കറൻസി നോട്ടുകൾ കൂടാതെയുള്ള പുതിയ വിനിമയ മാർഗം; ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല; ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാം; രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഇനി ഡിജിറ്റൽ രൂപ; ഇ-റുപ്പീ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: കാത്തിരിപ്പിനൊടുവിൽ ഡിജിറ്റൽ റുപ്പീ (ഇ-റുപ്പീ) എത്തുന്നു. മുംബൈയും ഡൽഹിയും ഉൾപ്പെടെ നാല് നഗരങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമാണ് ഇ-റുപ്പീ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുക. ഡിസംബർ ഒന്നു മുതൽ ഇ-റുപ്പീ എത്തും. നിയമപരമായ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലുള്ള പണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ-റൂപ്പീ. ഡിജിറ്റൽ രൂപ സൃഷ്ടിക്കൽ, വിതരണം, റീട്ടെയിൽ ഉപയോഗം എന്നിവയുടെ മുഴുവൻ പ്രക്രിയയുടെയും കരുത്ത് പരീക്ഷണഘട്ടത്തിൽ പരിശോധിക്കും. ഇതിൽനിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇ-റുപ്പീ ടോക്കണിന്റെയും ആർക്കിടെക്ചറിന്റെയും വ്യത്യസ്ത സവിശേഷതകളും പ്രയോഗങ്ങളും ഭാവി ഘട്ടത്തിൽ പരീക്ഷിക്കപ്പെടും.
രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഡിജിറ്റൽ രൂപ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള വിനിമയ മാർഗമായിരിക്കും ഇ-രൂപ. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല. അതേസമയം, ആളുകൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാവുന്നതാണ്. ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമായ ഇ-റുപ്പീ സൗകര്യം മുംബൈയ്ക്കും ഡൽഹിക്കും പുറമെ ബംഗളൂരുവിലും ഭുവനേശ്വറിലുമാണു ഡിസംബർ ഒന്നു മുതൽ ലഭ്യമാകുക.
പിന്നീട് അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആവശ്യാനുസരണം കൂടുതൽ ബാങ്കുകളെയും ഉപയോക്താക്കളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തുന്നതിനായി പദ്ധതിയുടെ വ്യാപ്തി ക്രമേണ വിപുലീകരിക്കും. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളുമുള്ള ഒരു ക്ലോസ്ഡ് യൂസർ ഗ്രൂപ്പിനെ (സി യു ജി) പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുകയെന്ന് ആർ ബി ഐ അറിയിച്ചു. നിലവിലെ കറൻസി നോട്ടുകൾക്കുപുറമെയായിരിക്കും ഇറുപ്പി വിനിമയം. ഇടപാടുകൾ കൂടുതൽ സുഗമവും വേഗത്തിലുമാകുമെന്ന് ആർബിഐ അറിയിച്ചു.
പദ്ധതിയിൽ പങ്കാളിത്തത്തിനായി എട്ട് ബാങ്കുകളെയാണ് ആർ ബി ഐ കണ്ടെത്തിയിരിക്കുന്നത്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. തുടർന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയുടെ ഭാഗമാകും. നിലവിൽ പേപ്പർ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യങ്ങളിൽ ഇ-റുപ്പീയും ലഭ്യമാകും. ഇത് ബാങ്ക് പോലുള്ള ഇടനിലക്കാർ വഴി വിതരണം ചെയ്യും. 'പങ്കാളികളായ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകളിലും മറ്റു ഡിവൈസുകളിലുള്ള ഡിജിറ്റൽ വാലറ്റ് മുഖേന ഉപയോക്താക്കൾക്ക് ഇ-റൂപ്പീ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നാണ് ആർ ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തികൾ തമ്മിലും (പി2പി) വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കും (പി2എം) ഇടപാട് നടത്താം. വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താം. ''ഇ-റുപ്പീ വിശ്വാസവും സുരക്ഷയും പോലുള്ള ഫിസിക്കൽ ക്യാഷിന്റെ സവിശേഷതകൾ വാഗ്ദാനം ചെയ്യും. പണത്തിന്റെ കാര്യത്തിലെന്നപോലെ, ഇതിനു പലിശയൊന്നും ലഭിക്കില്ല. ബാങ്കുകളിലെ നിക്ഷേപം പോലെയുള്ള മറ്റു പണത്തിലേക്ക് പരിവർത്തനം ചെയ്യാം,''ആർ ബി ഐ പറഞ്ഞു.
ഇ-റുപ്പീ രണ്ടു തരം
ഉപയോഗത്തെയും ഡിജിറ്റൽ രൂപ നിർവഹിക്കുന്ന പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി, വിവിധ തലത്തിലുള്ള പ്രവേശനക്ഷമത കണക്കിലെടുത്ത്, ഡിജിറ്റൽ രൂപയെ പൊതു ഉദ്ദേശ്യം (റീട്ടെയിൽ), മൊത്തവ്യാപാരം എന്നിങ്ങനെ രണ്ടു വിശാലമായ വിഭാഗങ്ങളായാണ്
ആർ ബി ഐ തിരിച്ചിരിക്കുന്നത്.
റീട്ടെയിൽ ഇ-റുപ്പീ പ്രധാനമായും റീട്ടെയിൽ ഇടപാടുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള, പണത്തിന്റെ ഇലക്ട്രോണിക് പതിപ്പാണ്. ഇതു സ്വകാര്യ മേഖല, സാമ്പത്തികേതര ഉപയോക്താക്കൾ, ബിസിനസുകൾ എന്നിങ്ങനെ എല്ലാവരുടെയും ഉപയോഗത്തിനു സാധ്യതയുള്ളതായിരിക്കും. സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള ബാധ്യതയായതിനാൽ പേയ്മെന്റിനും സെറ്റിൽമെന്റിനുമായി സുരക്ഷിതമായ പണത്തിലേക്കു പ്രവേശനമുണ്ടാകുകയും ചെയ്യും.
മൊത്തവ്യാപാര സി ബി ഡി സി, തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയന്ത്രിത പ്രവേശനത്തിനായി ആവിഷ്കരിച്ചിട്ടുള്ളതാണ്. ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) സെഗ്മെന്റ്, ഇന്റർ-ബാങ്ക് മാർക്കറ്റ്, ക്യാപിറ്റൽ മാർക്കറ്റ് എന്നിവയിൽ ബാങ്കുകൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കുള്ള സെറ്റിൽമെന്റ് സംവിധാനങ്ങളെ പ്രവർത്തനച്ചെലവ്, കൊളാറ്ററൽ, ലിക്വിഡിറ്റി മാനേജ്മെന്റ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ഇതിനു കഴിവുണ്ട്.
ഫിസിക്കൽ ക്യാഷ് മാനേജ്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തനച്ചെലവുകൾ കുറയ്ക്കുക, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക, പേയ്മെന്റ് സംവിധാനത്തിൽ ദൃഢതയും കാര്യക്ഷമതയും നൂതനത്വവും കൊണ്ടുവരൽ എന്നിവ ഇ റുപ്പീയുടെ നേട്ടങ്ങളാകുമെന്നാണ് വിലയിരുത്തൽ.
എല്ലാം നിയന്ത്രിക്കുക റിസർവ്വ് ബാങ്ക്
ഇന്ത്യൻ കറൻസിയുടെ ഡിജറ്റൽ പതിപ്പാണ് 'ഇ-റുപ്പി'. ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് പ്രചാരം നേടിയതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ ഡിജറ്റൽ പതിപ്പിനെ കുറിച്ചുള്ള ചർച്ചകളും ഉയർന്നിരുന്നു. തുടർന്ന് 202-23 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരണ വേളയിലാണ് രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിനായി ബ്ലോക്ക്ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്ക് 'ഇ-റുപ്പി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.
ഇടപാടുകൾക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ ആർബിഐ ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയാണ് സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- CBDC). പേപ്പർ രൂപത്തിൽ ഇറക്കുന്ന കറൻസിക്ക് സമാനമായി ഇത് എവിടെയും ഉപയോഗിക്കാനാകും. ആർക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാനുമാകും. പേപ്പർ കറൻസിയിൽ പരസ്പരം നേരിട്ടാണ് കൈമാറുണമെങ്കിൽ സിബിഡിസിയിൽ അത് ഓൺലൈൻ മുഖേനയാണെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ.
പേടിഎം, ഗൂഗിൾ പേ, വാട്സാപ്പ് പേ, ഫോൺ പേ എന്നിവ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സിബിഡിസിയും തമ്മിലുള്ള പ്രധാന വ്യത്യാസം സെറ്റിൽമെന്റ് സംവിധാനത്തിലാണ്. അതായത്, യുപിഐ മുഖാന്തിരം ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴി പണമിടപാട് ഓൺലൈൻ ആയി നടത്താമെങ്കിലും അതിന്റെ സെറ്റിൽമെന്റ് ഇത്തരം ആപ്പുകളിൽ ലിങ്ക് ചെയ്തിട്ടുള്ള ബാങ്കുകളിൽ തമ്മിലായിരിക്കും. അതായത് നിലവിലെ ഡിജിറ്റൽ പണമിടപാടിൽ ഉത്തരവാദിത്തം ബാങ്കുകൾക്ക് ആണെങ്കിൽ സിബിസിഡി ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ ഇടപാടിന്റെ ചുമതല റിസർവ് ബാങ്കിനാണെന്ന് സാരം.
സിബിഡിസിയിൽ രണ്ടു ഇടപാടുകാർ തമ്മിൽ നേരിട്ടു നടത്തുന്ന കൈമാറ്റം ആയതിനാൽ സെറ്റിൽമെന്റ് പരാജയമാകുക പോലെയുള്ള റിസ്കുകൾ ഒന്നും തന്നെയില്ല. കൂടാതെ സിബിഡിസിയിൽ ഇടപാടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. ഇതോടെ കയറ്റുമതി ചെയ്യുന്നവർക്കും അതുപോലെ രാജ്യാന്തര വിനിമയം നടത്തുന്നവർക്കും തത്സമയം തന്നെ മധ്യസ്ഥരില്ലാതെ ഇടപാടുകൾ പൂർത്തിയാക്കാനാവും.
ബാങ്ക് അക്കൗണ്ട്
കൂടാതെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇ-റൂപ്പി ഉപയോഗപ്പെടുത്തിയ കൈമാറ്റം സാധിക്കും. ഇതും മറ്റ് ഓൺലൈൻ പേയ്മെന്റിൽ നിന്നും ഇ-റുപ്പിയെ വേറിട്ടതാക്കുന്നു. അതായത് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണത്തിന്റെ ഡിജിറ്റൽ രൂപമെന്നതിനേക്കാൾ ഉപരിയായി തനിച്ച് മൂല്യമുള്ളതാണ് ഇ-റുപ്പിയെന്ന് സാരം. അതുപോലെ അക്കൗണ്ടിലെ പണവും ഇ-റുപ്പിയായി മാറ്റിയെടുക്കാനാകും. ഇതിനായി മൊബൈൽ ഫോണിൽ പ്രത്യേക സിബിസിഡി വോലറ്റ് അവതരിപ്പിച്ചേക്കും.
ക്രിപ്റ്റോ കറൻസി പ്രചാരം നേടിയതോടെ ഉയർന്നുവന്ന വെല്ലുവിളികൾ നേരിടുന്നതിനും എന്നാൽ ബ്ലോക്ക്ചെയിൻ പോലെയുള്ള നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സിബിഡിസി പുറത്തിറക്കുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതിനോടൊപ്പം കറൻസി അച്ചടി, വിതരണം, സൂക്ഷിക്കൽ എന്നിവയിലുള്ള ചെലവും ലാഭിക്കാനാകും. കൂടാതെ സ്വകാര്യ ക്രിപ്റ്റോ ആസ്തികളും ഡിജിറ്റൽ കറൻസിയും തമ്മിൽ കൃത്യമായ തരംതിരിവ് വ്യക്തമാക്കുന്നതിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- സച്ചിനും ബച്ചനും തൊട്ട് ഐശര്യ റായി വരെ ആരോപിതർ; മല്യ തൊട്ട് പപ്പടരാജാവ് ലംഗലിംഗം മുരുകേശനുവരെ ഷെൽ കമ്പനികൾ; ഇപ്പോൾ ഗൗതം അദാനിയും വിവാദത്തിൽ; ഇന്ത്യാക്കാരുടെ 5 ലക്ഷം കോടിയോളം ഈ രഹസ്യ ബാങ്കുകളിൽ; എന്താണ് ബ്ലാക്ക്മണി, എങ്ങനെയാണത് വെളുപ്പിക്കുന്നത്? കള്ളപ്പണക്കാരുടെ പറുദീസയായ രാജ്യങ്ങളെ അറിയാം!
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- തുടർ ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തുർക്കി; സിറിയയിലും കനത്ത നാശനഷ്ടം; മരണസംഖ്യ 2300 കടന്നു; മരണനിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം തുടരുന്നു; ഇന്ത്യയും അമേരിക്കയുമടക്കം ലോകരാജ്യങ്ങളിൽ നിന്ന് സഹായ പ്രവാഹം; നൂറ്റാണ്ടുകൾക്കിടെ രാജ്യത്തെ ഏറ്റവും ദാരുണ ദുരന്തമെന്ന് എർദോഗൻ; തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ജനങ്ങൾ
- താങ്ക് യു ഇന്ത്യ, അൽഹംദുലില്ലാഹ്, പാക്കിസ്ഥാനിലെത്തി; കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിൽ; സ്വപ്നം നിറവേറ്റാൻ ശിഹാബ് യാത്ര തുടരുമ്പോൾ ഒപ്പമുള്ള ഇന്ത്യക്കാർ മടങ്ങും; ഇനി കൂട്ട് പാക് യുട്യൂബേഴ്സ് അടക്കമുള്ളവർ
- ഒരാൾ ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല; കിണർ കുഴിച്ചുള്ള അനുഭവപരിചയത്തിൽ സുരക്ഷാവടത്തിൽ തൂങ്ങിയിറങ്ങി ഫസലുദ്ദീൻ; കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ മുങ്ങിയ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത് ഫസലുദ്ദീന്റെ സമയോചിത ഇടപെടൽ
- ആറ് മാസത്തോളം ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ വിട്ടുകൊടുക്കാൻ മനസുവന്നില്ല; കുഞ്ഞിനെ വളർത്തമ്മ കൈമാറിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി; ഇനി കണ്ടെത്തേണ്ടത് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ
- ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ
- 'ഓർമ ശക്തി നഷ്ടമാകുന്നു; സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയി; നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു; മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ; മരുന്ന് കഴിക്കുന്നുണ്ട്'; വെളിപ്പെടുത്തലുമായി ഭാനുപ്രിയ
- കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്