Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊത്തം ബാധ്യത 2.41 ലക്ഷം കോടി; പൊതുകടത്തിന്റെ 51.22 ശതമാനമായ 81,056.92 കോടി 2026 മാർച്ചിനുള്ളിൽ തിരിച്ചടയ്ക്കണം; കടമെടുത്ത പണത്തിൽ കൂടുതലും ചെലവിടുന്നത് കടമടയ്ക്കാനും വരുമാനത്തിലെ അന്തരമായ റവന്യൂക്കമ്മി കുറയ്ക്കാനും; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തത്

മൊത്തം ബാധ്യത 2.41 ലക്ഷം കോടി; പൊതുകടത്തിന്റെ 51.22 ശതമാനമായ 81,056.92 കോടി 2026 മാർച്ചിനുള്ളിൽ തിരിച്ചടയ്ക്കണം; കടമെടുത്ത പണത്തിൽ കൂടുതലും ചെലവിടുന്നത് കടമടയ്ക്കാനും വരുമാനത്തിലെ അന്തരമായ റവന്യൂക്കമ്മി കുറയ്ക്കാനും; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ കടം ആശങ്കാവഹമെന്ന് സിഐജി. 2019 മാർച്ചുവരെയുള്ള കണക്കുകളാണ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരിശോധിച്ചത്. കേരളത്തിന്റെ മൊത്തം സാമ്പത്തികബാധ്യത 2.41 ലക്ഷം കോടിയാണ്. പൊതുകടത്തിന്റെ 51.22 ശതമാനവും കേരളം 2026 മാർച്ചിനുള്ളിൽ തിരിച്ചടയ്ക്കണം. അതായത് 81,056.92 കോടി. ഇത് കേരളത്തിന് വലിയ വെല്ലുവിളിയായി മാറും. കിഫ്ബിയുടെ കടമെടുപ്പിനെ നഖശിഖാന്തം എതിർക്കുന്ന സി.എ.ജി. പൊതുകടത്തിന്റെ കാര്യത്തിൽ കേരളത്തിന് മുന്നറിയിപ്പുനൽകുന്നത് ഈ സാഹചര്യത്തിലാണ്.

2014-'15ൽ 42,449 രൂപയായിരുന്ന ആളോഹരി കടം 2018-'19 ൽ 66,561 രൂപയായി. ഈ കടബാധ്യത നേരിടുന്നതിന് സർക്കാർ അധിക വിഭവസമാഹരണവും തിരിച്ചടവിന് ഉചിതമായ നയവും നടപ്പാക്കണമെന്ന് സി.എ.ജി. നിർദ്ദേശിക്കുന്നു. കടംവീട്ടുന്നതിനുള്ള കരുതലായി 2007-'08ൽ സർക്കാർ കടമോചനനിധി രൂപവത്കരിച്ചിരുന്നു. ഇതിലേക്ക് 2018-'19ൽ നൽകേണ്ടിയിരുന്നത് 1072.59 കോടിരൂപയാണ്. സർക്കാർ പണമൊന്നും നൽകിയില്ല. ഇതെല്ലാം കേരളത്തെ പ്രതിസന്ധിയിലാക്കും.

പ്രശ്‌നമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാൽ അങ്ങനെ അല്ലെന്ന് സിഐജിയും പറയുന്നു. പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന് സ്ഥാപിക്കാൻ സി.എ.ജി. കൂട്ടുപിടിക്കുന്നത് അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞൻ ഇ.ഡി. ഡോമറിനെയാണ്. ഡോമർ മാതൃകയിൽ കേരളത്തിന്റെ 2015-'16 മുതൽ 2018-'19 വരെയുള്ള യഥാർഥ വളർച്ചനിരക്കും യഥാർഥ പലിശനിരക്കും സി.എ.ജി. താരതമ്യം ചെയ്തു.

ഭാവിയിൽ കടം തീർക്കാനുള്ള കേരളത്തിന്റെ ശേഷിയെ ഡോമറുടെ മാതൃക ഉപയോഗിച്ചാണ് സി.എ.ജി. റിപ്പോർട്ടിൽ വിലയിരുത്തുന്നത്. യഥാർഥ വളർച്ചനിരക്ക് യഥാർഥ പലിശനിരക്കിനെക്കാൾ കൂടുതലായതിനാൽ പൊതുകടം സുസ്ഥിരമായ നിലയിലേക്ക് കേന്ദ്രീകരിക്കും. ഇത് കേരളത്തിന് തിരിച്ചടിയാകുമെനനാണ് സിഐജി പറയുന്നത്.

തുടർച്ചയായി സർക്കാർ കടമെടുത്താൽ പൊതുകടം ഉയരും. തിരിച്ചടയ്ക്കാൻ ഉയർന്നനികുതി ആവശ്യമായി വരും. അത് സമ്പദ്വ്യവസ്ഥയെ തകർക്കും. ഇതൊഴിവാക്കാൻ കടഭാരം ഉയരാതെ സുസ്ഥിരമായ നിലയിൽ പിടിച്ചുനിർത്തണം. സുസ്ഥിരത എന്നതുകൊണ്ട് ഡോമർ അർഥമാക്കുന്നത് സമ്പദ് വ്യവസ്ഥയുടെ യഥാർഥവളർച്ച യഥാർഥ പലിശനിരക്കിനെക്കാൾ ഉയർന്നുനിൽക്കണമെന്നാണ്.

കേരളത്തിന്റെ കടമെടുപ്പിൽ ആശങ്കയുളവാക്കുന്ന ഒരു മേഖലയുണ്ടെന്ന് സി.എ.ജി. പറയുന്നു. കടമെടുത്ത പണത്തിൽ കൂടുതലും സർക്കാർ ചെലവിടുന്നത് കടമടയ്ക്കാനും വരുമാനത്തിലെ അന്തരമായ റവന്യൂക്കമ്മി കുറയ്ക്കാനുമാണ്. ധനക്കമ്മി പിടിച്ചുനിർത്തുന്നത് മൂലധച്ചെലവ് ചുരുക്കിക്കൊണ്ടാണ്.

മൂലധനച്ചെലവ് ഇങ്ങനെ കുറയുന്നത് സമീപഭാവിയിൽ വളർച്ചനിരക്ക് കുറയ്ക്കും. വളർച്ചനിരക്ക് കുറയുമ്പോൾ പൊതുകടം അനിയന്ത്രിതമായി ഉയരും. ഇത് സംസ്ഥാനത്തിന് വലിയ വെല്ലുവിളിയായി മാറുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP