Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സ്വർണ്ണത്തിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ കേരളത്തിൽ ജുവല്ലറി തുറന്നിട്ടും സ്വർണം വാങ്ങാൻ ആളില്ല; എന്നിട്ടും സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു; പവന് 34,400; 15 ദിവസത്തിനുള്ളിൽ കൂടിയത് 1000 രൂപ; വില കൂടാൻ കാരണം കോവിഡ് ഭീതിയെത്തുടർന്ന്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യാന്തര നിക്ഷേപകർ സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ

സ്വർണ്ണത്തിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ കേരളത്തിൽ ജുവല്ലറി തുറന്നിട്ടും സ്വർണം വാങ്ങാൻ ആളില്ല; എന്നിട്ടും സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു; പവന് 34,400; 15 ദിവസത്തിനുള്ളിൽ കൂടിയത് 1000 രൂപ; വില കൂടാൻ കാരണം കോവിഡ് ഭീതിയെത്തുടർന്ന്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യാന്തര നിക്ഷേപകർ സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോകത്തെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ് കേരളം അടങ്ങുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. സ്വർണ ഉപഭോഗത്തിൽ കേരളം വളരെ മുന്നിലാണ് താനും. കോവിഡ് കാലത്തെ തുടർന്ന് സ്വർണ വിൽപ്പന അടക്കം വളരെ ചുരുങ്ങിയ അവസ്ഥയിലാണ്. എങ്കിലും കേരളത്തിൽ സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പാണ് ദിവസവും സംഭവിക്കുന്നത്. സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 രൂപയായി. 4,300 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയിൽനിന്ന് 15 ദിവസംകൊണ്ട് വർധിച്ചത് 1000 രൂപയാണ്.

സംസ്ഥാനത്ത് ചെറിയ സ്വർണകടകൾ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജൂവലറി ഉടമകൾ അടക്കം പരാതി പറയുന്നു. ലോക മാർക്കറ്റിലും ഏതാണ്ട് ഇതു തന്നെയാണ് അവസ്ഥ. സ്വർണത്തിന്റെ ഉയർന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വിൽപനയിൽ ഇടിവുണ്ടാക്കിയത്. കല്യാണസീസണുകളിൽ വലിയ വിൽപ്പന ഇടിവുണ്ടായി. തകർപ്പൻ വിൽപ്പന നടക്കേണ്ട രണ്ട് മാസമാണ് കൊവിഡ് കാരണം നഷ്ടമായത്. ലോക്ഡൗണിലെ ഇളവുകളോടെ ചെറുകിട സ്വർണക്കടകൾ തുറന്നപ്പോഴേക്കും വിവാഹസീസണ് തീരാറായി. ആളുകളുടെ കയ്യിൽ ചെലവാക്കാൻ പണവുമില്ലാതായതായി സ്വർണ വ്യാപാരികൾ പറയുന്നു.

Stories you may Like

ജൂവലറികളിൽ എത്തുന്നവർ ചെറിയ തുകയ്ക്കുള്ള സ്വർണം മാത്രമെ വാങ്ങുന്നുള്ളൂവെന്നും അവർ പറഞ്ഞു. സ്വർണവില ഉയർന്നു നിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണം വാങ്ങാനെത്തുന്നവരേക്കാൾ വിൽക്കാനെത്തുന്നവർ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. സ്വർണവിൽപനയിൽ ഇനിയൊരു ഉണർവുണ്ടാകാൻ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വർണവില കൂടുന്നത്. എംസിഎക്സിൽ ജൂണിലെ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സർക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണവില കുതിക്കാനിടയാക്കയിത്. യുഎസിനും ചൈനയ്ക്കുമിടയിൽ വർധിച്ചുവരുന്ന സമ്മർദങ്ങളും സ്വർണത്തിന് ഡിമാന്റുകൂട്ടി.

ലോക്ക്ഡൗൺമൂലം കേരളത്തിൽ എല്ലായിടത്തും ജുവല്ലറികൾ തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ പലയിടങ്ങളിലും ജനങ്ങൾക്ക് ഇടപാട് നടത്തുന്നതിന് സൗകര്യമില്ല. കോവിഡ് ഭീതിയെത്തുടർന്ന്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യാന്തര നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണു വിലവർധനയ്ക്കു കാരണം. വിവിധ രാജ്യങ്ൾ സ്വർണ നിക്ഷേപം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതും വില കൂടാൻ ഇടയാകുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP