Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്കുകളുടെ കബളിപ്പിക്കുന്നവരിൽ പത്രസ്ഥാപനങ്ങളും മോശമല്ല; ഐഡിബിഐ ബാങ്കിൽ നിന്നും ഡെക്കാൺ ക്രോണിക്കൾ അടിച്ചു മാറ്റിയത് 444 കോടി; ട്രേഡ് മാർക്കുകൾ ലേലം ചെയ്ത് വിറ്റ് പണം ഈടാക്കാൻ ബാങ്ക്

ബാങ്കുകളുടെ കബളിപ്പിക്കുന്നവരിൽ പത്രസ്ഥാപനങ്ങളും മോശമല്ല; ഐഡിബിഐ ബാങ്കിൽ നിന്നും ഡെക്കാൺ ക്രോണിക്കൾ അടിച്ചു മാറ്റിയത് 444 കോടി; ട്രേഡ് മാർക്കുകൾ ലേലം ചെയ്ത് വിറ്റ് പണം ഈടാക്കാൻ ബാങ്ക്

ന്യൂഡൽഹി: വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ബാങ്കുകളെ വഞ്ചിക്കുന്നതിൽ മാദ്ധ്യമ സ്ഥാപനങ്ങളും പിന്നിലല്ല. പ്രമുഖ മാദ്ധ്യമം ഡെക്കാൺ ക്രോണിക്കിളും ബാങ്കിനെ പറ്റിച്ചു. എന്നാൽ കടുത്ത നടപടികളെടുത്ത് ഡെക്കാൺ ക്രോണിക്കളിൽ നിന്ന് പണം തിരിച്ചു പിടിക്കാനാണ് ഐഡിബിഐ ബാങ്കിന്റെ തരുമാനം.

വായ്പ തിരിച്ചടവ് പരാജയപ്പെട്ടതിനെ തുടർന്ന് ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിങ്‌സ് ലിമിറ്റഡിന്റെ ട്രേഡ്മാർക്കുകൾ പരസ്യമായി ലേലം ചെയ്യാനൊരുങ്ങുകയാണ് ബാങ്ക്. 444 കോടി രൂപയാണ് ഡെക്കാൺ ക്രോണിക്കളിന് തിരിച്ചടയ്ക്കാനുള്ളത്. ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിങ്‌സ് ലിമിറ്റഡിന് കീഴിലെ ഡെക്കാൺ ക്രോണിക്കിൾ, ആന്ധ്രാഭൂമി, ദി ഏഷ്യൻ ഏജ്, ഫിനാൻഷ്യൽ ക്രോണിക്കിൾ എന്നിവയ്ക്കാണ് ഭീഷണി.

മികച്ച പ്രപ്പോസലുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് ഇന്ത്യയിലെ പ്രമുഖ ഇംഗഌഷ് പത്രങ്ങളിലും തെലുങ്ക് പത്രങ്ങളിലും ബാങ്ക് 2016 ജൂൺ 9 ന് ബാങ്ക് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ബാങ്കിന്റെ വെബ്‌സൈറ്റിൽ ലേലം ചെയ്യാൻ പോകുന്നവയുടെ പട്ടികയിലും ഇവ ഉൾപ്പെട്ടിട്ടുണ്ട്.

മൊത്തമായോ ഓരോന്നായോ ലേലം കൊള്ളാനാകും. ഡെക്കാൺ ക്രോണിക്കിളിന് കരുതൽ തുക 120 കോടിയാണ്. ആന്ധ്രാഭൂമി 3 കോടി 50 ലക്ഷം മൂല്യമാണ്. ക്‌ളോസിങ് ഡേറ്റ് 2016 ജൂൺ 23 ആണ്. ഏഷ്യൻ ഏജിന് 18 കോടി വിലമതിക്കുകയും ഫിനാൻഷ്യൽ ക്രോണിക്കിളിന് 3 കോടിയുമാണ് വിലമതിക്കുന്നത്. എല്ലാറ്റിന്റെയും ടെൻഡർ ക്‌ളോസിങ് ഡേറ്റ് 2016 ജൂൺ 23 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP