Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ സ്വർണ വിലയിൽ നേരിയ കുറവ്; ഇന്നലത്തെ വിലയിൽ നിന്ന് കുറഞ്ഞത് ഗ്രാമിന് 25 പവന് 200 രൂപ എന്ന നിരക്കിൽ; ഇന്നത്തെ സ്വർണ വില പവന് 25760 രൂപ; ദിവസങ്ങൾക്കു മുൻപ് ചരിത്ര വിലയിലേക്ക് ഉയർന്നതിന് ശേഷമുള്ള മാറ്റം വിപണിയിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ച് ജൂവലറി ഉടമകൾ

ഒടുവിൽ സ്വർണ വിലയിൽ നേരിയ കുറവ്; ഇന്നലത്തെ വിലയിൽ നിന്ന് കുറഞ്ഞത് ഗ്രാമിന് 25 പവന് 200 രൂപ എന്ന നിരക്കിൽ; ഇന്നത്തെ സ്വർണ വില പവന് 25760 രൂപ; ദിവസങ്ങൾക്കു മുൻപ് ചരിത്ര വിലയിലേക്ക് ഉയർന്നതിന് ശേഷമുള്ള മാറ്റം വിപണിയിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ച് ജൂവലറി ഉടമകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയത് ജൂലൈ 19 നായിരുന്നു. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ആഗോളവിപണിയിലും സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 1,416.20 ഡോളറാണ് ഇന്നത്തെ നിരക്ക്. 9.10 ഡോളറിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളായിരുന്നു ഇത്രയും ദിവസം സ്വർണവില ഉയർന്നു നിൽക്കാൻ കാരണമായത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് കൂടുതലായി മാറിയതിനെ തുടർന്ന് സ്വർണവില ചരിത്ര നിരക്കിലേക്ക് ഉയർന്നു. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി നിരക്ക് കൂടുന്നതല്ലാതെ യാതൊരു മാറ്റവും വന്നിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ 200 രൂപ വരെ കുറഞ്ഞത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP