Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ട് വർഷം മുമ്പ് സ്ഥാനം നൂറാമത്; ഇപ്പോൾ ആദ്യ ഇരുപതിൽ സ്ഥാനം ഉറപ്പിച്ചു; വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്; കമ്പനിയുടെ നിയമരേഖ ഫയൽ ചെയ്യുന്നതിനു ഫീസ് നിർത്തലാക്കിയത് വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കി; നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതും നിക്ഷേപകർക്കു പ്രോൽസാഹനമായെന്ന് ലോകബാങ്ക് റിപ്പോർട്ട്; മോദിയുടെ അഞ്ച് ട്രില്യൻ സ്വപ്‌നം യാഥാർത്ഥ്യമാകുമോ?

രണ്ട് വർഷം മുമ്പ് സ്ഥാനം നൂറാമത്; ഇപ്പോൾ ആദ്യ ഇരുപതിൽ സ്ഥാനം ഉറപ്പിച്ചു; വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്; കമ്പനിയുടെ നിയമരേഖ ഫയൽ ചെയ്യുന്നതിനു ഫീസ് നിർത്തലാക്കിയത് വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കി; നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതും നിക്ഷേപകർക്കു പ്രോൽസാഹനമായെന്ന് ലോകബാങ്ക് റിപ്പോർട്ട്; മോദിയുടെ അഞ്ച് ട്രില്യൻ സ്വപ്‌നം യാഥാർത്ഥ്യമാകുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തകൾ രാജ്യത്തിന്റെ മുക്കിലും മൂലയിൽ നിന്നും പുറത്തുവരുമ്പോഴും കേന്ദ സർക്കാറിന് ആശ്വാസമായൊരു വാർത്ത. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വൻ കുതിപ്പു നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. രണ്ട് വർഷം മുമ്പ് ഇന്ത്യയുടെ സ്ഥാനം നൂറാമത് ആയിരുന്നെങ്കിൽ അത് ഇപ്പോൾ 20ലേക്ക് ഉയർന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ലോക ബാങ്ക് അടുത്തമാസം പുറത്തിറക്കാനിരിക്കുന്ന പുതിയ പട്ടികയിലാണു വ്യവസായം എളുപ്പമാക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയത്. ഒക്ടോബർ 24ന് പട്ടിക ലോക ബാങ്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോർട്ട്. വ്യവസായം ആരംഭിക്കുക, പാപ്പരത്തം പരിഹരിക്കുക, അതിർത്തി കടന്നുള്ള വ്യാപാരം, നിർമ്മാണ അനുമതി എന്നീ നാലു മേഖലകളിലാണ് ഇന്ത്യ മുന്നിലെത്തിയത്. മോദി സർക്കാറിനെതിരെ സാമ്പത്തിക നില രൂക്ഷമായ വിഷയത്തിൽ ആരോപണം ശക്തമായിരിക്കുന്ന ഘട്ടത്തിൽ ആശ്വാസം പകരുന്നതാണ് റിപ്പോർട്ട്.

കമ്പനിയുടെ പ്രവർത്തനങ്ങളും സാധ്യതകളും വിവരിക്കുന്ന നിയമരേഖ ഫയൽ ചെയ്യുന്നതിനു ഫീസ് നിർത്തലാക്കിയതു വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കിയെന്നാണു റിപ്പോർട്ട് പറയുന്നത്. നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതും നിക്ഷേപകർക്കു പ്രോൽസാഹനമായി. നിർമ്മാണ അനുമതികൾ നേടുന്നത് ഏകജാലക സംവിധാനം എളുപ്പമാക്കി. ഇന്ത്യയുടെ ഈ നേട്ടം വർഷങ്ങളായുള്ള നവീകരണ പദ്ധതികളുടെ ഫലമാണെന്നു ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

വ്യവസായം നടത്തുന്നതിന് 2003-2004 വർഷങ്ങളിൽ 48 നവീകരണ പദ്ധതികളാണ് ഇന്ത്യ നടപ്പാക്കിയത്. തുടർന്നുള്ള വർഷങ്ങളിലും പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോയി. ചെറുതും ഇടത്തരവുമായ സംരംഭങ്ങൾക്കു വ്യവസായം തുടങ്ങാനും തുടർ പ്രവർത്തനങ്ങൾ നടത്താനും മികച്ച സാഹചര്യം ഒരുക്കിയ രാജ്യങ്ങളെയാണ് ഇത്തവണ പരിഗണിച്ചതെന്നു ലോക ബാങ്ക് വക്താവ് പറഞ്ഞു. 2017 ൽ ലോക ബാങ്ക് ഇറക്കിയ പട്ടികയിൽ 199 രാജ്യങ്ങളിൽ 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018ൽ 77ൽ എത്തി. രണ്ടു വർഷം കൊണ്ട് ആദ്യ ഇരുപതിലേക്കും രാജ്യം കുതിച്ചുയർന്നിരിക്കുന്നു.

ചൈന, മ്യാന്മർ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഈ വർഷം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ സംസാരിക്കവെ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു യുഎസിനെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയോടൊപ്പം പങ്കാളികളാകാൻ ഇതാണ് ഏറ്റവും മികച്ച അവസരമെന്നും ഇന്ത്യയും യുഎസും ചേർന്നാൽ ആഗോള സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാകുമെന്നുമാണു പ്രധാനമന്ത്രി പറഞ്ഞത്.

യുഎസിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ബുദ്ധിയും ലോകത്തെ മാറ്റിമറിക്കും. ഇന്ത്യയും യുഎസും ചേർന്നാൽ ആഗോള സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാകുമെന്നായിരുന്നു മോദിയുടെ അഭിപ്രായ പ്രകടനം. അവിടെ എന്തെങ്കിലും വിടവ് അനുഭവപ്പെട്ടാൽ പാലമായി ഞാൻ നിൽക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യാന്തര തലത്തിൽ വിദേശനിക്ഷേപ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മുകളിലോട്ടാണ്. ലോകത്താകെ ഇതു താഴേക്കു പതിക്കുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. ജനാധിപത്യം, ജനസംഖ്യ, ആവശ്യകത, നിശ്ചയദാർഢ്യം എന്നീ നാലു ഘടകങ്ങൾ ചേർന്നതാണ് ഇന്ത്യ. രാജ്യത്തെ ജനാധിപത്യവും നിയമ സംവിധാനങ്ങളും നിക്ഷേപങ്ങൾക്കു സംരക്ഷണം നൽകുന്നുവെന്നും മോദി പറഞ്ഞിരുന്നു.

സമ്പദ്‌വ്യവസ്ഥ ഉയരങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ കൂടുതൽ വിദേശ നിക്ഷേപങ്ങളെ രാജ്യത്തേക്കു ക്ഷണിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്യൻ ഡോളറായി ഉയർത്തുകയെന്നതാണു ലക്ഷ്യം. രണ്ടാമതും അധികാരത്തിലെത്തിയ ഉടൻ വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനായി കൂടുതൽ ഇളവുകൾ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. വൻതോതിൽ നികുതി ഒഴിവാക്കണമെന്ന കോർപറേറ്റുകളുടെ ഏറെ നാളത്തെ ആവശ്യവും അംഗീകരിച്ചു. ഈ നടപടി ഇന്ത്യയിൽ വിദേശനിക്ഷേപങ്ങൾ വർധിപ്പിക്കുമെന്നും മെയ്ക് ഇൻ ഇന്ത്യയ്ക്കു പ്രോൽസാഹനമാകുമെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP