Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നാൽ, താൻ കേസ് കൊടുക്കെന്ന് ഹിൻഡൻബർഗ്..! റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു; അവസാനം 88 ചോദ്യങ്ങൾ ചോദിച്ചിരുന്നു; 36 മണിക്കൂറായിട്ടും ഒന്നിനും അദാനിക്ക് മറുപടിയില്ല; 106 പേജുള്ള വിശദ റിപ്പോർട്ടിനെ ഗവേഷണം ഒന്നും നടത്താതെ തയ്യാറാക്കിയ റിപ്പോർട്ടെന്നാണ് വിശേഷിപ്പിക്കുന്നത്; നിയമനടപടി നേരിടാൻ തയ്യാർ; അദാനിയെ പരിഹസിച്ചും വെല്ലുവിളിച്ചും ഹിൻഡൻബർഗിന്റെ മറുപടി

എന്നാൽ, താൻ കേസ് കൊടുക്കെന്ന് ഹിൻഡൻബർഗ്..! റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു; അവസാനം 88 ചോദ്യങ്ങൾ ചോദിച്ചിരുന്നു; 36 മണിക്കൂറായിട്ടും ഒന്നിനും അദാനിക്ക് മറുപടിയില്ല; 106 പേജുള്ള വിശദ റിപ്പോർട്ടിനെ ഗവേഷണം ഒന്നും നടത്താതെ തയ്യാറാക്കിയ റിപ്പോർട്ടെന്നാണ് വിശേഷിപ്പിക്കുന്നത്; നിയമനടപടി നേരിടാൻ തയ്യാർ; അദാനിയെ പരിഹസിച്ചും വെല്ലുവിളിച്ചും ഹിൻഡൻബർഗിന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുഎസ് ഫിാനൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് നിയമ പോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിയ റിപ്പോർട്ടിന് പിന്നാലെയാണ് പരിഹാസവും വെല്ലുവിളിയും നിറഞ്ഞ മറുപടിയുമായി യു.എസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് രംഗത്തുവന്നത്. അദാനിക്കം് മറുപടിയുമായി വാർത്താ കുറിപ്പാണ് ഗവേഷണ സ്ഥാപനം പുറത്തുവിട്ടത്.

അദാനി ഗ്രൂപ്പിനെതെരി പുറത്തുവിട്ട റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യതൊരു ചാഞ്ചല്യവുമില്ലാതെ ഹിൻഡൻബർഗ് വ്യക്തമാക്കി. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടി ഇതുവരെ നൽകിയില്ലെന്നും അവർ പറഞ്ഞു. റിപ്പോർട്ട് തെറ്റാണെന്ന അദാനി ഗ്രൂപ്പിന്റെ വാദത്തെയും പരിഹസിച്ചു തള്ളുയകാണ് ഗവേഷണ സ്ഥാപനം.

'2 വർഷമെടുത്തു തയാറാക്കിയ വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടി സ്വീകരിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ ഭീഷണിയെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു. ഇക്കാര്യത്തിൽ അദാനിഗ്രൂപ്പ് എന്ത് നിയമനടപടി സ്വീകരിച്ചിട്ടും കാര്യമില്ല' ഹിൻഡൻബർ വ്യക്തമാക്കി.

വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ അറിയിച്ചു. റിപ്പോർട്ട് നിക്ഷേപകരിൽ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങവെയാണ് ഹിൻഡൻബർഗ് നിലപാട് വ്യക്തമാക്കിയത്.

അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല.

അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല. ''ഓഹരി വിപണിയിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ നടക്കാൻ പോകുന്നു ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ്. വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ല. ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകൾ പരിശോധിക്കും.'' അദാനി ഗ്രൂപ്പ് അറിയിച്ചു. എന്നാൽ, അദാനി ഗ്രൂപ്പ് പതിറ്റാണ്ടുകളായി വൻതോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിങ് തട്ടിപ്പിലും ഏർപ്പെട്ടിരിക്കുകയാണെന്ന് ഹിൻഡൻബർഗ് ആരോപിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇപിഎഫ്ഒ വഴി ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് അദാനി എന്റർ പ്രൈസസ് ലക്ഷ്യമിടുന്നത്. മേബാങ്ക് സെക്യൂരിറ്റീസ്, അബുദബി ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ ഇഷ്യുവിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇഷ്യു തുടങ്ങുന്നതിന് തൊട്ടുമുൻപായാണ് ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതെന്നത് ശ്രദ്ധേയം.

തിരിച്ചടിയെ തുടർന്ന് ലോകത്തെ ധനികരിൽ രണ്ടാമനായിരുന്ന ഗൗതം അദാനി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ജെഫ് ബെസോസാണ് ഇപ്പോൾ അദാനിയേക്കാൾ മുന്നിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP