Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓണത്തിനു വാരിക്കോരി ചെലവിട്ടു; ക്രിസ്മസിന് ക്ഷേമപെൻഷൻ കൊടുക്കാൻ പോലും കാശില്ല; ഖജനാവിനെ കാലിയാക്കാതിരിക്കാൻ 1500 കോടിയുടെ വായ്പയെടുക്കാൻ ആലോചിച്ച് ധനവകുപ്പ്; ജി എസ് ടിയിലെ നഷ്ടപരിഹാരം മോദി കൊടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും; കേരളം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി തന്നെ

ഓണത്തിനു വാരിക്കോരി ചെലവിട്ടു; ക്രിസ്മസിന് ക്ഷേമപെൻഷൻ കൊടുക്കാൻ പോലും കാശില്ല; ഖജനാവിനെ കാലിയാക്കാതിരിക്കാൻ 1500 കോടിയുടെ വായ്പയെടുക്കാൻ ആലോചിച്ച് ധനവകുപ്പ്; ജി എസ് ടിയിലെ നഷ്ടപരിഹാരം മോദി കൊടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും; കേരളം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിഎസ്ടിയിൽ നഷ്ടപരിഹാരം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിൽ ട്രഷറി നിയന്ത്രണത്തിൽ സർക്കാർ ഇളവുവരുത്തി. അപ്പോഴും ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ. ഡിസംബറിൽ ക്ഷേമപെൻഷന്റെ മൂന്ന് ഗഡുനൽകാൻ 1500 കോടിരൂപ വേണം. കെ.എസ്.എഫ്.ഇ.യിൽനിന്നോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽനിന്നോ വായ്പയെടുക്കാനാണ് നീക്കം. ശമ്പളവും പെൻഷനും കൊടുക്കാനുള്ള തുകമാത്രമേ നിലവിൽ സർക്കാരിന്റെ കൈയിലുള്ളൂ. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ വേണ്ടിവരുന്നത്.

എല്ലാമാസവും ആദ്യ പത്തുദിവസങ്ങളിലാണ് ശമ്പളത്തിനും പെൻഷനും ഉൾപ്പെടെ കൂടുതൽ പണം ആവശ്യമായി വരാറ്്. വരവ് 15-ാം തീയതിക്കുശേഷവും ചെലവെല്ലാം 15-ന് മുമ്പും എന്നതാണ് സ്ഥിതി. പദ്ധതിച്ചെലവ് കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ്. സംസ്ഥാനപദ്ധതി വിഹിതത്തിൽ ഇതുവരെ 46 ശതമാനം ചെലവിട്ടു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും ചേർന്നതാണിത്. വരുമാനം കുറഞ്ഞിരിക്കുമ്പോൾത്തന്നെ പദ്ധതിച്ചെലവ് കൂടിയതും സാമ്പത്തിക ഞെരുക്കത്തിന് കാരണമായി. ഇതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടു വന്നത്. അടുത്ത മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ചെലവു കാര്യമായി കുറയ്ക്കണമെന്ന കണക്കുകൂട്ടലിലാണു ട്രഷറി നിയന്ത്രണം.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ജനുവരി വരെ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് അറയിച്ചിരുന്നത്. കേന്ദ്ര വിഹിതവും ജി എസ് ടി നഷ്ട പരിഹാരവും താമസിച്ചതിനാൽ സാമ്പത്തിക ഞെരുക്കം ഉണ്ട്. ഡിസംബറിലെ അധിക ചെലവ് മുന്നിൽ കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ധനമന്ത്രി പറഞ്ഞു. 25 ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറുന്നതിനാണ് സംസ്ഥാനത്തെ ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അതിനിടെ വ്യക്തിഗതയിനങ്ങളും ശമ്പളവും പെൻഷൻ ബില്ലുകളും തടയേണ്ടതില്ലെന്ന് ധനവകുപ്പ് ട്രഷറി അധികൃതർക്ക് നിർദ്ദേശം നൽകി. വകുപ്പുകളുടെ 25 ലക്ഷം രൂപയ്ക്ക് താഴെയുള്ള ബില്ലുകൾ പാസാക്കാനും നിയന്ത്രണമുണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വരുംദിവസങ്ങളിൽ ക്ലോസിങ് ബാലൻസ് വിലയിരുത്തി ആവശ്യമെങ്കിൽ ഇടപാടുകൾ നിയന്ത്രിക്കും. വെള്ളിയാഴ്ച രാവിലെ വ്യക്തിഗത ബില്ലുകളിൽ പണം അനുവദിക്കാൻ ചില ട്രഷറികൾ തയ്യാറായിരുന്നില്ല. ഇത് നിയന്ത്രിക്കേണ്ടതില്ലെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകിയതോടെയാണ് നിയന്ത്രണത്തിൽ ഇളവുവന്നത്. ഡിസംബറിലെ ചെലവുകൾക്ക് പണം കരുതാനാണ് ഇപ്പോഴത്തെ നിയന്ത്രണം. വൻതുകയ്ക്കുള്ള ബില്ലുകൾ മാറുന്നതിനുള്ള തടസ്സം തുടരം.

ജി.എസ്.ടി. നടപ്പാക്കിയതോടെ നികുതി വരുമാനത്തിലെ കേന്ദ്രവിഹിതം എല്ലാമാസവും 15 കഴിഞ്ഞാണ് ട്രഷറിയിൽ എത്തുന്നത്. ജി.എസ്.ടി.യിലുണ്ടായ കുറവിന് കേരളത്തിന് ഒരുതവണമാത്രമേ നഷ്ടപരിഹാരം കിട്ടിയുള്ളൂ. 800 കോടിരൂപയാണ് ഈയിനത്തിൽ കിട്ടിയത്. ആയിരം കോടിരൂപയെങ്കിലും കിട്ടാനുണ്ട്. ഇത് അടുത്തമാസമേ നൽകൂവെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു ദിവസം പരാമവധി 50 കോടി രൂപ മാത്രം ട്രഷറിയിൽ നിന്നു ചെലവിടാനാണു ധനവകുപ്പിന്റെ തീരുമാനം. ശരാശരി 100 കോടി രൂപ വരെയാണു മുൻപു ട്രഷറിയിൽ നിന്നു വിതരണം ചെയ്തിരുന്നത്. വൻതുകയുടെ ബില്ലുകൾക്ക് ഒരു കാരണവശാലും പണം നൽകരുതെന്നു ട്രഷറി ശാഖകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഓണത്തിനു വാരിക്കോരി ചെലവിട്ടതാണ് തിരിച്ചടിയായത്. ജിഎസ്ടി വരുമാനം മെച്ചപ്പെട്ടെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നുമില്ല. ജിഎസ്ടിയുടെ പേരിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു കരാറുകാർ സഹകരിക്കാൻ തയ്യാറായതിനു പിന്നാലെയുള്ള ട്രഷറി നിയന്ത്രണം വീണ്ടും റോഡ് അറ്റകുറ്റപ്പണി അവതാളത്തിലാക്കും. ബില്ലുകൾ പാസാക്കിയില്ലെങ്കിൽ വീണ്ടും നിസഹകരിക്കാനാണു കരാറുകാരുടെ സംഘടനകൾ ആലോചിക്കുന്നത്. പത്തുവർഷം മുമ്പുള്ള കടപ്പത്രത്തിന്റെ പ്രിൻസിപ്പൽ തുകയായ 1,000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വന്നതു പോലുള്ള അവിചാരിത ചെലവുകളാണു പ്രതിസന്ധിക്കു കാരണമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു.

ക്രിസ്മസ് വരുന്നതിനാൽ ഈ മാസം രണ്ടു ശമ്പളം നൽകുന്നതു പരിഗണനയിലുണ്ട്. സാമൂഹിക ക്ഷേമപെൻഷൻ നൽകാൻ മാത്രം 1500 കോടിരൂപ വേണം. ഈ സാഹചര്യത്തിലാണ് അടുത്ത മാസവും ട്രഷറി നിയന്ത്രണം തുടരാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP