Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദിസർക്കാറിൽ വികസന പ്രതീക്ഷകൾ വെക്കാമോ? ബജറ്റ് കമ്മി ഉയരുമെന്ന് മാത്രമല്ല സർക്കാറിന് മുൻപിൽ ഇപ്പോൾ ഉള്ളത് വലിയ വെല്ലുവിളികൾ; ചെലവ് ചുരുക്കാനുള്ള നീക്കം പുറത്തു വരവെ മോദിയുടെ വിദേശ ട്രിപ്പിന് ചെലവാക്കിയത് തന്നെ ഭീമമായ തുക; സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിയുമ്പോൾ സർക്കാർ പറയുന്നു ഇന്ത്യ അതിവേഗം വളരുന്നുവെന്ന്

വി മുബഷീർ

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതസിന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രസർക്കാരും ഇതുസമ്മതിച്ചുവെന്ന് മാത്രമല്ല, ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ന്യായീകരണങ്ങളും ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഒന്നാം മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ കെടുതികൾ, ജിഎസ്ടി, സ്വകാര്യവത്ക്കരണ നയം ഇവയെല്ലാം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു.

ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക, ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മോദി വിവിധ രാഷ്ട്രങ്ങൾ സന്ദരർശിക്കാൻ തന്നെ ചെലവാക്കിയ തുക ഭീമമാണ്. കണക്കുകൾ പുറത്തുവിടുമ്പോൾ തന്നെ തന്നെ തലയിൽ കൈവെച്ച് പോകും ഒരോ ഇന്ത്യക്കാരനും. രാജ്യത്ത് ബിജെപിയുടെ ഭരണം, എത്രമാത്രം അപകടമുണ്ടാക്കിയെന്നും, ഭരണ കക്ഷി പുറന്തള്ളുന്ന രാഷ്ട്രീയ അജണ്ടകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ആഴത്തിൽ മുറിവുണ്ടാക്കിയെന്നതും പച്ചയായ യാഥാർത്ഥ്യമാണ്. വെട്ടിത്തുറന്നു പറഞ്ഞാൽ സർക്കാറിന്റെ വരുമാന വിഹിതം കുറഞ്ഞു. രാജ്യത്ത് വൻ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന വിവിധ പെതുമേഖലാ കമ്പനികൾ നഷ്ടത്തിലേക്ക് വഴുതിവീണു. ഇതിന്റെ പ്രധാന കാരണം സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ആണ്.

ഇന്ത്യയെ ആഗോള നിക്ഷേപക ബിസിനസ് സൗഹൃദ രാജ്യമാക്കി മാറ്റാൻ 55 മാസം കൊണ്ട് മോദി ആകെ സന്ദർശിച്ച രാജ്യങ്ങൾ 92 എണ്ണമാണ്. 2018 വരെ ഈ രാജ്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകൈ ചെലവ് 2021 കോടി രൂപയോളമാണ്. ഇപ്പോൾ 4000 കോടി രൂപയായി ഉയർന്നതും ആർഭാട പൂർണമായ യാത്ര നയിക്കാൻ രാജ്യത്തിന്റെ ഭീമമായ തുക പ്രധാനമന്ത്രി ചിലവഴിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

ആഗോള നിക്ഷേപം ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ മോദി ഈ കാലയളവ് വരെ ചിലവഴിച്ചത് ഭീമമായ തുകയാണ്. എന്നിട്ടും ഇന്ത്യയുടെ നിക്ഷേപത്തിൽ വലിയ കറവ് രേഖപ്പെടുത്താൻ കാരണമായി. ഉപഭോഗം നിക്ഷേപ മേഖലയിൽ തളർ്ച്ച തന്നെ രൂപപ്പെട്ടു. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ കുറവ് ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ ലോകത്തിലേറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്ന പ്രഖ്യാപനം പോലും മോദിസർക്കാറിന് തിരിച്ചടികൾ നേരിട്ടുണ്ട്. സർക്കാറിന് വിവിധ പദ്ധതികൾ നടപ്പിലാക്കാനാവശ്യമായ ഫണ്ടിന്റെ അഭാവം നേരിടുമ്പോഴും മോദി വിദേശ യാത്രക്ക് വേണ്ടി ചിലവഴിക്കുന്നത് തന്നെ ഭീമമായ തുകയണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ബജ്റ്റ് കമ്മി ലക്ഷ്യമിട്ടതിനേക്കാൾ കൂടുതലാകും

നടപ്പുവർഷത്തെ ഇന്ത്യയുടെ ബജറ്റ് കമ്മി 3.3 ശതമാനമായി നിലനിർത്താൻ സാധ്യമല്ലെന്ന് വിലയിരുത്തൽ. ബജറ്റ് കമ്മി മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും, സർക്കാർ ലക്ഷ്യം മറികടന്നേക്കുമെന്നാണ് റിപ്പോർട്ട്. കാര്യങ്ങൾ കൈവിട്ടുപോയാൽ സർക്കാർ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക. അതേസമയം നിയപ്രകാരം സർക്കാറിന് ബജറ്റ് കമ്മി അര ശതമാനം കവിയാൻ അനുവാദം നൽകാം. യുദ്ധപ്രവർത്തനങ്ങൾ, കാർഷിക തകർച്ച എന്നിവയിലുണ്ടാകുന്ന വെല്ലുവളികൾ, സമ്പദ് ഘടനയിൽ ഉണ്ടാകുന്ന ഘടനാപരമായ പരിഷ്‌കരണങ്ങൾ എന്നിവയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വഴി ബജറ്റ് ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ സാധിച്ചേക്കും.

സാമ്പത്തിക വളർച്ച പിറകോട്ട് പോയതിനാൽ സർക്കാർ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. സർക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക ജിഡിപി വളർച്ചാ നിരക്കനുസരിച്ച് മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം പോസ്റ്റ് നോമിനൽ വളർച്ച 7.5 ശതമാനം ആണ് കണക്കാക്കുന്നത്. 2018 ജൂലൈ മാസത്തിൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാറിന്റെ നോമിനൽ ജിഡിപി 11.5 ശതമാനമാണ് കണക്കാക്കിയത്. എന്നാൽ സർക്കാർ പറഞ്ഞ കണക്കുകളേക്കൾ കുറവാണിത്.

വരുമാന പ്രതിസന്ധി നേരിട്ടതോടെ സർക്കാർ ചെലവ് ചുരുക്കിയേക്കും

രാജ്യത്ത് മാന്ദ്യം പടരുന്ന സാഹചര്യത്തിൽ സർക്കാർ ചെലവ് ചുരുക്കാനുള്ള നീക്കം നട്ടതുന്നതായി റിപ്പോർട്ട്. ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം കുറക്കാനുള്ള നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. നികുതി വരുമാനം കുറഞ്ഞതും, വികസന പ്രവർത്തനങ്ങൾക്കാവശ്യമായ മൂലധനം കൈവശമില്ലാത്തതുമാണ് സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങാൻ കാരണമായത്. ചെലവ് ചുരുക്കിയാൽ രാജ്യം വലിയ സാമ്പത്തിക പ്രതിന്ധിയാകും അഭിമുഖീകരിക്കുക.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചാ നിരക്കിൽ മാത്രം ഏറ്റവും വലിയ ഇടിവാണ് നടപ്പുവർഷത്തെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും രേഖപ്പെടുത്തിയത്. നിക്ഷേപ മേഖല ഏറ്റവും വലിയ തളർച്ച നേരിട്ട സാഹചര്യത്തിലാണ് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ച് ചെലവ് കുറക്കാൻ നീത്തം നടത്തുന്നത്. സർക്കാറിന്റെ വരുമാനത്തിൽ മാത്രം ഏകദേശം 2.5 ലക്ഷം കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് .

കണക്കുകൾ പ്രകാരം ഏകദേശം 2.5 ലക്ഷം കോടി രൂപയോളം വരുമാനത്തിൽ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം വരുമാനത്തിൽ നിന്ന് 65 ശതമാനത്തോളം തുക കേന്ദ്രസർക്കാർ ചിലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. 27.86 ലക്ഷം കോടി രൂപയോളമാണ് നവംബർ വരെ സർക്കാറിന്റെ ആകെ ചെലവ്. സർക്കാർ പുറത്തുവിട്ട കണക്കുകളാണിത്. സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിച്ചിലാണ് ഉണ്ടായിട്ടുള്ളത്.

മാന്ദ്യം പടരുന്ന സാഹചര്യത്തിൽ സർക്കാറിന് ചെലവ് അധികരിച്ചത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഒക്ടോബർ മുതൽ നവംബർ വരെ സർക്കാറിന്റെ ചെലവ് 1.6 ലക്ഷം കോടി രൂപയോളമായി വർധിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം നടപ്പുവർഷത്തെ പകുതിയിലേക്കെത്തിയപ്പോൾ സർക്കാറിന്റെ ചെലവ് 3.1 ലക്ഷം കോടി രൂപയോളമായി ഉയർന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സർക്കാർ ചെലവ് അധികരിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സർക്കാർ ചെലവിനത്തിൽ രണ്ട് ലക്ഷം കോടി രൂപയോളം കുറവ് വരുത്താൻ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്ത് ഇപ്പോൾ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് കേന്ദ്രസർക്കാർ ചെലവ് കുറച്ച് അടിയന്തിര നടപടികൾ സ്വീകരിച്ചത്. ജൂലൈ മുതൽ സെപ്റ്റംബബർ വരെ കാലയളവിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ഈ സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സർക്കാർ പ്രചിസന്ധിയിലേക്ക് വഴുതി വീഴുമെന്നുറപ്പാണ്. രാജ്യത്ത് നിക്ഷേപം എത്തിക്കാൻ സർക്കാർ കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖലയിൽ തളർച്ചയാണ് രൂപപ്പെട്ടത്.

ജിഎസ്ടി വരുമാനത്തിലും ഇടിവുകൾ ഉണ്ടായി

ജിഎസ്ടി വരുമാനത്തിലടക്കം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ ഡിസംബറിൽ വരുമാന നേട്ടം കൊയ്യാൻ സാധിച്ചുവെന്നാണ് റിപ്പോർട്ട്. 2019ൽ നാല് തവണ മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത്. തുടർച്ചയായി രണ്ടാം മാസത്തിലാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് കടക്കുന്നത്.

ഡിസംബറിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പേർട്ട്. 2019 ഡിസംബറിലെ ജിഎസ്ടി വരുമാനം 1,03,184 കോടി രൂപയായി ഉയർന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വരുമാനത്തിൽ ആകെ ഒമ്പത് ശതമാനം വർധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം 2018 ഡിസംബറിലെ ജിഎസ്ടി വരുമാനത്തിൽ ആകെ രേഖപ്പെടുത്തിയത് 94,726 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം നവംബറിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കായിരുന്നു രേപ്പെടുത്തിയത്.

ഡിസംബറിലെ കേന്ദ്രജിഎസ്ടി സമാഹരണം (CGST) 19,962 കോടി രൂപയും, സംസ്ഥാനങ്ങളിൽ നിന്നുള്ള ജിഎസ്ടി സമാഹരണം 26,792 കോടി രൂപയും, അതേസമയം ഐജിഎസ്ടി (IGST)സമാഹരണത്തിൽ ആകെ രേഖപ്പെടുത്തിയത് ഏകദേശം (കയറ്റുമതി, ഇറക്കുമതി) യിൽ രേഖപ്പെടുത്തിയത് 48,099 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കയറ്റുമതിയിൽ നിന്ന് ലഭിച്ച ആകെ ജിഎസ്ടി സമാഹരണം 847 കോടി രൂപയും, സെസിൽ നിന്ന് ലഭിച്ച ആകെ ജിഎസ്ടി സമാഹരണം 847 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂ്ണ്ടിക്കാട്ടുന്നത്.

എന്നാൽ ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയിൽ ചില മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തിൽ വർധനവുണ്ടായതെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നവംബർ മാസത്തിലെ ജിഎസ്ടി പിരിവിൽ 12 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം രണ്ടാം പാദത്തിൽ ജിഡിപി നിരക്ക് താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു.

ആറര വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കായിരുന്നു അത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് 4.5 ശതമാനമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജിഎസ്ടി സമാഹരണത്തിൽ 2019 ലെ വിവിധ മാസങ്ങളിൽ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP