Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നികുതി ഇളവിനൊപ്പം ചൈനയേക്കാൾ 15 ശതമാനം കൂലി കുറവ്; ആഭ്യന്തര വിപണയിലെ വളർച്ചയും അത്ഭുതപ്പെടുത്തുന്നത്; ചുവപ്പുനാടയെ ഒഴിവാക്കിയും നികുതി ഇളവ് നൽകിയും ഐഫോണിന്റെ അസംബ്ലീംഗ് ഇന്ത്യയിലേക്ക് പറിച്ചു നടാൻ മോദി; ലക്ഷ്യമിടുന്നത് 150 ബില്യൺ ഡോളറിന്റെ സ്മാർട് ഫോൺ നിർമ്മാണ പദ്ധതികൾ; ചൈനയെ ഞെട്ടിച്ച് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമെത്തുമ്പോൾ

നികുതി ഇളവിനൊപ്പം ചൈനയേക്കാൾ 15 ശതമാനം കൂലി കുറവ്; ആഭ്യന്തര വിപണയിലെ വളർച്ചയും അത്ഭുതപ്പെടുത്തുന്നത്; ചുവപ്പുനാടയെ ഒഴിവാക്കിയും നികുതി ഇളവ് നൽകിയും ഐഫോണിന്റെ അസംബ്ലീംഗ് ഇന്ത്യയിലേക്ക് പറിച്ചു നടാൻ മോദി; ലക്ഷ്യമിടുന്നത് 150 ബില്യൺ ഡോളറിന്റെ സ്മാർട് ഫോൺ നിർമ്മാണ പദ്ധതികൾ; ചൈനയെ ഞെട്ടിച്ച് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ നീക്കങ്ങൾ ഫലം കാണുന്നത്. സർക്കാർ തലത്തിലുള്ള ചുവപ്പുനാടകളുടെ കാലതാമസവും ഉയർന്ന നികുതിയും ഇന്ത്യയിൽ മാറുമ്പോൾ വിദേശ കമ്പനികളും ഇന്ത്യയിലേക്ക് എത്തുന്നു. ഇത് തിരിച്ചടിയാകുന്നത് ചൈനയ്ക്കാണ്. ചൈനയിൽ നിക്ഷേപം വേണ്ടെന്ന് വച്ചി നിരവധി കമ്പനികൾ ഇന്ത്യയിലേക്ക് എത്തുകയാണ്.

ഇന്ത്യയിലെ സ്മാർട് ഫോൺ ആഭ്യന്തര വിപണിയുടെ വളർച്ചയും കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ഏതാണ്ട് 70 കോടി ഇന്ത്യക്കാർ സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നു. 2025 ആകുമ്പോഴേക്കും സ്മാർട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും വർധിക്കും. ഐഫോൺ അസംബ്ലിങ് ഇന്ത്യയിൽ തന്നെയായാൽ നികുതിയിലെ കുറവ് ഐഫോൺ വിലയിലും കുറവുണ്ടാക്കും. ഇത് കൂടുതൽ ഐഫോൺ ഉപഭോക്താക്കളെ ഇന്ത്യയിലുണ്ടാക്കുമെന്ന പ്രതീക്ഷയും സജീവമാണ്.

ഇപ്പോൾ ലഭിക്കുന്ന നികുതിയിളവ് കമ്പനികളെ ആകർഷിക്കുന്നുവെന്നാണ് സൂചന. ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ 15 ശതമാനത്തോളം കൂലി കുറവാണെന്നതും കമ്പനികളെ ആകർഷിക്കാവുന്ന കാര്യമാണ്. ആപ്പിളിനുവേണ്ടി ഐഫോൺ നിർമ്മിച്ചു നൽകുന്ന കമ്പനികൾ ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത് ഇതിന്റെ സൂചനയാണ്.

കേന്ദ്ര സർക്കാരിന്റെ 6.6 ബില്യൺ ഡോളർ (ഏകദേശം 48,500 കോടിരൂപ) പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതിക്ക് കീഴിൽ ഫോക്സ്‌കോൺ ടെക്നോളജി, പെഗാട്രൊൺ കോർപറേഷൻ, വിസ്ട്രൺ കോർപറേഷൻ തുടങ്ങിയ മുൻ നിരക്കാർക്ക് പുറമേ 19 കമ്പനികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഐഫോൺ അസംബ്ലിങ് കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവ് ചൈനക്ക് വലിയ തിരിച്ചടിയാണ്. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിരവധി ചൈനീസ് ആപ്പ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തന്ത്രപരമായ പുതിയ നീക്കം.

സ്മാർട് ഫോൺ നിർമ്മാണ കമ്പനികളുടെ ഫോണുകൾ ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികളുടെ അപേക്ഷകളിൽ സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്. ഐഫോൺ അസംബ്ലിംഗിന്റെ അഞ്ചിലൊന്ന് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ നേരത്തെ തന്നെ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. കൂടുതൽ അസംബ്ലിഗും ഇന്ത്യയിൽ നടത്താനാകുമോ എന്ന ചർച്ചയും സജീവമാണ്.

ചൈനയിലെ വൻ ഫാക്ടറികളിലാണ് ഈ തായ്വാനീസ് ഐഫോൺ അസംബ്ലിങ് കമ്പനികൾ ഇതുവരെ ഐഫോണുകൾ കൂട്ടിയോജിപ്പിച്ചിരുന്നത്. രണ്ട് വർഷമായി തുടരുന്ന ചൈന - അമേരിക്ക വ്യാപാര യുദ്ധത്തെ തുടർന്ന് ചൈനയിൽ നിന്നും അമേരിക്കയിലേക്കുള്ള ഐഫോൺ തീരുവ വർധിപ്പിച്ചതും ഇവർക്ക് തിരിച്ചടിയായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഏതാണ്ട് 150 ബില്യൺ ഡോളറിന്റെ സ്മാർട് ഫോൺ നിർമ്മാണ പദ്ധതികൾ ആകർഷിക്കുകയാണ് ഇന്ത്യൻയുടെ ലക്ഷ്യം.

ഐഫോൺ അസംബ്ലിങ് കമ്പനികൾ ഇതിനകം തന്നെ ഇന്ത്യയിൽ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്ലാന്റിനായി ഫോക്സ്‌കോൺ മാത്രം ഒരു ബില്യൺ ഡോളർ (ഏതാണ്ട് 7,360 കോടി രൂപ) നിക്ഷേപിക്കും. ഇന്ത്യയിൽ പ്രവർത്തന അനുമതിക്കായി അപേക്ഷ നൽകിയ മറ്റൊരു കമ്പനിയാണ് പെഗാട്രൺ. ബെംഗളൂരുവിലെ പ്ലാന്റിൽ മറ്റൊരു കമ്പനിയായ വിസ്ട്രോൺ 165 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

നാല് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് ആദ്യമായി എത്തിയ ഐഫോൺ അസംബ്ലിങ് കമ്പനിയാണ് വിസ്ട്രോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP