Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

കോവിഡ് കാലത്തേതിനു സമാനം ട്രഷറി നിയന്ത്രണങ്ങൾ; ഇതിന് മുമ്പ് ട്രഷറിയിലെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചത് 2019-21 കാലത്ത്; 2022 ഏപ്രിൽ മുതൽ 25 ലക്ഷമാക്കി; ഈ വർഷം ജൂലായിൽ 10ലക്ഷമാക്കി വീണ്ടും കുറച്ചു; ഓണക്കാലത്തെ ട്രഷറി നിയന്ത്രണം ചരിത്രത്തിൽ ആദ്യം; അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കുമറിയില്ല; കേരളത്തിന്റെ ഖജനാവ് കാലിയാകുമ്പോൾ

കോവിഡ് കാലത്തേതിനു സമാനം ട്രഷറി നിയന്ത്രണങ്ങൾ; ഇതിന് മുമ്പ് ട്രഷറിയിലെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചത് 2019-21 കാലത്ത്; 2022 ഏപ്രിൽ മുതൽ 25 ലക്ഷമാക്കി; ഈ വർഷം ജൂലായിൽ 10ലക്ഷമാക്കി വീണ്ടും കുറച്ചു; ഓണക്കാലത്തെ ട്രഷറി നിയന്ത്രണം ചരിത്രത്തിൽ ആദ്യം; അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കുമറിയില്ല; കേരളത്തിന്റെ ഖജനാവ് കാലിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ ട്രഷറി അതിഗുരുതര പ്രതിസന്ധിയിൽ. ദൈനംദിന ആവശ്യത്തിന് പിൻവലിക്കാവുന്ന തുക അഞ്ചു ലക്ഷമായി സംസ്ഥാന സർക്കാർ ചുരുക്കിയതോടെ ഇടപാടുകൾക്ക് വലിയ നിയന്ത്രണം എത്തുകയാണ്. 10 ലക്ഷം രൂപവരെ അനുവദിച്ചിരുന്നുപെൻഷനും ശമ്പളത്തിനും മരുന്നിനും മാത്രമാണ് ഇളവ്. പെൻഷനും ശമ്പളവിതരണവും പൂർത്തിയായതിനാൽ മരുന്നിനു മാത്രമാണ് പണം പിൻവലിക്കാനാകുക. ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് ട്രഷറി നിയന്ത്രണം ഈ നിലയിലാകുന്നത്.

കോവിഡ് കാലത്തേതിനു സമാനമായി ഇപ്പോൾ ട്രഷറിനിയന്ത്രണങ്ങൾ. 2019-'21 കാലത്താണ് ഇതിനുമുന്പ് ട്രഷറിയിലെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചത്. 2022 ഏപ്രിൽമുതൽ 25 ലക്ഷമായിരുന്നു. ഇത് ഈ വർഷം ജൂലായ് 29-ന് പത്തുലക്ഷമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഇപ്പോൾ അതിഗുരുതരമാണ്. നിരന്തരം വായ്പയെ ആശ്രയിക്കേണ്ടിവരുന്നു.

ശമ്പളം, പെൻഷൻ, മരുന്നുവാങ്ങൽ തുടങ്ങി ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നൽകി. ഓണം കഴിഞ്ഞാൽ ട്രഷറി പൂട്ടലിന് പോലും സാധ്യതയുണ്ട്. ഇതുവരെ 15,500 കോടി കടമെടുത്തു. വരുന്ന ചൊവ്വാഴ്ച 2000 കോടിക്കു കൂടി കടപ്പത്രം പുറപ്പെടുവിക്കും. ഇതോടെ വായ്പ 17,500 കോടിയാകും. നിലവിൽ ഏഴുമാസത്തേക്ക് 4352 കോടി രൂപയുടെ കടമെടുപ്പ് സാധ്യതമാത്രമാണുള്ളത്. ഇതുകൊണ്ട് ഈ വർഷം അവശേഷിക്കുന്ന കാര്യങ്ങൾ നടത്താനാകില്ല.

അതുകൊണ്ട് തന്നെ ഇനിയുള്ള മാസങ്ങളിൽ മറ്റെല്ലാ ചെലവുകളും മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഓണച്ചെലവിന് 19000കോടി രൂപ വേണം. 8000കോടിയുടെ പ്രത്യേക പാക്കേജോ,ഒരുശതമാനം അധികവായ്പയ്ക്ക് താൽക്കാലിക അനുമതിയോ വേണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന കേന്ദ്രം തള്ളിയതോടെ ഓണച്ചെലവിന് മറ്റു മാർഗ്ഗങ്ങൾ തേടാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വായ്പാതവണയും പലിശയും അടയ്‌ക്കേണ്ട സമയവുമായതിനാൽ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്.

തനത് വരുമാനം 32431 കോടിയിൽ നിന്ന് 26254 കോടിയായി ഇടിഞ്ഞു. പെട്രോളിനും മദ്യത്തിനും ഏർപ്പെടുത്തിയ സെസുകളും രജിസ്‌ട്രേഷൻ ചെലവ് കൂട്ടിയതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.കേന്ദ്രനികുതിവിഹിതം 10390കോടിയിൽ നിന്ന് 1869കോടിയായി കുറഞ്ഞു. ഇതോടെയാണ് ട്രഷറി പൂട്ടുന്നതിന് തുല്യമായ കടുത്ത നിയന്ത്രണം കൊണ്ടുവന്നത്. അഞ്ചു ലക്ഷത്തിന്റെ പരിധി എന്നാൽ പൂട്ടിയതിന് തുല്യമെന്ന് വ്യാഖ്യാനമുണ്ട്.

സർക്കാർ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് വിതരണം എന്നിവ ഇന്നലെ ആരംഭിച്ചു. ഇതിനുവേണ്ട 630 കോടി രൂപ ഉൾപ്പെടെ 1000 കോടി ഉണ്ടെങ്കിൽ ഓണക്കാലം കടന്നുകിട്ടുമെന്ന പ്രതീക്ഷയിലാണു ധനവകുപ്പ്. എന്നാൽ, അടുത്തമാസം മുതൽ എന്താകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുകൂടി കണക്കിലെടുത്താണു നിയന്ത്രണം. അനുവദിച്ച ആനുകൂല്യങ്ങൾ ട്രഷറിയിൽനിന്ന് മാറിയെടുക്കാൻ പുതിയ നിയന്ത്രണം തടസ്സമാകുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.

ഓണച്ചെലവുകൾക്കുള്ള ബില്ലുകളെയും ചെക്കുകളെയും നിയന്ത്രണം ബാധിക്കില്ലെന്നും അത്തരം ഇടപാടുകൾക്ക് പ്രത്യേകം പരിശോധിച്ച് അനുമതി നൽകുമെന്നുമാണ് ധനവകുപ്പിന്റെ വിശദീകരണം. എന്നാൽ, ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്ന് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നു. അഞ്ചുലക്ഷത്തിനുമുകളിലുള്ള ബില്ലുകളുടെ ഉദ്ദേശ്യം വ്യക്തമാക്കി ഫോട്ടോ പകർപ്പ് ഉൾപ്പെടെ ധനവകുപ്പിന് അയച്ച് മുൻകൂർ അനുമതിവാങ്ങണം. ഇത് കാലതാമസമുണ്ടാക്കുമെന്നാണ് അവരുടെ വാദം.

നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവ

ശനിയാഴ്ചമുതലുള്ള ബില്ലുകൾ പ്രത്യേക ക്യൂവിലേക്ക് മാറ്റുമ്പോൾ ഇനിപ്പറയുന്നവ ഒഴിവാക്കണമെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഈ ചെലവുകൾക്ക് നിയന്ത്രണം ബാധകമല്ല.

ശമ്പളം, പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ, വേതനങ്ങൾ, പി.എഫ്., ഭവനവായ്പ, ലോട്ടറിസമ്മാനം, മഹിളാ പ്രധാൻ ഏജന്റുമാരുടെ വേതനം, ദുരിതാശ്വാസം, ദുരന്തനിവാരണം, മരുന്ന്-ഭക്ഷണ-പോഷകാഹാര ചെലവുകൾ, മണ്ണെണ്ണ സബ്സിഡി, മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ്, ലംപ്സം ഗ്രാന്റ്, ക്ഷേമപെൻഷൻ, ലൈഫ് മിഷൻ, ഡീസൽ സബ്സിഡി, ഫിക്‌സഡ് നിക്ഷേപങ്ങളോ പലിശയോ പിൻവലിക്കൽ, ട്രഷറി സമ്പാദ്യപദ്ധതി, എൽ.ഒ.സി. ബില്ലുകൾ, കരാറുകാർക്കുള്ള ബിൽ ഡിസ്‌കൗണ്ടിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP