Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലക്ഷ്യമിടുന്നത് കയറ്റുമതിക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകുന്ന പരിഹാര മാർഗ്ഗങ്ങൾ; ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതും വളർച്ചാ മുരടിപ്പിനെ മറികടക്കാൻ; എല്ലാ ബാങ്കുകളുടെ ഭവന വായ്പയും റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ പലിശ നിശ്ചയിക്കുക റിസർവ്വ് ബാങ്ക് നയമാകും; കയറ്റുമതിക്ക് വായ്പ നൽകുന്ന ബാങ്കുകൾക്കുള്ള ഇൻഷുറൻസും വിപണിയെ കരുത്തുള്ളതാക്കാൻ; നിർമ്മലാ സീതാരാമന്റെ ഉത്തേജന പാക്കേജ് പറയാതെ പറയുന്നത് മാന്ദ്യത്തിന്റെ കാണാകയങ്ങൾ തന്നെ

ലക്ഷ്യമിടുന്നത് കയറ്റുമതിക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകുന്ന പരിഹാര മാർഗ്ഗങ്ങൾ; ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതും വളർച്ചാ മുരടിപ്പിനെ മറികടക്കാൻ; എല്ലാ ബാങ്കുകളുടെ ഭവന വായ്പയും റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ പലിശ നിശ്ചയിക്കുക റിസർവ്വ് ബാങ്ക് നയമാകും; കയറ്റുമതിക്ക് വായ്പ നൽകുന്ന ബാങ്കുകൾക്കുള്ള ഇൻഷുറൻസും വിപണിയെ കരുത്തുള്ളതാക്കാൻ; നിർമ്മലാ സീതാരാമന്റെ ഉത്തേജന പാക്കേജ് പറയാതെ പറയുന്നത് മാന്ദ്യത്തിന്റെ കാണാകയങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർക്കാർ ലക്ഷ്യമിടുന്നത് സ്വതന്ത്ര വ്യാപാരനയത്തിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാനുള്ള തന്ത്രം. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും വർദ്ധിപ്പിക്കുന്നതിലൂടെ പ്രതിസന്ധിയെ മറികടക്കാനാണ് ധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിക്കുന്നതെന്ന് വ്യക്തം. കയറ്റുമതി കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതിക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഇൻഷുറൻസ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. ഇതിനൊപ്പം രാജ്യത്തെ നികുതി ഘടന പരിഷ്‌കരിക്കുകയും ചെയ്യും. നികുതി നടപടികൾ ഇഫയിലിങിലൂടെ മാത്രമാക്കും.

കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് കയറ്റുമതിക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകുന്ന പരിഹാര മാർഗ്ഗങ്ങളാണ്. ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതും പണമൊഴുക്കു കൂട്ടി വളർച്ചാ മുരടിപ്പിനെ മറികടക്കാനാണ്. എല്ലാ ബാങ്കുകളുടെ ഭവന വായ്പയും റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ പലിശ നിശ്ചയിക്കുക റിസർവ്വ് ബാങ്ക് നയമാകും. ഇത്തരത്തിലുള്ള നടപടികളിലൂടെ നിർമ്മലാ സീതാരാമന്റെ ഉത്തേജന പാക്കേജ് പറയാതെ പറയുന്നത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധികളെ കൂടിയാണ്. സമ്പദ് വ്യവസ്ഥയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നതും.

രാജ്യത്ത് ദൃശ്യമാകുന്ന വളർച്ചാ മുരടിപ്പ് പരിഹരിക്കുക ലക്ഷ്യമിട്ടുള്ള പുതിയ പ്രഖ്യാപനങ്ങളാണ് നിർമല സീതാരാമൻ നടത്തുന്നത്. കയറ്റുമതി, ഭവന നിർമ്മാണം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രധാന്യം നൽകിയുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രിയിൽ നിന്നുണ്ടായത്. ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുന്നത് ഇതിന് വേണ്ടിയാണ്. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകൾ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിങ് ഫിനാൻസ് കോർപ്പറേഷനുകൾക്കുമുള്ള ധനസഹായവും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 1.95 കോടി വീടുകൾ രാജ്യത്ത് നിർമ്മിക്കുമെന്നതും മാന്ദ്യത്തെ മറികടക്കാനാണ്. റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാലും ബാങ്കുകൾ ഭവന വായ്പയിൽ അടക്കം പലിശ കുറയ്ക്കാറില്ല. ഇതിനാലാണ് റിപ്പോയുമായി ഭവന വായ്പയെ ബന്ധിപ്പിക്കുന്നത്. ഇതോടെ റിസർവ്വ് ബാങ്ക് എടുക്കുന്ന നയം പലിശയിലും പ്രതിഫലിക്കും

രാജ്യത്തെ ഹൗസിങ് ഫിനാൻസ് രംഗത്തെ ശക്തിപ്പെടുത്തി നിർമ്മാണമേഖലയുടെ തളർച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള നയമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പ ലഭ്യത ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. നിർമ്മാണം പാതിയിലായ വീടുകൾ പൂർത്തിയാക്കാൻ വായ്പയ്ക്കു പ്രത്യേക സംവിധാനം കൊണ്ടുവരും. റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും ഇതു നടപ്പാക്കുക. കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും. കയറ്റുമതി രംഗത്തെ സാങ്കേതിക നിലവാരം ഉയർത്തും. കയറ്റുമതി വർധിപ്പിക്കുന്നതിനായി രാജ്യത്തെ തുറമുഖങ്ങളുടെ പരിഷ്‌കരണം കേന്ദ്രസർക്കാരിന്റെ അജൻഡയിലുണ്ട്. ആദായനികുതി ഘടന പരിഷ്‌കരിക്കുന്ന കാര്യവും പരിഗണിക്കും. 25 ലക്ഷം രൂപയിൽ താഴെയുള്ള ആദായ നികുതി പരാതികളിൽ നടപടിയെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

ദുബായ് മാതൃകയിൽ അടുത്തവർഷം മാർച്ച് മുതൽ രാജ്യത്തെ നാല് നഗരങ്ങളിൽ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ആദായനികുതി ഘടന പരിഷ്‌കരിക്കുന്ന കാര്യവും പരിഗണിക്കും. 25 ലക്ഷം രൂപയിൽ താഴെയുള്ള ആദായ നികുതി പരാതികളിൽ നടപടിയെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്ന ചട്ടം കൊണ്ടു വരുന്നതും നിക്ഷേപ മേഖലയെ കരുത്തുള്ളതാക്കാനാണ്. 19ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. നികുതി നൽകുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ സുതാര്യമാക്കും. ഓൺലൈൻ സംവിധാനം ലളിതമാക്കും. ചെറിയ പിശകുകൾക്കു ശിക്ഷാനടപടികൾ ഒഴിവാക്കും. സർക്കാർ ജീവനക്കാർക്കും പ്രഫഷണലുകൾക്കും കൂടുതൽ ഭവനവായ്പ അനുവദിക്കുന്നതും മാന്ദ്യത്തെ അതിജീവിക്കാനാണ്.

രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നതാണ് കേന്ദ്ര ധനമന്ത്രാലയത്തിന് പ്രതീക്ഷ നൽകുന്നത്. ജൂലായ് മാസത്തിൽ സാമ്പത്തികരംഗത്ത് കാണുന്ന ഉണർവിന്റെ സൂചനകൾ ആശാവഹമാണെന്നും മന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.വിദേശനിക്ഷേപം വർധിച്ചു. കയറ്റുമതി മേഖലയുടെയും പാർപ്പിട മേഖലയുടെയും ഉണർവിനായി കേന്ദ്രധനമന്ത്രി നിരവധി പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഇ.ഐ.എസിന് പകരം പുതിയ പദ്ധതി. റെമിഷൻ ഓഫ് ഡ്യൂട്ടീസ് ഓർ ടാക്സസ് ഓൺ എക്സ്പോർട്ട്(ആർ.ഒ.ഡി.ടി.ഇ.പി.) നിലവിലെ എം.ഇ.ഐ.എസും പഴയ ആർ.ഒ.എസ്.എൽ പദ്ധതിയും ഡിസംബർ 31 വരെ മാത്രം. എം.ഇ.ഐ.എസിൽ രണ്ടുശതമാനത്തിന് മുകളിലുള്ള ആനുകൂല്യം ലഭിക്കുന്ന ടെക്സ്‌റ്റൈൽ മേഖല ഉൾപ്പെടെയുള്ള എല്ലാവരും 2020 ജനുവരി മുതൽ പുതിയ പദ്ധതിയിലേക്ക് മാറണം. ഇതിലൂടെ 50000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കയറ്റുമതിയിലെ കുതിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇലക്ട്രോണിക്ക് റീഫണ്ട്- ജി.എസ്.ടി. ഇൻപുട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്ട്രോണിക്ക് മാർഗത്തിലൂടെ ആകും. ഐടിസി റീഫണ്ട് വേഗത്തിലാക്കാനും നിരീക്ഷിക്കാനും ഇത് സഹായകമാകും. നികുതിദായകരുടെ ചെറിയ പിഴവുകൾക്ക് ശിക്ഷാനടപടികൾ ഒഴിവാക്കും. എക്സ്പോർട്ട് ക്രെഡിറ്റ് ഇൻഷുറൻസ് സ്‌കീം വികസിപ്പിക്കും. ഇസിജിസിയുടെ ഇൻഷൂറൻസ് പരിരക്ഷ ഉയർത്തും. ഇതോടെ കയറ്റുമതിക്ക് ബാങ്കുകൾ കൂടുതലായി വായ്പ നൽകും. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ 68000 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എക്സപോർട്ട് ഫിനാൻസിങ്ങിൽ കാര്യക്ഷമമായ നിരീക്ഷണം. എക്സ്പോർട്ട് ഫിനാൻസ് സംബന്ധിച്ച വിവരങ്ങൾ ആർ.ബി.ഐ. കൃത്യമായി പ്രസിദ്ധീകരിക്കും. എക്സ്പോർട്ട് ഫിനാൻസ് ഇന്റർ മിനിസ്റ്റീരിയൽ വർക്കിങ് ഗ്രൂപ്പ് കൃത്യമായി നിരീക്ഷിക്കും.

കയറ്റുമതിക്കുള്ള സമയ നഷ്ടം കുറയ്ക്കും. തുറമുഖം,കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങൾ ഡിജിറ്റൽവൽക്കരിക്കും. ഇതിനായി ആക്ഷൻ പ്ലാൻ. 2019 ഡിസംബറിനുള്ളിൽ ഇത് നടപ്പിലാക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങൾ വിലയിരുത്താൻ പ്രത്യേക പദ്ധതിയും നടപ്പാക്കും. ധനകാര്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും ഇത്. ഓൺലൈൻ ഒറിജിൻ മാനേജ്മെന്റ് സിസ്റ്റം. ഒറിജിൻ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കും. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ സ്വീകരിക്കാൻ കൃത്യമായ സമയക്രമം നിശ്ചയിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്ങുകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ ഇന്ത്യയിലും സൗകര്യമൊരുക്കും. കൈത്തറി മേഖലയുടെ കയറ്റുമതി വർധിപ്പിക്കാൻ ഇ-കൊമേഴ്സിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും.

റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച കൂടുതൽ വായ്പകൾ ബാങ്കുകൾ അവതരിപ്പിക്കും. എൻ.ബി.എഫ്.സി/എച്ച്.എഫ്.സി. സ്ഥാപനങ്ങൾക്ക് കൂടുതൽ പിന്തുണ. വീടുകളും വാഹനങ്ങളും വാങ്ങാൻ കൂടുതൽ വായ്പാസഹായം. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ(പിഎംഎവൈ-ജി) പദ്ധതിയിലൂടെ എല്ലാവർക്കും വീടുകളെന്ന ലക്ഷ്യം. 2022-നുള്ളിൽ അർഹരായവർക്ക് 1.95 കോടി വീടുകൾ. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അർഹരായവർക്ക് കൂടുതൽ ഇളവുകൾ. നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത വീടുകൾക്ക് പ്രത്യേക സഹായം. ഇതിനായി പ്രത്യേക സംവിധാനം. ഹൗസിങ് ബിൽഡിങ് അഡ്വാൻസ് പലിശനിരക്ക് കുറക്കും. ഇത് സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ വീടുകൾ വാങ്ങിക്കാൻ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തൽ.

നികുതിയുടെ പേരിൽ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികൾ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാൻ നടപടികൾ കൈക്കൊള്ളുമെന്നും നിർമല സീതാരാമൻ പറഞ്ഞു. നികുതി പരിഷ്‌കരണ നടപടികൾ ഉടൻ ഉണ്ടാകുമെന്നും ബാങ്കിങ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷമാണ് നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP