Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ലോകത്തിന് വരുത്തുന്നത് 28 ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം; ലോകം നേരിടാൻ പോകുന്നത് ഭയാനകമായ വീഴ്‌ച്ച; പാശ്ചാത്യ മാധ്യമങ്ങളിൽ താരമായി, ലോകത്തിന്റെ ഭാവി പറഞ്ഞ് ഐ എം എഫ് ചീഫ് എക്കണോമിസ്റ്റായ നമ്മുടെ ഗീതാ ഗോപിനാഥ്

കോവിഡ് ലോകത്തിന് വരുത്തുന്നത് 28 ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം; ലോകം നേരിടാൻ പോകുന്നത് ഭയാനകമായ വീഴ്‌ച്ച; പാശ്ചാത്യ മാധ്യമങ്ങളിൽ താരമായി, ലോകത്തിന്റെ ഭാവി പറഞ്ഞ് ഐ എം എഫ് ചീഫ് എക്കണോമിസ്റ്റായ നമ്മുടെ ഗീതാ ഗോപിനാഥ്

മറുനാടൻ മലയാളി ബ്യൂറോ

മാനതകളില്ലാത്ത ദുരിതങ്ങളാണ് കോവിഡ് മൂലം ഇന്ന് മനുഷ്യർ അനുഭവിക്കുന്നത്. എന്നാൽ, ഇന്ന് നാം അനുഭവിക്കുന്നതൊന്നും, ഇനിയുണ്ടാകാൻ പോകുന്ന ദുരന്തങ്ങളുടെ മുന്നിൽ ഒന്നുമല്ലെന്നാണ് ഐ എം എഫ് ചീഫ് എക്കണോമിസ്റ്റായ ഗീതാ ഗോപിനാഥ് പറയുന്നത്. കൊറോണയുടെ യഥാർത്ഥ പ്രത്യാഘാതങ്ങൾ വരാൻ ഇരിക്കുന്നതേയുള്ളു. ലോകത്തിന്റെ സമ്പദ്വ്യവസ്ഥ 2 ട്രില്ല്യൺ പൗണ്ട് കുത്തനെ ഇടിയും. ജീവിത സാഹചര്യങ്ങൾ കുറയും.

കോവിഡ്-19 മൂലം മരണമടഞ്ഞവരുടെ എണ്ണം ഒരു ദശലക്ഷം കടന്നതോടെ, ഇന്നലെയാണ് ആഗോള സംബദ്വ്യവസ്ഥയുടേ നിരീക്ഷകരായ ഐ എം എഫ്, ഈ വൈറസ് ബാധ ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നതിന്റെ വിശദാംശങ്ങളുമായി എത്തിയത്. സാമ്പത്തിക തകർച്ച അനിവാര്യമാണെന്ന് പറയുമ്പോഴും അതിൽ നിന്നും കരകയറുവാൻ ദീർഘകാലം എടുക്കും എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. കരകയറൽ ഒരുപക്ഷെ അനിശ്ചിതമായി നീണ്ടുപോയേക്കാം എന്നും ഐ എം എഫ് പറയുന്നു.

മഹവ്യാധി മൂലം ഉദ്പാദനത്തിൽ ഉണ്ടാകുന്ന നഷ്ടം ഈ ദശാബ്ദത്തിന്റെ പകുതിയോടെ 28 ട്രില്ല്യൺ ഡോളർ ആകുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. തൊഴിൽ നഷ്ടങ്ങൾ വർദ്ധിക്കുമ്പോൾ, ചുറ്റും നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതാവസ്ഥ നിക്ഷേപങ്ങൾ എത്തുന്നത് തടയും. ഇത് ലോകത്തെ എല്ലാ രാജ്യങ്ങളും അനുഭവിക്കുന്ന ഒന്നാണ്. തികഞ്ഞ അനിശ്ചിതാവസ്ഥയാണ് മുന്നിൽ ഉള്ളത്. വാക്സിൻ കണ്ടുപിടിക്കൽ ഉൾപ്പടെയുള്ള നടപടികൾ ഒരുപക്ഷെ ഈ അനിശ്ചിതത്തെ നീക്കുന്നതിന് സഹായിച്ചേക്കാം.

ഇതൊക്കെയായാലും പ്രത്യാശയുടെ നേരിയൊരു വെള്ളിവെളിച്ചം കാണുന്നത് ഈ വർഷം ലോക സമ്പദ്വ്യവസ്ഥ 4.4 ശതമാനം ഇടിയും എന്ന ഐ എം എഫിന്റെ പ്രഖ്യാപനത്തിലാണ്. നേരത്തേ വേൾഡ് എക്കണോമിക് ഔട്ട്ലുക്കിൽ ഇവർ 5.2 ശതമാനം ഇടിയും എന്നാണ് പറഞ്ഞിരുന്നത്. രണ്ടാം പാദത്തിന്റെ സാമ്പത്തിക മാന്ദ്യം വിചാരിച്ചത്ര രൂക്ഷമായിരുന്നില്ല എന്നു മാത്രമല്ല, ലോക സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയും ചെയ്തതാണ് ഈ അനുകൂല ഫലത്തിനു കാരണം.

എന്നാൽ ഈ 4.4 ശതമാനം ഇടിവു തന്നെ ലോക സമ്പദ്ഘടനയിൽ താരതമ്യങ്ങളില്ലാത്ത പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. 1930 ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കൂപ്പുകുത്തും. ഒരു തിരിച്ചു വരവ് സാധ്യമാണെങ്കിലും അത് മന്ദഗതിയിൽ ആയിരിക്കുമെന്നാണ് ഐ എം എഫ് മുന്നറിയിപ്പ് നൽകുന്നത്.

കൊറോണയുടെ രണ്ടാം വരവും അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പുതിയ നിയന്ത്രണങ്ങളും പ്രാദേശിക ലോക്ക്ഡൗണുകളുമൊക്കെ സമ്പദ്വ്യവസ്ഥയെ ഇനിയും പുറകോട്ടടിക്കും എന്നതിനാലാണ് തിരിച്ചു വരവ് മന്ദഗതിയിൽ ആകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP