Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലത്ത് എണ്ണ കമ്പനികളുടെ പകൽക്കൊള്ളയുടെ തുടർച്ചയായ എട്ടാം ദിവസം; സാധാരണക്കാരുടെ വേദന തിരിച്ചറിയാതെ ഇന്ധനവിലയിൽ ഇന്നും വർധനവ്; ഇന്ന് പെട്രോളിന് നൽകേണ്ടത് 77.50 രൂപ; ഡീസലിനും വില കൂടി; വിലക്കയറ്റ ഭീതിയിൽ പൊതുജനങ്ങൾ; ദുരിതം അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്ന് മോദി സർക്കാരും; ഇന്ധനത്തിലെ ചതി തുടരുമ്പോൾ

കോവിഡ് കാലത്ത് എണ്ണ കമ്പനികളുടെ പകൽക്കൊള്ളയുടെ തുടർച്ചയായ എട്ടാം ദിവസം; സാധാരണക്കാരുടെ വേദന തിരിച്ചറിയാതെ ഇന്ധനവിലയിൽ ഇന്നും വർധനവ്; ഇന്ന് പെട്രോളിന് നൽകേണ്ടത് 77.50 രൂപ; ഡീസലിനും വില കൂടി; വിലക്കയറ്റ ഭീതിയിൽ പൊതുജനങ്ങൾ; ദുരിതം അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്ന് മോദി സർക്കാരും; ഇന്ധനത്തിലെ ചതി തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ്. ഇന്നും വില വർധിച്ചതോടെ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പെട്രോൾ, ഡീസൽ വിലകളിൽ ഉണ്ടായത് നാല് രൂപയിലധികം വർധനവ്. ഡീസലിന് 60 പൈസയും പെട്രോളിന് 62 പൈസയുമാണ് ഇന്ധന കമ്പനികൾ വർധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 77.50 രൂപയായും ഡീസൽ വില 77.50 രൂപയായും വർധിച്ചു.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 77.50 രൂപയും ഡീസൽ ലിറ്ററിന് 71.56 രൂപയുമാണ് വില. കൊച്ചിയിൽ 75.82 രൂപയാണ് ഇന്നത്തെ പെട്രോൾ വില. ലിറ്ററിന് 69.97 രൂപയ്ക്കാണ് ഡീസലിന് വിൽപന നടക്കുന്നത്. കോഴിക്കോട് നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 76.14 രൂപയായും ഡീസൽ വില 70.30 രൂപയായും ഉയർന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 75.78 രൂപയാണ് ഇന്ന് പെട്രോളിന് വില, ഡീസൽ ലിറ്ററിന് 74.03 രൂപയും. മുംബൈയിൽ പെട്രോളിന് 82.70 രൂപയ്ക്കും ഡീസലിന് 72.64 രൂപയ്ക്കും വിൽപന നടക്കുന്നു. എട്ട് ദിവസത്തിനിടെ രാജ്യത്ത് ഇന്ധനവിലയിൽ 4.41 രൂപയിലധികമാണ് വർധനയുണ്ടായത്. ഇന്ന് മാത്രം ഡീസലിന് 60 പൈസയും പെട്രോളിന് 62 പൈസയും വില വർധിച്ചു. ലോക്ക് ഡൗൺ കാലത്ത് അനക്കമില്ലാതിരുന്ന ഇന്ധനവില കഴിഞ്ഞ ഒരാഴ്ചയായി കുതിക്കുകയാണ്.

പെട്രോൾ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചത്. വില കുറയ്ക്കാൻ എണ്ണ കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് കത്തിലെ ആവശ്യം. കൊവിഡിനൊപ്പം ഇന്ധന വില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ. കൊവിഡ് കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് ഇന്ധനവിലക്കയറ്റമുണ്ടാക്കുന്നത് ഇരട്ടി ദുരിതം നൽകുന്നതാണ്.

ലോക്ഡൗണിന് ശേഷം ഓട്ടോ ടാക്സി സർവ്വീസുകൾ സജീവമാകുന്നതെ ഉള്ളൂ. രണ്ട് മാസത്തെ വരുമാനനഷ്ടത്തിന് ശേഷം എത്തിയ തൊഴിലാളികൾക്ക് ഇന്ധന വില വർധനവ് താങ്ങാനാകുന്നില്ല. അതോടെ, ഓട്ടോ-ടാക്സി ചാർജ്ജ് ഉൾപ്പടെ കൂട്ടണമെന്ന ആവശ്യം ഇതിനൊപ്പം ഉയർന്ന് വരികയാണ്. അന്താരാഷ്ട്ര വിപണിയിൽ 38 ഡോളറാണ് ക്രൂഡ് ഓയിൽ വില. നിരക്ക് കുറഞ്ഞാലും ഗുണം ഉപഭോക്താവിന് കിട്ടുന്നില്ല. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറഞ്ഞത് 80 മുതൽ 85 രൂപ വരെ പെട്രോൾ ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP