറകിൽ മൂന്ന് പേർക്ക് ഇരിക്കാനാകും. ഗിയർ ഇല്ലാത്തവയാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ.

വലിയ കയറ്റങ്ങൾ കയറാൻ പവർ ഗിയർ പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ട്. കാഴ്ചയിൽ നിലവിലുള്ള ഓട്ടോറിക്ഷയിൽ നിന്ന് വ്യത്യാസമൊന്നുമില്ല. പിറകിൽ മൂന്ന് പേർക്ക് ഇരിക്കാനാകും. ഗിയർ ഇല്ലാത്തവയാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ. വലിയ കയറ്റങ്ങൾ കയറാൻ പവർ ഗിയർ പ്രത്യേകം ഘടിപ്പിച്ചിട്ടുണ്ട്. ഇ-ഓട്ടോ അഞ്ചുമാസംകൊണ്ടാണ് രൂപകൽപ്പന ചെയ്തത്. ആദ്യഘട്ടത്തിൽ പ്രതിവർഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തിക്കലാണ് ലക്ഷ്യം. കിലോമീറ്ററിന് 50 പൈസയാണ് ഇവയുടെ പ്രവർത്തനച്ചെലവ്. അറ്റകുറ്റപ്പണികളും താരതമ്യേന കുറവാണ്.

ഇ-ആൽഫ എന്ന് പേരിട്ട ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയിരുന്നു. 1.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വില. എന്നാൽ ഇതിൽ നിന്ന് വളരെ കൂടുതലാണ് കെ എല്ലിന്റെ ഓട്ടോ വില. അതുകൊണ്ട് തന്നെ കെ എ എല്ലും വില കുറയ്ക്കാൻ സാധ്യത ഏറെയാണ്. നഗരയാത്രകൾ കൂടുതൽ സുഖകരമാക്കാൻ ലക്ഷ്യമിട്ടാണ് മിനി ഇലക്ട്രിക് റിക്ഷയുടെ വരവ്. ഒറ്റചാർജിൽ 85 കിലോമീറ്റർ കുതിക്കാൻ ഇ-ആൽഫ എന്ന റിക്ഷയ്ക്ക് സാധിക്കും. എന്നാൽ ഇതിനേക്കാൾ സാങ്കേതിക മികവ് കേരളത്തിൽ ഉണ്ടാക്കുന്ന ഓട്ടോകൾക്കുണ്ടാകും. ഇ-ആൽഫ കേരളത്തിൽ ഉടനൊന്നും വിൽപ്പനയ്ക്കും എത്തില്ല. ഈ സാഹചര്യവും കെ എ എല്ലിന് ഗുണകരമാകും. ബജാജും കൈനറ്റിക്കുമെല്ലാം ഇലക്ട്രിക് ഓട്ടോ പദ്ധതിയുമായി രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP